# ‘ചില്ലു മേടയിലിരുന്നെന്നെ കല്ലെറിയല്ലേ’; നഗ്നനായതില്‍ വിമര്‍ശനം ശക്തം, ഒടുവില്‍ പ്രതികരിച്ച് അക്ഷയ് രാധാകൃഷ്ണന്‍

- Link: https://ml.b4blaze.com/film-news/akshay-radhakrishnan-reacts-to-criticisms-over-nude-photography
- Published: 2022-07-29T17:25:55+05:30
- Author: Rahul

പതിനെട്ടാം പടി എന്ന ചിത്രത്തിലൂടെ മലയാളികളുടെ മനസില്‍ ഇടം നേടിയ നടനാണ് അക്ഷയ് രാധാകൃഷ്ണന്‍.
ശങ്കര്‍ രാമകൃഷ്ണനായിരുന്നു ഈ ചിത്രത്തിന്റെ സംവിധായകന്‍. സോഷ്യല്‍ മീഡിയയില്‍ വളരെ
സജീവമായ അക്ഷയ് രാധാകൃഷ്ണന്‍ പൊതുകാര്യങ്ങളില്‍ ഇടപെടുകയും സ്വന്തം അഭിപ്രായങ്ങള്‍ 
വ്യക്തമാക്കുകയും ചെയ്യാറുണ്ട്. വെള്ളേപ്പമാണ് അക്ഷയ്യുടെ അടുത്ത റിലീസിനൊരുങ്ങുന്ന
സിനിമ.
 കഴിഞ്ഞ ദിവസം അക്ഷയ് ഒരു ചിത്രം പങ്കുവെച്ചിരുന്നു. ‘ഫേഡിങ് ഷെയ്ഡ്‌സ്’ എന്ന്
പേരിട്ടിരിക്കുന്ന കവിതാ വീഡിയോയുടെ പോസ്റ്ററാണ് താരം പങ്കുവെച്ചത്. ഈ പോസ്റ്ററില്‍
പൂര്‍ണ നഗ്നനായിട്ടായിരുന്നു താരം എത്തിയത്.  ജെന്‍ഡര്‍ പൊളിറ്റിക്‌സ് സംസാരിക്കുന്ന
കാവ്യ വീഡിയോ ആണ് ഇതെന്നാണ് വിവരം. ചിത്രം പുറത്ത് വന്നതോടെ നിരവധി പേര്‍ നടനെ പ്രശംസിച്ച്
രംഗത്തെത്തിയിരുന്നു. ഒപ്പം ഇതിനെതിരെ വിമര്‍ശനങ്ങളും ഉര്‍ന്നിരുന്നു. ഇപ്പോഴിതാ അക്ഷയ്
രാധാകൃഷ്ണന്റെ പുതിയ പോസ്റ്റാണ് വൈറലാകുന്നത്. വിമര്‍ശനങ്ങള്‍ക്ക് മറുപടിയെന്നോണമാണ്
ഈ പോസ്റ്റ്. വാരണാസിയിലെ നഗ്ന സന്യാസിക്കൂട്ടത്തിന്റെ ചിത്രമാണ് നടന്‍ പങ്കുവെച്ചത്.‘
ചില്ലു മേടയിലിരുന്നെന്നെ കല്ലെറിയല്ലേ’ എന്ന് കുറിച്ചു കൊണ്ടായിരുന്നു പോസ്റ്റ്.

>  
> View this post on Instagram
>  
> [A post shared by AkshaySatheedeviRadhakrishnan (@akshay_radhakrishnan)](https://www.instagram.com/p/CgjjatOv8Lh/?utm_source=ig_embed&utm_campaign=loading)

 

അരുണ്‍ യോഗനാഥന്‍നാണ് ഫേഡിങ് ഷെയ്ഡിന്റെ തിരക്കഥയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്നത്.
സംവിധായകന്‍ തന്നെയാണ് എഡിറ്റിംഗും നിര്‍മ്മാണവും നിര്‍വഹിച്ചിരിക്കുന്നത്. ഫഹ്‌മിത
ഷിരിയാണ് രചന നിര്‍വ്വഹിച്ചിരിക്കുന്നത്. ലൂക്ക് ജോസാണ് ഛായാഗ്രഹകന്‍. സിബിയാണ് മ്യൂസിക്
നിര്‍വ്വഹിച്ചിരിക്കുന്നത്. ബാബുജി അരവിന്ദാണ് സൗണ്ട് ഡിസൈനര്‍. എ.എം വിനോദിനിയാണ് 
എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍. അഖിയാണ് ആര്‍ട്ട് ഡയറക്ടര്‍. ലക്ഷ്മി ദിനേശാണ് കോസ്റ്റ്യൂം
ഡിസൈനര്‍. അലാഗ്നേയാണ് മേക്കപ്പ് ആര്‍ട്ടിസ്റ്റ്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/07/akshay-3-1.jpg?resize
=1280%2C720&ssl=1)

ദിവസങ്ങള്‍ക്ക് മുമ്പ് മോഡലും ബോളിവുഡ് താരവുമായ രണ്‍വീര്‍ സിങ്ങ് നടത്തിയ ഫോട്ടോഷൂട്ട്
വിവാദങ്ങള്‍ക്ക് വഴി വെച്ചിരുന്നു. പേപ്പര്‍ മാഗസിനുവേണ്ടിയാണ് താരം പൂര്‍ണ നഗ്‌നനായി
ക്യാമറക്ക് മുമ്പിലെത്തിയത്. ചിത്രങ്ങള്‍ രണ്‍വീര്‍ തന്നെ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു.
ചിത്രം വൈറലായതോടെ സോഷ്യല്‍ മീഡിയയില്‍ താരത്തെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി
പേര്‍ എത്തിയിരുന്നു.

 
