# ജോജുവിന്റെ അഭിനയം കണ്ട് കണ്ണുനിറയുന്ന സംവിധായകന്‍, ചിത്രീകരണത്തിനിടയിലെ വൈകാരികരംഗം- വീഡിയോ

- Link: https://ml.b4blaze.com/film-news/akhil-marar-about-joju-george-acting
- Published: 2022-02-10T18:51:22+05:30
- Author: Gargi

‘ഒരു താത്വിക അവലോകനം’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടയിലെ ജോജുവിന്റെ വീഡിയോ പങ്കുവെച്ച്
സംവിധായകന്‍ അഖില്‍ മാരാര്‍. ചിത്രത്തിലെ പ്രധാനപ്പെട്ടൊരു രംഗത്തില്‍ ജോജുവിന്റെ അഭിനയം
കണ്ട് കണ്ണുനിറയുന്ന അഖിലിനെ വീഡിയോയില്‍ കാണാം. വൈകാരികരംഗം ചിത്രീകരിച്ചതിന് ശേഷം
ജോജുവുമായി സംസാരിച്ചതിനെ കുറിച്ചും അഖില്‍ കുറിക്കുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/02/JojuGeorge_Facebook_30052021_1200.
jpg?resize=1200%2C800&ssl=1)

**അഖില്‍ മാരാറുടെ വാക്കുകള്‍:**

ഷൂട്ട് കണ്ട് നിന്നവര്‍ പോലും കരഞ്ഞു കൊണ്ട് കൈയടിച്ച നിമിഷം. കാരവാനില്‍ അത് വരെ തമാശ
പറഞ്ഞിരുന്ന ഒരാള്‍ എത്ര പെട്ടെന്നാണ് ഇങ്ങനെ മാറിയതെന്നും ഒറ്റ ടേക്കില്‍ ആ സീന്‍ 
എങ്ങനെ തീര്‍ത്തു എന്നും ഞാന്‍ പിന്നീട് ഒരു യാത്രയില്‍ ജോജു ചേട്ടനോട് ചോദിച്ചു. ചേട്ടന്‍
പറഞ്ഞ മറുപടി ഇങ്ങനെ ആയിരുന്നു.

‘എടാ ഒരാള്‍ താടിയും മുടിയും ഒക്കെ വളര്‍ത്തി, ഒരു ഭ്രാന്തനെ പോലെ നടക്കണമെങ്കില്‍ 
അയാള്‍ ജീവിതത്തില്‍ എന്തൊക്കെ അനുഭവിച്ചു കാണണം. ഞാനും ഒരുപാട് അനുഭവിച്ചു വന്നവനല്ലേ.
ദാ ഒന്ന് കണ്ണടച്ചാല്‍ മതി, എനിക്ക് ഒരു നൂറു വിഷമങ്ങള്‍ ഒരേ സമയം ഓര്‍ക്കാന്‍.’

അത് പറഞ്ഞു കണ്ണടച്ചു തുറന്ന ജോജു ചേട്ടന്റെ കണ്ണ് നിറഞ്ഞു തുളുമ്പി. ശരിയാണ് ചിലര്‍
ജന്മം കൊണ്ട് അഭിനേതാവ് ആകുന്നു. ചിലരെ പ്രകൃതി അനുഭവങ്ങള്‍ സമ്മാനിച്ചു അഭിനേതാവാക്കി
സൃഷ്ടിക്കുന്നു. ജോജു അങ്ങനൊരു മനുഷ്യന്‍ ആണ്..

അനുഭവങ്ങളുടെ തീച്ചൂളയില്‍ സ്രഷ്ടാവം ചെയ്യപ്പെട്ട കാപട്യങ്ങള്‍ തിരിച്ചറിയാന്‍ കഴിയാത്ത
ഒരു ശുദ്ധന്‍ അല്ലെങ്കില്‍ ജോജു ചേട്ടന്റെ തന്നെ ഭാഷയില്‍ പൊട്ടന്‍..
