# ‘ആരെയും തന്നെ കുറ്റപ്പെടുത്താനോ സമൂഹത്തിന്റെ മുന്നില്‍ ആരോപണ വിധേയര്‍ ആക്കാനോ ആഗ്രഹിക്കുന്നില്ല’ വൈറലായി പോസ്റ്റ്

- Link: https://ml.b4blaze.com/film-news/akhil-marar-fb-post-about-social-media-attack
- Published: 2023-05-29T20:05:22+05:30
- Author: Gargi

ബിഗ്ഗ്ബോസ് മലയാളം അഞ്ചാം സീസണില്‍ ഏറ്റവും കൂടുതല്‍ പ്രേഷകപ്രീതി പിടിച്ചു പറ്റിയതാരമാണ്
എഴുത്തുകാരനും സംവിധായകനുമായ അഖില്‍ മാരാര്‍. അദ്ദേഹത്തിന്റെ സമൂഹമാധ്യമ അക്കൗണ്ടുകള്‍ക്ക്
നേരെ സ്ഥിരമായി അറ്റാക്കുകള്‍ നടക്കാറുണ്ടെന്നും, ഇന്‍സ്റ്റാഗ്രാം അക്കൗണ്ട് ഹാക്ക്
ചെയ്യപ്പെട്ടിരിക്കുകയാണെന്നും, ഫേസ്ബുക്ക് അക്കൗണ്ട് തിരിച്ചു പിടിക്കാന്‍ കഴിഞ്ഞതായും
ആണ് അദ്ദേഹത്തിന്റെ തന്നെ ഫേസ്ബുക്ക് പേജിലൂടെ പുറത്ത് വന്ന പോസ്റ്റ്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/02/akhil-marar1.jpeg?
resize=1440%2C1440&ssl=1)

നിരവധി ഫാന്‍ ഫോളോയിങ് ഉള്ള അഖില്‍ മാരാരെ മനപ്പൂര്‍വമായി അപമാനിക്കാനും ആക്രമിക്കാനും
നടക്കുന്ന ശ്രമങ്ങളാണ് ഇതെന്നും അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. ഒരുപാട്
പേരുടെ അന്വേഷണങ്ങള്‍ മെസ്സേജ് ആയും ഫോണ്‍ കോളുകളായും വരാറുണ്ടെന്നും അത്തരം സ്‌നേഹാന്വേഷണങ്ങള്‍ക്ക്
നന്ദിയുണ്ടെന്നും പോസ്റ്റില്‍ പറയുന്നു. അധികം വൈകാതെ തന്നെ ആക്റ്റീവ് ആയി തിരിച്ചെത്തും
എന്ന് പറഞ്ഞുകൊണ്ടാണ് പോസ്റ്റ് അവസാനിക്കുന്നത്. ബിഗ്ഗ്ബോസ് സീസണ്‍ 5നെ ഏറ്റവും കൂടുതല്‍
ലൈവ് ആക്കി പിടിച്ചു നിര്‍ത്തുന്നത് അഖില്‍ മാരാര്‍ ആണെന്ന് എതിരാളികള്‍ പോലും സമ്മതിക്കുന്ന
ഒരു കാര്യമാണ് അതിനാല്‍ തന്നെ അദ്ദേഹത്തെ കുറിച്ചുള്ള വാര്‍ത്തകളും പോസ്റ്റുകളും സമൂഹമാധ്യമങ്ങളില്‍
വൈറല്‍ ആകാറുണ്ട്. ഈ ബിഗ്ഗ്ബോസ് കിരീടം അഖില്‍ മാരാര്‍ക്ക് തന്നെ എന്ന് പറയുന്നവര്‍
പോലും കുറവല്ല ഇത്തരം ഒരു സാഹചര്യത്തില്‍ അഖില്‍ മാരാരുടെ സമൂഹമാധ്യമ അക്കൗണ്ടുകള്‍ക്ക്
നേരെ ഉള്ള ആക്രമണങ്ങള്‍ വലിയ രീതിയില്‍ ആശങ്ക ജനിപ്പിക്കുന്നതായും പറയുന്നു.

**പോസ്റ്റ് ഇങ്ങനെ**

_പ്രിയ്യപ്പെട്ട സ്‌നേഹിതരെ അഖില്‍ മാരാരുടെയും മറ്റു ബന്ധപ്പെട്ട സോഷ്യല്‍ മീഡയ അക്കൗണ്ട്‌സ്
തുടര്‍ച്ചയായി അറ്റാക്ക് ചെയ്യപ്പെടുന്നുണ്ട് എന്നുള്ളതാണ് നമ്മുടെ ബലമായ സംശയം. ഫേസ്ബുക്ക്
അക്കൗണ്ട് നമുക്ക് വിജയകരമായി സംരക്ഷിക്കാന്‍ കഴിഞ്ഞിട്ടുണ്ട് എന്ന് പറയുമ്പോഴും ഇന്‍സ്റ്റാഗ്രാം
നമുക്ക് ഇഷ്യൂ റിസോള്‍വ് ചെയ്യാന്‍ കുറച്ചുകൂടി സമയം ആവശ്യമായി വന്നിട്ടുണ്ട്. വ്യക്തമായ
തെളിവുകള്‍ ഇപ്പോള്‍ ഇല്ലാത്തതിനാല്‍ നമ്മള്‍ ആരെയും തന്നെ കുറ്റപ്പെടുത്താനോ സമൂഹത്തിന്റെ
മുന്നില്‍ ആരോപണ വിധേയര്‍ ആക്കാനോ ആഗ്രഹിക്കുന്നില്ല. വളരെ വേഗത്തില്‍ തന്നെ പ്രശ്‌നപരിഹാരം
ചെയ്തു പൂര്‍വാധികം ശക്തിയോടെ ഞങ്ങള്‍ തിരിച്ചു വരുന്നതായിരിക്കും. ഞങ്ങള്‍ക്ക് കിട്ടുന്ന
മെസ്സേജുകളും ഫോണ്‍ കോള്‍സും നിങ്ങളുടെ വേവലാതിയും അഖില്‍ മാരാരോടുള്ള ഇഷ്ടവും വ്യക്തമാക്കുന്നു,
നിങ്ങളുടെ ഇ സ്‌നേഹത്തിനു ഒരായിരം നന്ദി.കൂടുതല്‍ വിവരങ്ങള്‍ ഞങ്ങള്‍ ഉടനെ തന്നെ അറിയിക്കുന്നതായിക്കും._

_By Praveen Sudhakar Jalaja_
