# തന്നെ അത്ഭുതപ്പെടുത്തിയ നടി നിമിഷ സജയൻ!  കാരണം പറഞ്ഞു ബോളിവുഡ് നടി ആലിയ ഭട്ട് 

- Link: https://ml.b4blaze.com/film-news/alia-bhatt-about-nimisha-sajayan
- Published: 2024-02-20T10:46:46+05:30
- Author: Suji

ആമസോൺ പ്രൈമിൽ പുറത്തിറങ്ങുന്ന വെബ് സീരിസ് ആണ് പോച്ചർ, ഇതിലെ പ്രധാന കഥപാത്രങ്ങളിൽ
ഒരാളാണ് നിമിഷ സജയൻ, ഇപ്പോൾ ചിത്രത്തിലെ നടിയുടെ പ്രകടനത്തെ കുറിച്ച് പുകഴ്ത്തുകയാണ്
ബോളിവുഡ് നടി ആലിയ ഭട്ട്, തന്നെ അത്ഭുതപ്പെടുത്തിയ നടിയാണ് നിമിഷ, അതുപോലെ എന്റെ എക്കാലത്തെയും
പ്രിയപ്പെട്ട അഭിനേതാവായി മാറിയിരിക്കുകയാണ് അവർ, ഈ സീരിസിന്റെ ക്ലൈമാക്സ് ഷോട്ടിൽ 
എന്തൊക്കെ വികാരങ്ങൾ ആണോ വേണ്ടത് അതെല്ലാം നിമിഷ അതിൽ കാഴ്ച്ച വെച്ചു, സത്യത്തിൽ അവരുടെ
പ്രകടനം കണ്ടു എന്റെ കണ്ണ് നിറഞ്ഞു പോയി ആലിയ പറയുന്നു

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/02/paoucher1.jpg?resize
=1072%2C604&ssl=1)

എമ്മി പുരസ്‌കാര നേതാവ് റിച്ചി മേത്ത സംവിധാനം ചെയ്യ്ത സീരിസ് ആണ് പോച്ചർ , കേരളത്തിൽ
അരങ്ങേറുന്ന ആന വേട്ടയും അത് കൂടാതെ അതിന് തുടർന്നുണ്ടാകുന്ന അക്രമമങ്ങളുമാണ് ഇതിൽ 
പ്രതിപാദിക്കുന്നത്, നിമിഷയെ കൂടാതെ റോഷൻ മാത്യു, മാലപർവതി, അങ്കിത് മാധവ്, കനി കുസൃതി,
രഞ്ജിത  മേനോൻ തുടങ്ങിയവരും ഇതിൽ അഭിനയിക്കുന്നു

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/02/nimisha1.jpg?resize
=1020%2C606&ssl=1)

ഒരു ഇവെസ്റ്റിഗേറ്റിവ് ത്രില്ലർ ഴോണറിലുള്ള ഒരു വെബ് സീരിസ് ആണിത്, ഇന്ത്യൻ ചരിത്രത്തിലെ
തന്നെ വമ്പൻ ആനവേട്ട യാണ് ഇതിൽ പ്രതിപാദിച്ചിരിക്കുന്നത്, ഫെബ്രുവരി 23 മുതലാണ് ഇതിന്റെ
സ്ട്രീമിങ് ആരംഭിക്കുന്നത്. ഇതിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസറും കൂടിയാണ് ആലിയ ഭട്ട്,

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/02/aliya1.jpeg?resize
=640%2C800&ssl=1)
