# ‘അവര്‍ നമ്മുടെ ഒരു സിനിമ ഏറ്റെടുത്തപ്പോള്‍ ഉണ്ടലോ, പറഞ്ഞു അറിയിക്കാന്‍ പറ്റാത്ത ഒരു ഫീല്‍’

- Link: https://ml.b4blaze.com/film-news/akshya-fb-post-about-manjummal-boys
- Published: 2024-03-04T19:31:47+05:30
- Author: Ajay

ചിദംബരം സംവിധാനം ചെയ്ത ‘മഞ്ഞുമ്മല്‍ ബോയ്‌സ്’ ബോക്‌സോഫീസില്‍ കുതിക്കുന്നു. കേരളത്തിലും
പുറത്തും മികച്ച പ്രതികരണം നേടിക്കൊണ്ട് ചിത്രം മുന്നേറുകയാണ്. ആഗോളതലത്തില്‍ ചിത്രം
75 കോടി പിന്നിട്ടുകഴിഞ്ഞു. തമിഴ്‌നാട്ടിലും മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്.
ഇതുവരെ തമിഴ്‌നാട്ടില്‍ നിന്നുമാത്രം ചിത്രം 10 കോടിയിലധികം നേടിയെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഇപ്പോഴിതാ ചിത്രത്തെ കുറിച്ചുള്ള ഒരു കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. ‘അവര്‍ നമ്മുടെ
ഒരു സിനിമ ഏറ്റെടുത്തപ്പോള്‍ ഉണ്ടലോ, പറഞ്ഞു അറിയിക്കാന്‍ പറ്റാത്ത ഒരു ഫീല്‍’ എന്നാണ്
അക്ഷയ പങ്കുവെച്ച കുറിപ്പില്‍ പറയുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/03/manjummal-boys-.
jpg?resize=1200%2C628&ssl=1)

_മഞ്ഞുമ്മല്‍ അപ്പോ നൈസ് ആയിട്ട് സീന്‍ മാറ്റിയിട്ട് ഉണ്ട് കേട്ടോ. _
 _സിനിമ കഴിഞ്ഞ്
ഉണ്ടായിരുന്ന പല റിവ്യൂസിലും, സിനിമ കൊള്ളാം പക്ഷെ സുഷിന്‍ പറഞ്ഞത് പോലെ സീന്‍ ഒന്നും
മാറ്റിയിട്ട് ഇല്ല എന്നായിരുന്നു ഇവിടെ പലരും പറഞ്ഞത്. ഇതില്‍ കൂടുതല്‍ ഇനി എന്താണ്
മാറ്റേണ്ടത്. _ _കമ്മല്‍ ഹസ്സന്‍, ധനുഷ്, സിദ്ധാര്‍ഥ് എന്നു വേണ്ട ഒരുവിധം എലാവരും 
ഇവരെ നേരിട്ട് കണ്ട് അഭിനന്ദിച്ചിട്ട് ഉണ്ട്. വേറെ ഏത് മലയാളം സിനിമയ്ക്കു ആണ് ഇങ്ങനെ
ഒക്കെ നടന്നത് എന്ന് അറിയില്ല. ഈ സിനിമയെ പറ്റി സംസാരിക്കാത്ത ആളുകള്‍ അവിടെ കുറവ് 
ആണ്. _ _ഒരു 100 കോടി ക്ലബ് അല്ലെ ആ മണക്കുന്നത്. ഇങ്ങനെ പോയാല്‍, ഇത് ഒരു ചരിത്രം 
ആകും. 200 കോടി ക്ലബ്ബില്‍ വരെ കയറാന്‍ പറ്റട്ടെ എന്ന് ആശംസിക്കുന്നു. _ _അവര്‍ നമ്മുടെ
ഒരു സിനിമ ഏറ്റെടുത്തപ്പോള്‍ ഉണ്ടലോ, പറഞ്ഞു അറിയികാന്‍ പറ്റാത്ത ഒരു ഫീല്‍. മലയാളത്തെ
തള്ളി പറഞ്ഞ ആളുകള്‍ വരെ ഈ സിനിമയെ പറ്റി നല്ലത് പറയുമ്പോള്‍, എന്തോ ഉള്ളില്‍ നിന്ന്
ഒരു സന്തോഷം. _ _അവര്‍ക്ക് അത് മഞ്ജുമല്‍ ആണെങ്കില്‍ അങ്ങനെ…._
