# ജീവിതത്തില്‍ ആദ്യമായി ആലിയ ചെയ്ത കാര്യങ്ങള്‍..! എല്ലാം ആര്‍ ആര്‍ ആറിന് വേണ്ടി..!!

- Link: https://ml.b4blaze.com/film-news/alia-bhatt-about-rrr-movie
- Published: 2022-04-08T10:05:16+05:30
- Author: Rahul

ഇന്ത്യന്‍ സിനിമാ ലോകത്ത് തന്നെ ചരിത്രം കുറിച്ചുകൊണ്ടിരിക്കുന്ന സിനിമയാണ് ആര്‍ ആര്‍
ആര്‍. സിനിമാ തീയറ്ററുകളില്‍ മികച്ച അഭിപ്രായം നേടി പ്രദര്‍ശനം തുടരുകയാണ്. ഇപ്പോഴിതാ
സിനിമ ആയിരം കോടി പിന്നിട്ട് ജൈത്രയാത്ര തുടരുകയാണ്. 550 കോടി രൂപ ചിലവിട്ട് നിര്‍മ്മിച്ച
ഈ സിനിമ രാജമൗലിയാണ് സംവിധാനം ചെയ്തത്. ജൂനിയര്‍ എന്‍ടിആറും രാം ചരണും പ്രധാന കഥാപാത്രങ്ങളെ
അവതരിപ്പിക്കുന്ന ചിത്രത്തില്‍ ബോളിവുഡ് താര റാണി ആലിയ ഭട്ടും മറ്റ് പ്രമുഖ നടന്മാരും
അണിനിരന്നു. കഴിഞ്ഞ ദിവസം ചിത്രം ആയിരം കോടി കളക്ഷന്‍ പിന്നിട്ടതിന്റെ ആഘോഷ പരിപാടികള്‍
നടന്നു എങ്കിലും ആലിയ പരിപാടിയ്ക്ക്

 

![cropped-alia.jpg](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/04/
cropped-alia-225x300.jpg?resize=1038%2C1384&ssl=1)

എത്തിയിരുന്നില്ല. എന്നാല്‍ ആലിയയുടെ യൂട്യൂബ് ചാനലില്‍ എത്തിയ വീഡിയോ ആണ് ഇപ്പോള്‍
ആരാധകര്‍ക്കിടയില്‍ വൈറലായി മാറുന്നത്. ആലിയയുടെ കരിയര്‍ തന്നെ മാറ്റിമറിച്ച ‘ഗാംഗുഭായ്
കത്ത്യാവാടി’യുടെ വിജയത്തിനുപിന്നാലെ ‘ആര്‍ആര്‍ആറും’ മികച്ച വിജയം നേടിയതോടെ ആ സന്തോഷം
തന്റെ യൂട്യൂബ് ചാനല്‍ വഴി പുറത്ത് വിട്ടിരിക്കുകയാണ് ആലിയ. ആര്‍ ആര്‍ ആര്‍ എന്ന സിനിമയ്ക്ക്
വേണ്ടി താന്‍ ജീവിതത്തില്‍ ആദ്യമായി ചെയ്ത കാര്യങ്ങളെ കുറിച്ചാണ് ആലിയ വീഡിയോയില്‍ 
പറയുന്നത്. ഷൂട്ടിംഗ് സമയത്ത് ഉണ്ടായ അനുഭവങ്ങളെ കുറിച്ചും

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/03/SS-Rajamouli-confirms-
RRR-will-release-on-January-7-20221-2-300x218.jpg?resize=1100%2C799&ssl=1)

താരറാണി വീഡിയോയില്‍ വിവരിക്കുന്നുണ്ട്. ”ആദ്യമായി തെലുങ്ക് സംസാരിക്കാന്‍ ഞാന്‍ പഠിച്ചതും
സിനിമാ സെറ്റില്‍ ബിരിയാണി കഴിച്ചതും ആര്‍ ആര്‍ ആറിന്റെ സെറ്റില്‍ വെച്ചാണ് എന്നാണ്
ആലിയ പറയുന്നത്. മറ്റൊരു സിനിമയ്ക്കുവേണ്ടി എന്റെ മുടി കളര്‍ ചെയ്തിരുന്നു. ആര്‍ആര്‍ആറില്‍
എനിക്ക് ഇരുണ്ട മുടി വേണം. ഞാനെന്റെ മുടി കളര്‍ ചെയ്തു, പക്ഷേ സെറ്റില്‍ പോയപ്പോള്‍,
വെളിച്ചമോ മറ്റോ കാരണം, ഹൈലൈറ്റ്സുകള്‍ തെളിഞ്ഞു കാണാമായിരുന്നു, ആലിയ പറഞ്ഞു.. അതേസമയം,
സിനിമയുടെ സംവിധായകന്‍ രാജമൗലി പുരാണങ്ങളെ കുറിച്ചും ഇന്ത്യന്‍ ചരിത്രത്തെ കുറിച്ചും
എല്ലാം പറഞ്ഞു തരുമായിരുന്നു എന്നും അത് കേട്ടിരിക്കുന്നത് വളരെ രസകരമായി മറ്റൊരു കാര്യം
ആയിരുന്നു എന്ന് കൂടി പറയുകയാണ് ആലിയ ഭട്ട്.

 

 
