# ഗ്ലാസ് നൈലോണ്‍ സാരിയില്‍ അതീവ സുന്ദരിയായി ആലിയ ഭട്ട് – ചിത്രങ്ങള്‍

- Link: https://ml.b4blaze.com/film-news/alia-bhatt-new-saree-look-viral-on-fashion-world
- Published: 2022-03-08T18:48:17+05:30
- Author: Gargi

മനോഹരമായ വസ്ത്രങ്ങള്‍ ധരിച്ചു കൊണ്ട് ഫാഷന്‍ ലോകത്ത് വേറിട്ട് നില്‍ക്കുന്ന ബോളിവുഡ്
സുന്ദരിയാണ് ആലിയ ഭട്ട്. ആലിയ എപ്പോഴും വ്യത്യസ്തമായ വസ്ത്രങ്ങള്‍ ധരിക്കാന്‍ ഇഷ്ടപ്പെടുന്നയാളാണ്.
ഇപ്പോഴിതാ ആലിയ ധരിച്ച ഒരു സാരിയാണ് ഫാഷന്‍ ലോകത്തെ ചര്‍ച്ചാ വിഷയം.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/02/alia899.jpg?resize
=960%2C540&ssl=1)

സഞ്ജയ് ലീല ബന്‍സാലി ചിത്രം ഗംഗുഭായി ഹിറ്റായതോടെ ചിത്രത്തിലെ ആലിയയുടെ സാരി ലുക്കും
ശ്രദ്ധേയമായിരുന്നു. ഗംഗുഭായിയുടെ പ്രൊമോഷന്‍ വര്‍ക്കുകള്‍ക്കിടെയെല്ലാം ആലിയ സാരിയിലാണ്
എത്തിയത്. അക്കൂട്ടത്തിലെ സില്‍വര്‍ ഷിമ്മര്‍ സാരി ആണ് ഏറ്റവും മനോഹരം. ബ്ലോണിയില്‍
നിന്നുള്ള റീസൈക്കിള്‍ ചെയ്ത നൈലോണ്‍ സാരി അതിഗംഭീരമെന്നാണ് ഫാഷന്‍ ലോകത്തെ അഭിപ്രായം.

https://www.instagram.com/p/CaxPJl4h0EL/

 
