# വിവാഹം കഴിഞ്ഞ് ദിവസങ്ങള്‍ക്കുള്ളില്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ പ്രത്യക്ഷപ്പെട്ട് ആലിയ ഭട്ട്‌ !!

- Link: https://ml.b4blaze.com/film-news/alia-bhatt-new-photos-after-wedding
- Published: 2022-04-20T10:54:11+05:30
- Author: Rahul

കത്രീന- വിക്കി കൗശല്‍ വിവാഹത്തിന് ശേഷം ആരാധകരും സിനിമാ ലോകവും ഏറെ ആകാംക്ഷയോടെ കാത്തിരുന്ന
താര വിവാഹമായിരുന്നു ആലിയ ഭട്ടിന്റേയും രണ്‍ബീര്‍ കപൂറിന്റേയും വിവാഹം. കഴിഞ്ഞ വര്‍ഷം
ഡിസംബര്‍ മുതല്‍ തന്നെ ഇവരുടെ വിവാഹ തീയതികളുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ സോഷ്യല്‍
മീഡിയയില്‍ ഉയര്‍ന്നു വന്നു എങ്കിലും ഔദ്യോഗികമായ ഒരു സ്ഥിരീകരണം വരാത്തതും, പ്രിയപ്പെട്ട
താരങ്ങള്‍ ഇതേ കുറിച്ച് ഒന്നും പറയാഞ്ഞതും ആരാധകരിലും ആശയക്കുഴപ്പം ഉണ്ടാക്കിയിരുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/04/ranbir-alia-asset-
300x169.jpg?resize=1156%2C651&ssl=1)

അങ്ങനെ കാത്തിരിപ്പിനൊടുവില്‍ ഏപ്രില്‍ 14നാണ് ഇരുവരും വിവാഹിതരായത്. വലിയ സുരക്ഷാ 
ക്രമീകരണങ്ങളോടും ആഘോഷത്തോടും നടന്ന വിവാഹ ചടങ്ങുകളില്‍ വളരെ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും
മാത്രമായിരുന്നു പങ്കെടുത്തത്. താരദമ്പതികളുടെ വിവാഹ ആഘോഷത്തിന്റെ വീഡിയോകളും ഫോട്ടോകളും
സോഷ്യല്‍ മീഡിയ ഇടങ്ങളില്‍ തരംഗമായി മാറി.

>  
> View this post on Instagram
>  
> [A post shared by Pinkvilla (@pinkvilla)](https://www.instagram.com/reel/CchhQMYqQ1Y/?utm_source=ig_embed&utm_campaign=loading)

ഇപ്പോഴും ഫോട്ടോകളും വിവാഹ വിശേഷങ്ങളും ആരാധകര്‍ ആഘോഷമാക്കി മാറ്റുമ്പോഴും വിവാഹ ശേഷം
ആലിയ ഒറ്റയ്ക്ക് പാപ്പരാസികളുടെ മുന്നില്‍ പ്രത്യക്ഷപ്പെട്ടിരിക്കുകയാണ്. ആഘോഷങ്ങള്‍ക്ക്
ഒടുവില്‍ സിനിമാ തിരക്കുകളിലേക്ക് മടങ്ങുകയാണ് ആരാധകരുടെ പ്രിയപ്പെട്ട നടി ആലിയ ഭട്ട്.
മുംബൈ എയര്‍പോര്‍്ട്ടില്‍ വെച്ചുള്ള ആലിയയുടെ ഫോട്ടോകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍
വൈറലായി മാറുന്നത്.

![cropped-Alia-Bhatt-3.jpg](https://i0.wp.com/ml.b4blaze.com/wp-content/uploads/
2022/04/cropped-Alia-Bhatt-3-225x300.jpg?resize=1150%2C1533&ssl=1)

കരണ്‍ ജോഹര്‍ ഒരുക്കുന്ന ചിത്രമായ റോക്കി ഔര്‍ റാണി കി പ്രം കഹാനി എന്ന ചിത്രത്തിന്റെ
ഷൂട്ടിംഗിന് വേണ്ടിയാണ് ആലിയ പോകുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
സിംപിള്‍ മേക്കപ്പില്‍ സല്‍വാര്‍ വേഷം അണിഞ്ഞാണ് ആലിയ പ്രത്യക്ഷപ്പെട്ടത്. ഈ ചിത്രങ്ങളാണ്
ഇപ്പോള്‍ വൈറലായി മാറുന്നത്.

 
