# ‌‌അന്നത്തെ 20കാരനെ കണ്ട ഒമ്പത് വയസുകാരി! രൺബീറിനെ ആദ്യമായി കണ്ടതിനെ കുറിച്ച് ആലിയ

- Link: https://ml.b4blaze.com/film-news/alia-bhatt-about-ranbir-kapoor-2
- Published: 2023-12-09T00:02:01+05:30
- Author: Gargi

ബോളിവുഡിന്റെ പ്രിയപ്പെട്ട താരജോഡിയാണ് രൺബീർ കപൂറും ആലിയ ഭട്ടും. ഇരുവരുടേയും പ്രണയവും
വിവാഹവുമെല്ലാം രാജ്യമാകെ ആഘോഷമാക്കിയിരുന്നു. 2021 ലായിരുന്നു ഇരുവരുടേയും വിവാഹം.
ഇപ്പോൾ രൺബീറിനെ ആദ്യമായി കണ്ടതിനെക്കുറിച്ച് തുറന്ന് പറയുകയാണ് ആലിയ. രൺബീറിനെ താൻ
ആദ്യമായി കാണുമ്പോൾ തനിക്ക് വെറും ഒമ്പത് വയസായിരുന്നുവെന്നാണ് ആലിയ പറയുന്നത്. ബാലതാരമായി
അഭിനയിക്കാൻ എത്തിയപ്പോഴാണ് രൺബീറിനെ അവിടെ വച്ച് കണ്ടത്.

സഞ്ജയ് ലീല ബൻസാലി ഒരുക്കിയ ബ്ലാക്ക് എന്ന ചിത്രത്തിന്റെ ഓഡിഷനിൽ പങ്കെടുക്കാൻ ആണ് 
അന്ന് ആലിയ എത്തിയത്. അമ്മ സോണി റാസ്ദാന്റെ ഒപ്പമാണ് അന്ന് ആലിയ ഓഡിഷന് എത്തിയത്. ഇന്നത്തെ
സൂപ്പർ താരമായിരുന്നില്ല രൺബീർ അന്ന്, സഞ്ജയ് ലീല ബൻസാലിയുടെ അസിസ്റ്റന്റായിരുന്നു.
ബ്ലാക്കിന്റെ ഓഡിഷനിടെയുള്ള രൺബീറിന്റേയും ആലിയയുടേയും ചിത്രങ്ങൾ അടുത്തിടെ വൈറലായിരുന്നു.
20 വയസായിരുന്നു അന്ന് രൺബീറിന്റെ പ്രായം.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/11/alia-about-ranbir.
jpg?resize=800%2C450&ssl=1)

പിന്നീട് സഞ്ജയ് ലീല ബൻസാലി തന്നെ ഒരുക്കിയ സാവരിയ എന്ന ചിത്രത്തിലൂടെയായിരുന്നു രൺബീർ
അഭിനയ ലോകത്ത് അരങ്ങേറിയത്. പിന്നീട് രൺബീറും ആലിയയും ഒരുമിച്ച് അഭിനയിക്കുകയും ഇരുവരും
പ്രണയത്തിലാവുകയുമായിരുന്നു. അയാൻ മുഖർജി സംവിധാനം ചെയ്ത ബ്രഹ്‌മാസ്ത്രയുടെ ചിത്രീകരണത്തിനിടെയാണ്
ഇരുവരുടെയും പ്രണയം മൊട്ടിട്ടത്. നീണ്ടനാളത്തെ പ്രണയത്തിന് ശേഷം ഇരുവരും വിവാഹിതരാവുകയും
ചെയ്തു.
