# ഇതാ കുഞ്ഞ് റാഹാ.. ക്രിസ്തുമസ് സമ്മാനമായി കുഞ്ഞ് രാജകുമാരിയുടെ ചിതം പങ്കുവച്ച് ആലിയയും റണ്‍ബീറും

- Link: https://ml.b4blaze.com/film-news/alia-bhatt-and-ranbir-kapoor-reveals-daughter-rahas-picture
- Published: 2023-12-25T19:03:41+05:30
- Author: Anu

ബോളിവുഡിലെ ഏറെ ആരാധകരുള്ള താരദമ്പതികളാണ് ആലിയ ഭട്ടും റണ്‍ബീറും. മകളുടെ ഒന്നാം പിറന്നാള്‍
ആഘോഷം കഴിഞ്ഞിട്ടും ആരാധകലോകം നിരാശയിലായിരുന്നു. മാലാഖകുഞ്ഞിന്റെ മുഖം കാണാനുള്ള കാത്തിരിപ്പിലായിരുന്നു
ആരാധകര്‍. ഇപ്പോഴിതാ കാത്തിരിപ്പുകള്‍ക്കൊടുവില്‍ ക്രിസ്തുമസ് സമ്മാനമായി താരപുത്രി
റാഹയുടെ മുഖം വെളിപ്പെടുത്തിയിരിക്കുകയാണ് താരങ്ങള്‍.

ക്രിസ്മസ് പ്രമാണിച്ച് കപൂര്‍ കുടുംബം സംഘടിപ്പിക്കുന്ന വിരുന്നില്‍ പങ്കെടുക്കാന്‍
മകള്‍ക്കൊപ്പമാണ് താരങ്ങള്‍ എത്തിയത്. ചടങ്ങിനിടെയാണ് റാഹയുടെ മുഖം ആരാധകര്‍ കണ്ടത്.
കൊച്ചു സുന്ദരി രാഹയെ ആരാധകര്‍ക്ക് പരിചയപ്പെടുത്തിയിരിക്കുകയാണ് ആലിയയും രണ്‍ബീറും.

മകള്‍ ജനിച്ച ശേഷം എല്ലാം വിശേങ്ങളുടെയും ചിത്രങ്ങള്‍ താരങ്ങള്‍ പങ്കിട്ടിരുന്നു. പക്ഷേ
എല്ലാതിലും കുഞ്ഞിന്റെ മുഖം മറച്ചിരുന്നു. പല അഭിമുഖങ്ങളിലും ആലിയയും രണ്‍ബീറും രാഹയെക്കുറിച്ച്
പറയാറുണ്ടായിരുന്നു. ഒന്നാം പിറന്നാള്‍ ആഘോഷിക്കുന്ന രാഹയ്ക്ക് പിറന്നാള്‍ ആശംസകള്‍
നേര്‍ന്ന് ആലിയ പങ്കുവച്ച ചിത്രം ശ്രദ്ധേയമായിരുന്നു. മകളുടെ കുഞ്ഞി കൈകള്‍ മാത്രം 
കാണിച്ചുകൊണ്ടുളള ആ ചിത്രമായിരുന്നു താരം പങ്കുവച്ചത്.  ഇതിനിടെ ആലിയ പങ്കുവച്ച ആസ്‌ക്
മീ എനിത്തിംഗ് എന്ന സെഷനില്‍ ആലിയയെ ത്തേടിയെത്തിയതെല്ലാം രാഹയെക്കുറിച്ചാണ് ആരാധകര്‍
ചോദിച്ചത്. കൂട്ടത്തിലൊരു ആരാധകന്‍ ചോദിച്ച ചോദ്യം രസകരമായിരുന്നു. രാഹയുടെ വിളിപ്പേര്
എന്താണെന്നായിരുന്നു ആരാധകന്റെ ചോദ്യം. രാഹു, രാര, ലോലിപോപ്പ് എന്നൊക്കെയായിരുന്നു 
ആലിയയുടെ മറുപടി.
