# ‘ഇത് ഹംസധ്വനിയുടെ ഒഡീഷൻ’ അഞ്ജന ജയപ്രകാശിന്റെ വിഡിയോ പങ്കുവെച്ച് അഖിൽ സത്യൻ

- Link: https://ml.b4blaze.com/film-news/akhil-sathyan-share-anjana-jayaprakashs-audition-video
- Published: 2023-06-07T14:00:31+05:30
- Author: Ajay

അഖിൽ സത്യൻ ഒരുക്കിയ ഫഹദ് ഫാസിൽ ചിത്രം ‘പാച്ചുവും അത്ഭുത വിളക്കും’ ഹിറ്റായി മാറിയിരിക്കുകയാണ്.
ചിത്രത്തിൽ നായികയായി എത്തിയത് അഞ്ജന ജയപ്രകാശ് ആണ്. തമിഴിൽ ഹിറ്റ് ചിത്രങ്ങളിലും സീരീസുകളിലും
ഭാഗമായ മലയാളി നടിയാണ് അഞ്ജന. താരം ആദ്യമായി മലയാളത്തിൽ അഭിനയിച്ച ചിത്രമ കൂടിയാണ് ‘
പാച്ചുവും അത്ഭുത വിളക്കും’.

 അഞ്ജനയെ ചിത്രത്തിലേക്ക് തീരുമാനിക്കാൻ കാരണമായ ഒഡീഷൻ വിഡിയോ പങ്കുവെച്ചിരിക്കുകയാണ്
സംവിധായകൻ അഖിൽ സത്യൻ.പാച്ചുവും അത്ഭുത വിളക്ക് എന്ന സിനിമയിൽ അഞ്ജന ഹംസധ്വനി എന്ന 
കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്. ചിത്രത്തിലെ ഹിറ്റായ ഒരു രംഗം തന്നെയാണ് അഞ്ജന ഒഡീഷനും
അവതരിപ്പിച്ചിരിക്കുന്നത്. ഈ വിഡിയോ ആണ് അഖിൽ സത്യൻ ഫേസ്ബുക്കുൽ പങ്കുവെച്ചത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/06/anjana1.jpg?resize
=1280%2C720&ssl=1)

പാച്ചുവും അത്ഭുത വിളക്കിൽ ഫഹദ് ഫാസിലിന് പുറമെ വിജി വെങ്കടേഷ്, അഞ്ജന ജയപ്രകാശ്, ധ്വനി
രാജേഷ്, മുകേഷ്, ഇന്നസെന്റ്, വിനീത്, ഇന്ദ്രൻസ്, അൽത്താഫ് സലിം, മോഹൻ അകാശെ, പിയൂഷ്
കുമാർ, അഭിരാം രാധാകൃഷ്ണൻ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ. രാജ് ശേഖറും മനു മഞ്ജിത്തും
ചേർന്നാണ് വരികൾ രചിച്ചിരിക്കുന്ന ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത് ജസ്റ്റിൻ പ്രഭാകരനാണ്.
