# അണിയറയിൽ ബി​ഗ് ബോസ് ആറാം സീസൺ ഒരുക്കം തുടങ്ങി കഴിഞ്ഞു! ആറാം സീസണിൽ ആരൊക്കെയുണ്ടാകും, അഖിലിന് പറയാനുള്ളത്

- Link: https://ml.b4blaze.com/film-news/akhil-marar-about-bigboss-6th-season
- Published: 2023-12-21T13:42:23+05:30
- Author: Gargi

ബി​ഗ് ബോസ് ആറാം സീസൺ ആരംഭിക്കുന്നതിനുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകർ. ആരൊക്കെയാകും
ഇത്തവണ ഷോയിൽ മത്സരിക്കാൻ എത്തുക എന്ന ആകാംക്ഷയിലാണ് എല്ലാവരും. പലരുടെയും പേരുകൾ ഇതിനോടകം
തന്നെ ഉയർന്ന് കേൾക്കാനും തുടങ്ങിയിട്ടുണ്ട്. ഈ അവസരത്തിൽ സീസൺ അഞ്ചിന്റെ ടൈറ്റിൽ വിന്നറും
സംവിധായകനുമായ അഖിൽ മാരാർ ഷോയെ കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധിക്കപ്പെടുന്നത്.

പ്രെഡിക്ഷൻ ലിസ്റ്റുകളിൽ യാതൊരു കാര്യവും ഇല്ലെന്നാണ് അഖിൽ മാരാരിന്റെ അഭിപ്രായം. തനിക്ക്
അറിയാവുന്ന ബി​ഗ് ബോസിൽ താൻ ഉണ്ടെന്ന് ഉറപ്പിക്കുന്നത് 2023 മാർച്ച് 18ന് ആയിരുന്നു.
ഹൗസിന് ഉള്ളിൽ കയറുന്നത് വരെ പ്രെഡിക്ഷൻ ലിസ്റ്റിൽ കാര്യമില്ലെന്നും അ​ദ്ദേഹം വ്യക്തമാക്കി.“
സോഷ്യൽ മീഡിയയിൽ ഒന്നും ആക്ടീവ് അല്ലാത്ത ആളാണ് ഞാൻ. കഴിഞ്ഞ പത്ത് പതിമൂന്ന് വർഷമായി
ടെലിവിഷൻ പ്രോ​ഗ്രാമുകൾ ഒന്നും കാണാറില്ല. എന്റെ ബി​ഗ് ബോസിലെ റീൽസുകൾ ചിലർ അയച്ച് 
തരും. പിന്നെ ചില കാര്യങ്ങൾ ഞാൻ പറഞ്ഞിട്ടുള്ളത് വന്നോ എന്നറിയാൻ എപ്പിസോഡുകൾ സ്ക്രോൾ
ചെയ്ത് നോക്കും. അല്ലാതെ ഇതുവരെ ഷോ മുഴുവനായും കണ്ടിട്ടില്ല” – അഖിൽ പറഞ്ഞു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/08/Akhil-Marar-1.jpg?
resize=1200%2C628&ssl=1)

“അതുകൊണ്ട് തന്നെ 90 ശതമാനം ആളുകളെയും എനിക്ക് അറിയില്ല. പിന്നെ പ്രെഡിക്ഷൻ ലിസ്റ്റുകൾ
കാര്യമാക്കേണ്ടതില്ല. ഞാൻ ബി​ഗ് ബോസിൽ ഉണ്ടെന്ന് ഉറപ്പിക്കുന്നത് മാർച്ച് 18നാണ്. മാർച്ച്
26ന് ഷോ തുടങ്ങി. അങ്ങനെ ആയാലും ഞാൻ അവിടെ ചെന്നിരിക്കുമ്പോൾ അവർക്ക് വേണമെങ്കിൽ സെലക്ടഡ്
അല്ലെന്ന് പറയാം. ഹൗസിന് ഉള്ളിൽ കയറുന്നത് വരെയും ലിസ്റ്റുകളിൽ ഒന്നും കാര്യമില്ല. 
രഹസ്യ സ്വഭാ​വം ഉള്ളൊരു ഷോ ആണല്ലോ ഇത്. പ്ലാൻ ചെയ്ത് കേറിപ്പോകാൻ പറ്റില്ല. ഓഡിയൻസ്
മണ്ടന്മാരല്ല. കറക്ട് ആയവർ അത് മനസിലാക്കും” – അഖിൽ വ്യക്തമാക്കി.
