# നിഖിലിനെ ഒരുപാടിഷ്ടമാണ്, തുറന്ന് പറഞ്ഞ് അമ്പാടിയുടെ അലീന ടീച്ചര്‍

- Link: https://ml.b4blaze.com/film-news/aleena-teacher-says-too-love-with-ambadi
- Published: 2021-10-23T11:31:53+05:30
- Author: Rahul

അലീന ടീച്ചറിന്റേയും അമ്പാടിയുടേയും പ്രണയം പറയുന്ന അമ്മയറിയാതെ പരമ്പരയ്ക്ക് ഏറെ ആരാധകരാണുള്ളത്.
തമിഴ്‌നടിയായ ശ്രീതുവും പുതുമുഖം നിഖിലുമാണ് പരമ്പരയില്‍ അലീനയായും അമ്പാടിയായും എത്തുന്നത്.

മലയാളത്തിലേക്ക് വരാന്‍ താന്‍ ഏറെ ആഗ്രഹിച്ചിരുന്നു എന്നും , ഇപ്പോള്‍ ലഭിക്കുന്നു 
ആരാധകരുടെ സപ്പോര്‍ട്ടില്‍ സന്തോഷമുണ്ടെന്നും നടി പറയുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2021/10/ambadi-aleena.jpg?
resize=960%2C540&ssl=1)

 

ഇടയ്ക്ക് അമ്പാടിയെന്ന കഥാപാത്രമായി നിഖിലിന് പകരം വേറെയാളെത്തിയപ്പോള്‍ പ്രേക്ഷകര്‍
തന്നെ നിഖിലിനെ ചോദിച്ച് രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ കഥാപാത്രത്തിന്റെ വിശേഷങ്ങള്‍
പങ്ക് വച്ച് എത്തിയിരിക്കുകയാണ് അലീന.

അലീനയുടെ വാക്കുകള്‍,
 മലയാളത്തില്‍ അഭിനയിക്കാന്‍ സാധിച്ചതില്‍ ഏറെ സന്തോഷമുണ്ട്. 
അടുത്ത സുഹൃത്താണ് അമ്പാടിയുടെ കഥാപാത്രത്തെ അവതരിപ്പിക്കുന്ന നിഖില്‍. ഇടയ്ക്കിടെ 
ലൊക്കേഷനില്‍ വച്ച് ഞങ്ങള്‍ വഴക്കിടാറുണ്ട്. പക്ഷെ, പെട്ടെന്ന് തന്നെ അതെല്ലാം തീരാറുണ്ട്.
നിഖിലിനെ ഏറെ ഇഷ്ടമാണ്.
