# പുതിയ സന്തോഷം പങ്കുവെച്ച് ആലിയ ഭട്ട്, ആശംസകളുമായി ആരാധകരും!

- Link: https://ml.b4blaze.com/film-news/alia-bhatt-new-happiness
- Published: 2021-03-13T10:45:06+05:30
- Author: Sreekumar

ബോളിവുഡിൽ നിരവധി ആരാധകർ ഉള്ള താരമാണ് ആലിയ ഭട്ട്. കുറഞ്ഞ നാളുകൾ കൊണ്ട് തന്നെ ബോളിവുഡിൽ
തന്റേതായ താര സ്ഥാനം നേടിയെടുക്കാൻ താരത്തിന് കഴിഞ്ഞു. ബോളിവുഡ് താരം രൺബീർ കപൂറുമായി
ആലിയ പ്രണയത്തിൽ ആണെന്നത് പരസ്യമായ രഹസ്യമാണ്. പല വേദികളിലും ഇരുവരും ഒരുമിച്ച് എത്തിയത്
ആരാധകരുടെ സംശയത്തിന് കാരണം ആയിരുന്നു. ഇരുവരെയും കുറിച്ച് വലിയ രീതിയിൽ ഉള്ള ഗോസിപ്പുകളും
പ്രചരിച്ചിരുന്നു. ഒടുവിൽ തങ്ങൾ പ്രണയത്തിൽ ആണെന്ന് ഇരുവരും സമ്മതിക്കുകയും ചെയ്തിരുന്നു.
കുറച്ച് ദിവസങ്ങൾക്ക് മുൻപ് ആലിയയ്ക്ക് കോവിഡ് ബാധിച്ചിരുന്നു. ഇപ്പൊൾ താരം കോവിഡിൽ
നിന്നും മുക്തി നേടിയിരിക്കുകയാണ്. ആലിയ തന്നെയാണ് ഈ വിവരം ആരാധകരുമായി പങ്കുവെച്ചത്.
കോവിഡ് നെഗറ്റിവ് ആയതിനാൽ വീണ്ടും ഷൂട്ടിങ്ങിലേക്ക് പോകുകയാണെന്നും താരം പറഞ്ഞു.

”നിങ്ങളുടെ ഉത്കണ്ഠയുടെയും കരുതലിന്റെയും എല്ലാ സന്ദേശങ്ങളും ഞാന്‍ വായിച്ചിരുന്നു.
കോവിഡ് നെഗറ്റീവായതോടെ ഡോക്ടര്‍മാരോട് സംസാരിച്ചതിന് ശേഷം ഐസൊലേഷനില്‍ നിന്നും ഞാൻ 
തിരികെയെത്തി. ഇന്നു മുതല്‍ വീണ്ടും ജോലിയില്‍ പ്രവേശിക്കുകയാണ്. നിങ്ങളുടെ എല്ലാ പ്രാർത്ഥനകൾക്കും
നന്ദി. ഇനി ഞാന്‍ കൂടുതൽ ശ്രദ്ധിക്കുകയും സുരക്ഷിതമായി തുടരുകയും ചെയ്യും. നിങ്ങളും
അത് തന്നെ ചെയ്യുക” എന്നാണ് ആലിയ ഇൻസ്റ്റാഗ്രാമിൽ കൂടി ആരാധകരുമായി പങ്കുവെച്ചിരിക്കുന്നത്.
ഇൻസ്റ്റാഗ്രാം സ്റ്റോറി ആയാണ് താരം ഈ വാർത്ത പങ്കുവെച്ചത്.

ബ്രഹ്മാസ്ത്ര എന്ന ചിത്രത്തിൽ ആണ് ആലിയ ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. രൺബീർ 
കപൂറും ചിത്രത്തിൽ ആലിയയോടൊപ്പം അഭിനയിക്കുന്നുണ്ട്. ചിത്രത്തിന്റെ ലൊക്കേഷനിൽ വെച്ചാണ്
ആലിയയ്ക്കും രൺബീറിനും കോവിഡ് പിടിപെടുന്നത്. രൺബീർ ഇപ്പോഴും ക്വാറന്റൈനിൽ ആണ്. ഇരുവരും
കൈകൾ ചേർത്ത് പിടിച്ചിരിക്കുന്ന ചിത്രം മേജർ മിസ്സിംഗ് എന്ന തലകെട്ടോടു കൂടി ആലിയ കഴിഞ്ഞ
ദിവസം പങ്കുവെച്ചിരുന്നു. ഗംഗുബായ് കത്യവാടി, ആര്‍ആര്‍ആര്‍ എന്നീ ചിത്രങ്ങൾ ആണ് ആലിയയുടെ
റിലീസിന് ഒരുങ്ങുന്ന ചിത്രങ്ങൾ.
