# എന്റെ ഭർത്താവ് ഒരു പാവമാണ്, ഒടുവിൽ പ്രതികരിച്ച് ആലിയ ഭട്ട്

- Link: https://ml.b4blaze.com/film-news/alia-about-ranbir
- Published: 2023-11-18T07:12:17+05:30
- Author: Devika

ബോളിവുഡിലെ ക്യൂട്ട് ജോഡികൾ ആണ് രൺബീർ കപൂറും ആലിയ ഭട്ടും. നിരവധി സിനിമകാലികൾ ഒന്നിച്ച്
വർക്ക് ചെയ്ത ഇരുവരും പ്രണയത്തിൽ ആകുകയായിരുന്നു. വർഷങ്ങൾ കൊണ്ട് ഇരുവരും പ്രണയത്തിൽ
ആയിരുന്നു. പ്രണയിക്കുന്ന സമയത്തും ഇരുവരും ഒന്നിച്ച് നിരവധി സിനിമകൾ ആണ് ചെയ്തിരുന്നത്.
അതെല്ലാം വലിയ വിജയം നേടുകയും ചെയ്തിരുന്നു. വലിയ ആര്ഭാടപൂർവമാണ് ഇരുവരും വിവാഹിതർ 
ആയത്. വിവാഹം കഴിഞ്ഞു അധികം വൈകാതെ തന്നെ താൻ അമ്മയാകാൻ ഒരുങ്ങുന്നു എന്ന വാർത്തയും
ആലിയ പങ്കുവെച്ചിരുന്നു. അടുത്തിടെ ആയിരുന്നു ഇരുവരും തങ്ങളുടെ കൺമണിയുടെ ആദ്യ പിറന്നാൾ
ആഘോഷിച്ചത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/03/alia-bhatt2.jpg?
resize=1200%2C628&ssl=1)

എന്നാൽ കഴിഞ്ഞ ദിവസം കരൺ ജോഹറിന്റെ പരുപാടിയിൽ ആലിയ ഭട്ട് പങ്കെടുത്തിരുന്നു. കരീന 
കപൂറും ഒത്തായിരുന്നു ഈ പരിപാടിക്ക് ആലിയ പങ്കെടുത്തത്. എന്നാൽ പരുപാടിയിൽ ആലിയ പറഞ്ഞ
ചില കാര്യങ്ങൾ വലിയ രീതിയിൽ തന്നെ രൺബീർ കപൂറിന് വിമർശനം നേടി കൊടുക്കുന്ന തരത്തിൽ 
ഉള്ളതായിരുന്നു. എന്റെ ഭർത്താവിന് മേക്കപ്പ് ചെയ്യുന്നത് ഇഷ്ട്ടമല്ല എന്നാണ് പരുപാടിയിൽ
വെച്ച് ആലിയ പറഞ്ഞത്. ആലിയയുടെ ഈ വാക്കുകൾ വലിയ രീതിയിൽ പ്രേഷകരുടെ ശ്രദ്ധ നേടുകയായിരുന്നു.
ഇതോടെ രൺബീറിനെതിരെ വലിയ രീതിയിൽ ഉള്ള സൈബർ ആക്രമണങ്ങൾ തന്നെ ഉണ്ടായി എന്ന് പറയാം.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/11/alia.jpg?resize=
1200%2C628&ssl=1)

രൺബീർ ഒരു ടോക്‌സിക്ക് ഹസ്ബൻഡ് ആണെന്ന തരത്തിൽ ഉള്ള സംസാരം സോഷ്യൽ മീഡിയയിൽ ഉയരുന്നു.
ഒടുവിൽ ഇതിനു പ്രതികരണവുമായി ആലിയ തന്നെ രംഗത്ത് വരുകയായിരുന്നു. ചില കാര്യങ്ങൾ സന്ദർഭത്തിനനുസരിച്ച്
പറഞ്ഞത് ഏറ്റവും വലിയ പ്രശ്നമായത് . എന്റെ ഭർത്താവിന് ലിപ്സ്റ്റിക്ക് ഇഷ്ട്ടമല്ല എന്നാണ്
ഞാൻ പറഞ്ഞത്. അപ്പോഴേക്കും അദ്ദേഹം ടോക്‌സിക്ക് ഭർത്താവ് എന്ന നിലയിൽ ആയി. അദ്ദേഹം 
ഒരിക്കലും ഒരു ടോക്സിക്ക് ഭർത്താവ്‌ അല്ല. എന്ത് കാര്യം ഉണ്ടെങ്കിലും അത് എന്നോട് പങ്കുവെക്കുകയും
തുറന്നു സംസാരിക്കുകയും ചെയ്യുന്ന ഒരു പാവം ഭർത്താവാണ് എന്റേത് എന്നുമാണ് ആലിയ പറഞ്ഞത്.
