# രണ്‍ബീര്‍ നിങ്ങള്‍ ഉദ്ദേശിച്ച ആളല്ല..!! വെളിപ്പെടുത്തലുമായി ആലിയ ഭട്ട്!!

- Link: https://ml.b4blaze.com/film-news/alia-bhatt-about-ranbir-kapoor
- Published: 2022-02-16T13:16:33+05:30
- Author: Rahul

ബോളിവുഡില്‍ ഏറെ ആരാധകരുള്ള പ്രണയ ജോഡിയാണ് ആലിയ ഭട്ടും രണ്‍ബീര്‍ കപൂറും. ഇവരുടെ വിവാഹ
ദിനത്തിനായുള്ള കാത്തിരിപ്പിലാണ് എല്ലാവരും. തന്റെ ആദ്യ കാമുകിയായിരുന്ന ദീപിക പദുകോണുമായുള്ള
പ്രണയ ബന്ധം തകര്‍ന്നതിന് ശേഷമാണ് രണ്‍ബീര്‍ ആലിയയുമായി പ്രണയത്തിലായത്. ഇപ്പോള്‍ ആ
ബന്ധം വിവാഹം വരെ എത്തിനില്‍ക്കുകയാണ്. തന്റെ കുറ്റം കൊണ്ടാണ് ആദ്യ പ്രണയബന്ധം തകര്‍ന്നതെന്ന്
രണ്‍ബീര്‍ തന്നെ പല പൊതുവേദികളിലും വെച്ച് തുറന്ന് പറഞ്ഞിട്ടുണ്ട്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/02/alia-bhatt-ranbir-
kapoor-bollywood-200x300.jpg?resize=1080%2C1620&ssl=1)

ഇപ്പോഴിതാ രണ്‍ബീറിനെ കുറിച്ച് ആലിയ തന്നെ വെളിപ്പെടുത്തിയിരിക്കുന്ന ചില കാര്യങ്ങളാണ്
ആരാധകരുടെ ഇടയില്‍ ശ്രദ്ധ നേടുന്നത്. എല്ലാവരും പറയുന്നതു പോലെ രണ്‍ബീര്‍ ഗോസിപ്പുകാരന്‍
അല്ല എന്നാണ് ആലിയ പറയുന്നത്. രണ്‍ബീര്‍ കപൂറിനെതിരെ പ്രചരിക്കുന്ന തെറ്റായ ധാരണകളെ
കുറിച്ചാണ് നടി പറയുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2021/10/actors-ranbir-kapoor-
and-alia-bhatt-and-attend-961444-300x200.jpg?resize=981%2C654&ssl=1)

ആലിയയുടെ വാക്കുകളിലേക്ക്.. രണ്‍ബീര്‍ ഒരാളെ കുറിച്ചും മോശമായി സംസാരിക്കുന്നത് താന്‍
ജീവിതത്തില്‍ കണ്ടിട്ടില്ല. അതാണ് അവനില്‍ താന്‍ ഏറ്റവും കൂടുതല്‍ ഇഷ്ടപ്പെടുന്ന കാര്യം.
ആരെയെങ്കിലും വിമര്‍ശിക്കുമ്പോള്‍ പോലും വളരെ കരുതലോടെയാണ് സംസാരിക്കുക. നല്ല കാര്യങ്ങളിലാണ്
അവന്‍ വിശ്വസിക്കുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2021/12/alia-1-300x169.jpg?
resize=1022%2C576&ssl=1)

അല്ലെങ്കില്‍ പറയില്ല. ഗോസിപ്പുകള്‍ തീരെ ഇഷ്ടമില്ല അവന്. രണ്‍ബീര്‍ കാരണം താനും ഇപ്പോള്‍
ഗോസിപ്പുകള്‍ പറയാറില്ല. അവന്‍ ഗോസിപ്പുകാരന്‍ അല്ല. ഗോസിപ്പുകള്‍ പറയാറേയില്ല അവന്‍
എന്നാണ് ആലിയ ആര്‍ജെ സിദ്ധാര്‍ത്ഥ് കണ്ണന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.
