# അവന്‍ മെറിറ്റില്‍ വന്നവനാണ്!! ആരൊക്കെ എതിര്‍ത്താലും കുറ്റപ്പെടുത്തിയാലും അവന്‍ കയറി വരും

- Link: https://ml.b4blaze.com/film-news/akshay-karun-about-antoy-varghese
- Published: 2023-05-11T20:11:59+05:30
- Author: Anu

നടന്‍ ആന്റണി വര്‍ഗീസും സംവിധായകന്‍ ജൂഡ് ആന്റണിയുമാണ് സോഷ്യലിടത്ത് വൈറലാകുന്നത്. 
ആന്റണിയ്‌ക്കെതിരെ ജൂഡ് നടത്തിയ പരാമര്‍ശം ഏറെ വിവാദമായികുന്നു. വിവാദങ്ങള്‍ക്കൊടുവില്‍
പരാമര്‍ശത്തില്‍ മാപ്പ് പറഞ്ഞിരിക്കുകയാണ് സംവിധായകന്‍.

അതേസമയം വിഷയത്തില്‍ പെപ്പയെ അനുകൂലിച്ച് നിരവധി പേര്‍ എത്തിയിരുന്നു. അക്ഷയ് കരുണ്‍
ആന്റണിയെ കുറിച്ച് പങ്കുവച്ച വാക്കുകള്‍ വൈറലായിരിക്കുകയാണ്. സിനിമയില്‍ യാതൊരു പാരമ്പര്യവുമില്ലാതെ
വന്ന് തന്റേതായ ഇടം കണ്ടെത്തിയ താരത്തിനെ കുറിച്ചാണ് അക്ഷയ് പങ്കുവച്ചത്.
  അവന് സിനിമയില്‍
വരാന്‍ ഗുരുനാഥന്മാര്‍ ഇല്ലായിരുന്നു …അവന്റെ വീട്ടില്‍ അവനെ ഉയര്‍ത്താന്‍ ഒരു സിനിമ
കുടുംബം ഇല്ലായിരുന്നു ! വന്ന വഴികള്‍ ഒക്കെ കഷ്ടപ്പെട്ട് അധ്വാനിച്ചു തന്നെയാണ് വന്നത്.
നമ്മുടെ റോക്കി ഭായ് സ്‌റ്റൈല്‍ പറഞ്ഞാല്‍ മെറിറ്റില്‍ വന്നവന്‍.

ഒരു സാധാ മലയാള സിനിമ മുടങ്ങരുത് എന്ന വാശിയില്‍ സാക്ഷാല്‍ ഇളയദളപതി വിജയ് സിനിമ വേണ്ടന്ന്
വെച്ചവന്‍ . ലിജോ നിനക്ക് പോത്തിന്റെ കൂടെ ചെയ്യാന്‍ പേടി ഉണ്ടോ ഡ്യൂപ്പ് വേണോ എന്ന്
ചോദിച്ചപ്പോള്‍ ”എന്റെ കഷ്ടപ്പാട് കണ്ട് പ്രേക്ഷകര്‍ കയ്യടിച്ചാല്‍ മതിയെന്ന് അഭിമാനത്തോടെ
പറഞ്ഞവന്‍’
  ഇന്നത്തെ പത്ര സമ്മേളനം തന്നെ എത്ര സിമ്പിള്‍ ആന്‍ഡ് സിനിമ എന്ന മേഖലയോട്
ഉള്ള സ്‌നേഹം മാത്രം. ആരേയും ചളി വാരിയറിയുന്നില്ല. പെപ്പെ ????

ആരൊക്കെ എതിര്‍ത്താലും കുറ്റപ്പെടുത്തിയാലും അവന്‍ കയറി വരും കാരണം മെറിറ്റില്‍ വിജയം
നേടിയവന് അവന്റെ വില അറിയാം, എന്നാണ് അക്ഷയ് കുറിച്ചത്.
