# സ്വാസിക നാണമില്ലാതെ അഭിനയിച്ചു!! എന്റെ കുടുംബവും ഇത് കാണുന്നുണ്ട്! – അലന്‍സിയര്‍

- Link: https://ml.b4blaze.com/film-news/alencier-ley-lopez-about-swasikas-acting-in-chathuram-movie
- Published: 2022-11-08T12:14:32+05:30
- Author: Sreekumar

സിദ്ധാര്‍ത്ഥ് ഭരതന്റെ ചതുരം സിനിമ ചലച്ചിത്ര ലോകത്തും സിനിമാ ആസ്വാദകര്‍ക്കിടയിലും
ഏറെ ചര്‍ച്ചാ വിഷയം ആവുകയാണ്. ഇന്റിമേറ്റ് രംഗങ്ങള്‍ വളരെ ബോള്‍ഡായി സിനിമിയില്‍ അവതരിപ്പിച്ച്
എത്തിയ നടി സ്വാസികയുടെ അഭിനയത്തേയും ധൈര്യത്തേയും പ്രശംസിച്ച് നിരവധിപ്പേരാണ് രംഗത്ത്
എത്തുന്നത്. ഇപ്പോഴിതാ ചിത്രത്തില്‍ പ്രധാന വേഷം കൈകാര്യം ചെയ്ത അലന്‍സിയര്‍ തന്നെ 
സ്വാസികയെ കുറിച്ച് പറഞ്ഞ വാക്കുകളാണ് വൈറലായി മാറുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/10/chathuram.jpg?resize
=1280%2C720&ssl=1)

ചതുരം എന്ന ചിത്രത്തിലെ കഥാപാത്രം ഞാന്‍ ചെയ്യാം എന്ന് ധൈര്യത്തോടെ നിന്ന് പറഞ്ഞ് അത്
ഭംഗിയായി അഭിനയിച്ച സ്വാസികയ്ക്കാണ് ആദ്യത്തെ തന്റെ കൈയ്യടി എന്നാണ് അലന്‍സിയര്‍ പറയുന്നത്..
എനിക്ക് പോലും ചില ഇന്റിമേറ്റ് രംഗങ്ങള്‍ ചെയ്യാന്‍ ബുദ്ധിമുട്ടും നാണവും തോന്നിയിരുന്നു…
എന്നാല്‍ സ്വാസിക നാണമില്ലാതെയാണ് അഭിനയിച്ചത് എന്നാണ് ഇരുവരും ഒന്നിച്ച് എത്തിയ അഭിമുഖത്തില്‍
വെച്ച് അലന്‍സിയര്‍ പറഞ്ഞത്. പുരുഷനും നാണം തോന്നും ഇത്തരം രംഗങ്ങള്‍ ചെയ്യാന്‍.. അതാണ്
ഞാന്‍ പറഞ്ഞ് വന്നത്.. സ്ത്രീകള്‍ക്ക് മാത്രമല്ല.. എന്റേയും ഭാര്യയും മക്കളും അടങ്ങുന്ന
കുടുംബം ഈ സിനിമ കാണുന്നുണ്ട്..

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/11/alencier-1.jpg?resize
=547%2C426&ssl=1)

പക്ഷേ ഇതൊന്നും അവര്‍ക്ക് പ്രശ്‌നമല്ല.. കാരണം ഇത് ഞങ്ങളുടെ തൊഴിലാണ്.. തൊഴിലിന്റെ 
ഭാഗമായാണ് ഇതെല്ലാം അഭിനയിക്കുന്നത് എന്നും അദ്ദേഹം ഒരു ഓണ്‍ലൈന്‍ ചാനലിന് അനുവദിച്ചുകൊടുത്ത
അഭിമുഖത്തില്‍ വെച്ച് പറഞ്ഞു. ഇന്റിമേറ്റ് സീന്‍ ചെയ്യുമ്പോള്‍ എനിക്ക് സ്വാസികയോട്
ഒന്നും തോന്നിയിട്ടില്ല.. അവിടെ ഞങ്ങള്‍ ഒന്നാണ് ആണ്‍ പെണ്‍ വ്യത്യാസമില്ല.. അഭിനയിക്കുകയാണ്..
അദ്ദേഹം കൂട്ടിച്ചേര്‍ത്തു.. അവിടെ അലന്‍ ചേട്ടനാണ് സ്വാസികയാണ് എന്നില്ലെന്നും സീന്‍
നന്നായി ചെയ്യണം എന്ന തോന്നലാണ് ഉണ്ടാവുക എന്ന് സ്വാസികയും പറയുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/08/chathuram-2.jpg?
resize=1280%2C720&ssl=1)

സ്വാസികയുടെ സിനിമാ കരിയറിലെ തന്നെ ഒരു വഴിത്തിരിവായി മാറും ഈ ചിത്രം എന്നാണ് നടിയും
ഉറച്ച് വിശ്വിസിക്കുന്നത്.. റിസ്‌ക് എടുക്കാന്‍ താന്‍ തീരുമാനിക്കുകയായിരുന്നു ചതുരം
എന്ന ചിത്രത്തിലൂടെ എന്നും സ്വാസിക പറഞ്ഞിരുന്നു.
