# ബേബി ഡോളിനെ പോലെ തിളങ്ങി ആലിയ ഭട്ട്- ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍

- Link: https://ml.b4blaze.com/film-news/alia-bhat-baby-doll-pics-viral-on-social-media
- Published: 2023-03-10T19:33:43+05:30
- Author: Gargi

ബോളിവുഡ് നടി ആലിയ ഭട്ട് അഭിനയത്തിനു പുറമേ ഫാഷനും ഏറെ ശ്രദ്ധ കൊടുക്കുന്നയാളാണ്. താരത്തിന്റെ
ചിത്രങ്ങളെല്ലാം സോഷ്യല്‍ മീഡിയ ഏറ്റെടുക്കാറുണ്ട്. ഇപ്പോഴിതാ ആലിയയുടെ പുതിയ ചിത്രങ്ങളാണ്
സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. ബേബി ഡോളിന്റെ ലുക്കിലാണ് നടിയെത്തിയത്. വൈറ്റ്,
പിങ്ക്, ഗോള്‍ഡന്‍ കളര്‍ ഡ്രസുകളിലാണ് താരമെത്തിയിരിക്കുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/03/alia-3.jpg?resize
=750%2C936&ssl=1)

‘എല്ലേ’ മാഗസിനു വേണ്ടി നടത്തിയ ഫോട്ടോഷൂട്ടാണിത്. ഫാല്‍ഗുനി ഷെയ്ന്‍ പീക്കോക്കിന്റെ
പിങ്ക് ഫോക്സ് തൂവലുകളുള്ള പിങ്ക് ലെമനേഡ് ഗൗണ്‍. മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്സിന്റെ
അല്ലൂര്‍ ശേഖരത്തില്‍ നിന്നുള്ള മോതിരങ്ങളും കമ്മലുകളും ധരിച്ചാണ് താരത്തിന്റെ ചിത്രങ്ങള്‍.
പിങ്ക് ഗൗണിനൊപ്പം ഒരു പിങ്ക് ഷ്രഗ്ഗ് ധരിച്ചിട്ടുണ്ട്, ഒപ്പം കഴുത്തില്‍ നെക്ലൈനും
മുഴുവന്‍ പിങ്ക് സീക്വിനുകളും നല്‍കിയിട്ടുണ്ട്. നിരവധി പേരാണ് ചിത്രങ്ങള്‍ക്ക് കമന്റുകളുമായെത്തിയത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/03/alia-4.jpg?resize
=750%2C936&ssl=1)

അതേസമയം ആലിയയുടെ വര്‍ക്കൗട്ട് ചിത്രങ്ങളും അടുത്തിടെ പുറത്തിറങ്ങിയിരുന്നു. മാനസികവും
ശാരീരികവുമായി എല്ലാ സ്ത്രീകളും വലിയ വെല്ലുവിളികളുമായി കടന്നുപോകുന്ന സമയമാണിത്. ഫിറ്റ്‌നസ്
നിലനിര്‍ത്താന്‍ നല്ല രീതിയിലുള്ള അര്‍പ്പണബോധവും ക്ഷമയും വേണം.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/03/alia-1.jpg?resize
=750%2C936&ssl=1)

അത്തരത്തില്‍ ആലിയയും വര്‍ക്കൗട്ടിലേക്ക് കടന്നിരിക്കുകയാണ്. ആലിയ തന്നെയാണ് കഠിനമായ
യോഗ പരിശീലിക്കുന്ന ചിത്രങ്ങള്‍ പങ്കുവച്ചത്. ധൈര്യപൂര്‍വ്വം ‘ഇന്‍വേര്‍ഷന്‍’ പോലുളള
യോഗ മുറകളും താരം പരിശീലിക്കുന്നുണ്ട്. നവംബര്‍ ആറിനാണ് ആലിയയ്ക്കും രണ്‍ബീര്‍ കപൂറിനും
മകള്‍ ജനിച്ചത്.
