# ‘എനിക്ക് ഇവളെ എന്നല്ല എല്ലാ സ്ത്രീകളേയും പൊതുവെ അങ്ങനെ കാണാനാണ് ഇഷ്ടം’ ; തന്റെ ഇഷ്ടം തുറന്നുപറഞ്ഞ് അഖിൽ മാരാർ

- Link: https://ml.b4blaze.com/film-news/akhil-marar-latest-opinion
- Published: 2023-07-29T15:58:04+05:30
- Author: Shilpa

ബിഗ് ബോസ് മലയാളം സീസൺ ഫൈവിലൂടെ മലയാളി മനസ്സിൽ കയറിക്കൂടിയ താരമാണ് അഖിൽ മാരാർ. അഞ്ചാം
സീസണിൽ അഖിൽ മാരാർ വിജയി ആയതോടെ താരത്തെ താഴത്തും തലയിലും വെക്കാതെയാണ് ആരാധകർ കൊണ്ട്
നടക്കുന്നത്. 80% വോട്ട് നേടിയാണ് അഖിൽ മാരാർ ബിഗ് ബോസ് മലയാളം സീസൺ ഫൈവിന്റെ ടൈറ്റിൽ
വിന്നറായത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/07/Screenshot-2023-
07-26-193545-250x300.png?resize=762%2C914&ssl=1)

ഒട്ടനവധി ആരാധകരുള്ള അഖിലിന്റെ വിശേഷങ്ങൾ എല്ലാം ആരാധകർ ഏറ്റെടുക്കാറുണ്ട്. അത്തരത്തിൽ
ഇപ്പോൾ ഏവരും ഏറ്റെടുത്തിരിക്കുന്നത് ഒരു അഭിമുഖത്തിനിടയിൽ താരം പറഞ്ഞിരിക്കുന്ന കാര്യങ്ങളാണ്.
തന്റെ സൗന്ദര്യ സങ്കൽപ്പങ്ങളെ കുറിച്ചാണ് അഖിൽ പറഞ്ഞിരിക്കുന്നത്. “എന്റെ ഭാര്യക്ക്
പൊതുവെ ഇഷ്ടമല്ല മേയ്ക്കപ്പ് ചെയ്യുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/07/Screenshot-2023-
07-29-155508-300x300.png?resize=854%2C854&ssl=1)

അന്ന് ബിഗ് ബോസിൽ വന്നപ്പോൾ ലക്ഷ്മി ഒരുപാട് മെയ്ക്കപ്പ് ചെയ്തിട്ടുണ്ടായിരുന്നു. അവൾ
അതിൽ ഭയങ്കര അൺകംഫർട്ടബിൾ ആയിരുന്നു. എനിക്ക് ഇവളെ എന്നല്ല എല്ലാ സ്ത്രീകളേയും പൊതുവെ
മെയ്ക്കപ്പ് ഇല്ലാതെ കാണാനാണ് വ്യക്തിപരമായി എനിക്ക് ഇഷ്ടം. എന്നുവച്ച് ഇവൾ മെയ്ക്കപ്പ്
ഇട്ടാലും എനിക്ക് കുഴപ്പമൊന്നുമില്ല.” എന്നായിരുന്നു അഖിൽ മാരാർ പറഞ്ഞത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/07/Screenshot-2023-
07-29-155555-241x300.png?resize=762%2C949&ssl=1)
