# പുതിയ ഫ്‌ളാറ്റ് സ്വന്തമാക്കി അഖില്‍ മാരാര്‍!!! സന്തോഷ നിമിഷത്തില്‍ ഒത്തുകൂടി ബിഗ് ബോസ് താരങ്ങള്‍

- Link: https://ml.b4blaze.com/film-news/akhil-marars-new-flat
- Published: 2024-03-26T17:50:31+05:30
- Author: Anu

മലയാളത്തിലെ ഏറെ ആരാധകരുള്ള ഷോയാണ് ബിഗ് ബോസ്. അഞ്ച് സീസണുകള്‍ വിജയകരമായി പൂര്‍ത്തിയായ
ഷോയുടെ ആറാം സീസണ്‍ പുരോഗമിക്കുകയാണ്. അതിനിടെ സീസണ്‍ 5ലെ താരങ്ങളെല്ലാം ഒത്തുകൂടിയ
സന്തോഷമാണ് സോഷ്യലിടത്ത് നിറയുന്നത്. സീസണ്‍ 5ലെ വിന്നറായിരുന്നു സംവിധായകന്‍ അഖില്‍
മാരാര്‍. ഷോയിലൂടെയാണ് അഖില്‍ ജനപ്രിയനാവുന്നതും ആരാധകരെ സ്വന്തമാക്കിയതും. ഷോയിലെ 
വിന്നറായതിന് പിന്നാലെ ജീവിതത്തിലെ ഓരോ സന്തോഷങ്ങളം നേടിയെടുക്കുകയാണ് അഖില്‍.

ഇപ്പോഴിതാ അങ്ങനെയൊരു സ്വപ്‌നം സഫലമായ സന്തോഷത്തിലാണ് സുഹൃത്തുക്കളെല്ലാം ഒത്തുകൂടിയത്.
അഖില്‍ മാരാരുടെ പുതിയ വീടിന്റെ പാലുക്കാച്ചല്‍ ചടങ്ങിലാണ് സുഹൃത്തുക്കളെല്ലാം ഒത്തുകൂടിയത്.
ഷോയിലെ മത്സരാര്‍ഥിയായിരുന്ന സെറീനയാണ് അഖിലിന്റെ സന്തോഷ നിമിഷം പങ്കുവച്ചത്. അഖിലിന്റെ
ഭാര്യ ലക്ഷ്മിയും സെറീനയും അടുത്ത സുഹൃത്തുക്കളാണ്.
  ‘ഇന്ന് അഖിലേട്ടന്റെയും ലക്ഷ്മി
ചേച്ചിയുടെയും പിള്ളേരുടെയും പുതിയ വീടിന്റെ പാലുകാച്ചല്‍ ആണ്. രാവിലെ ഒന്‍പതരയ്ക്കാണ്
മുഹൂര്‍ത്തം. പാര്‍ട്ടി വൈകുന്നേരം ആണ്. ഈ വീഡിയോ എടുക്കുന്നത് 2024 മാര്‍ച്ച് 25 ആണ്,
ഞങ്ങള്‍ ബിഗ് ബോസില്‍ കയറിയിട്ട് ഒരു വര്‍ഷം ആയിരിക്കുകയാണ്. അതേ ദിവസം തന്നെയാണ് അഖിലേട്ടന്‍
പാലുകാച്ചല്‍ ചെയ്യുന്നത്. ഒരു വര്‍ഷത്തിന്റെ ഗ്യാപ്പില്‍ അതേ ദിവസം തന്നെ നോക്കിയാണ്
ഈ ചടങ്ങ്.

ഇത് കുറച്ചുകൂടി മനോഹരമാവുന്നത് ഞങ്ങളുടെ റീയൂണിയന്‍ കൂടിയാണ് ഈ ചടങ്ങ് എന്നുള്ളത് 
കൊണ്ടാണ്. ഇന്ന് വൈകുന്നേരം നടക്കുന്ന പാര്‍ട്ടിയ്ക്ക് ഞങ്ങളുടെ സീസണില്‍ കൂടെ ഉണ്ടായിരുന്ന
എല്ലാവരും വരും. രാവിലത്തെ ചടങ്ങിന് ഞങ്ങള്‍ കുറച്ചുപേര്‍ മാത്രമേ കാണുള്ളൂ. ആരൊക്കെ
വരും എന്ന് എനിക്ക് അറിയില്ല. ഇത് വളരെ വലിയ ഒരു അച്ചീവ്‌മെന്റ് ആണ്. എനിക്കതില്‍ അഭിമാനം
തോന്നുന്നുണ്ട്.
  ഞാന്‍ ഇന്നലെയും അവരോട് സംസാരിക്കുമ്പോള്‍ അത് പറഞ്ഞിരുന്നു. കുറെ
ദിവസം ആയി വീടിന്റെ പണികള്‍ നടക്കുവായിരുന്നു. കുറച്ച് അടിപൊളിയായിട്ട് തന്നെ അത് ചെയ്തിട്ടുണ്ട്.
ഹെല്‍പ്പിനൊക്കെ കൂടെ നില്‍ക്കുമ്പേള്‍ തന്നെ ഞാന്‍ അഖിലേട്ടനോട് പറഞ്ഞിട്ടുണ്ട്, എനിക്ക്
വളരെ അഭിമാനം തോന്നുന്നുണ്ട് എന്ന്.

ബിഗ് ബോസിന് ശേഷം ഒരു വര്‍ഷം ആവുമ്പോള്‍ ഒരു ഡ്രീം ഹോം സ്വന്തമാക്കാന്‍ പറ്റുന്നത് 
വലിയ ഒരു അച്ചീവ്‌മെന്റ് തന്നെയാണ്. കഠിനാധ്വാനത്തിന്റെ ഫലം തന്നെയാണ്. ഇത്രയും നാള്‍
ചെയ്ത എല്ലാ ഹാര്‍ഡ് വര്‍ക്കിനും എല്ലാ സാക്രിഫൈസിന്റെയും ഒരു റിസള്‍ട്ട് ആണ് ഇപ്പോള്‍
കിട്ടിയിരിക്കുന്നത്’ എന്നും സെറീന പറയുന്നു. ഫ്ളാറ്റിലെത്തി പാലുക്കാച്ചല്‍ ചടങ്ങുകള്‍
എല്ലാം സെറീന വീഡിയോയില്‍ കാണിക്കുന്നുണ്ട്.
 എറണാകുളത്താണ് അഖില്‍ പുതിയ ഫ്‌ളാറ്റ്
സ്വന്തമാക്കിയത്.
