# പഴയ ഫിറ്റ്നസിലേക്കെത്തണം…കഠിനമായ യോഗയില്‍ മുഴുകി ആലിയ ഭട്ട്

- Link: https://ml.b4blaze.com/film-news/alia-bhatt-performs-aerial-yog
- Published: 2022-12-25T20:43:50+05:30
- Author: Anu

സിനിമാ താരങ്ങള്‍ പൊതുവേ ഫിറ്റ്നസില്‍ അതീവശ്രദ്ധ പുലര്‍ത്തുന്നവരാണ്. പ്രസവശേഷം എത്രയും
പെട്ടെന്ന് പഴയ ഭംഗിയിലേക്ക് എത്താറുണ്ട്. ബോളിവുഡ് താരങ്ങളാണ് അതിവേഗത്തില്‍ പഴയ ഫിറ്റ്‌നസിലേക്ക്
എത്താറുള്ളത്. ഇപ്പോഴിതാ ആലിയാഭട്ടും പഴയ ഫിറ്റ്‌നസിലേക്ക് തിരിച്ചെത്താന്‍ കഠിന ശ്രമത്തിലാണ്.

നവംബര്‍ ആറിനാണ് ആലിയയ്ക്കും രണ്‍ബീര്‍ കപൂറിനും മകള്‍ ജനിച്ചത്. കുഞ്ഞ് പിറന്ന് ഒന്നര
മാസം കഴിയുമ്പോള്‍ കഠിനമായ യോഗ പരിശീലനത്തിലാണ് ആലിയ.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/12/alia.jpg?resize=
1200%2C628&ssl=1)

പ്രസവത്തിന് ശേഷം വ്യായാമങ്ങളിലേയ്ക്കും യോഗയിലേയ്ക്കും ശരീരത്തെ വഴക്കിക്കൊണ്ടു വരികയെന്നത്
പ്രയാസമേറിയ കാര്യമാണ്. പ്രസവത്തിന് ശേഷം ശരീരം സ്വാഭാവികതയിലേയ്ക്ക് എത്താന്‍ തന്നെ
ഏറെ സമയമെടുക്കും.

മാനസികവും ശാരീരികവുമായി എല്ലാ സ്ത്രീകളും വലിയ വെല്ലുവിളികളുമായി കടന്നുപോകുന്ന സമയമാണിത്.
ഫിറ്റ്നസ് നിലനിര്‍ത്താന്‍ നല്ല രീതിയിലുള്ള അര്‍പ്പണബോധവും ക്ഷമയും വേണം.
  അത്തരത്തില്‍
ആലിയയും വര്‍ക്കൗട്ടിലേക്ക് കടന്നിരിക്കുകയാണ്. ആലിയ തന്നെയാണ് കഠിനമായ യോഗ പരിശീലിക്കുന്ന
ചിത്രങ്ങള്‍ പങ്കുവച്ചത്. ധൈര്യപൂര്‍വ്വം ‘ഇന്‍വേര്‍ഷന്‍’ പോലുളള യോഗ മുറകളും താരം 
പരിശീലിക്കുന്നുണ്ട്.

ഡയറ്റ്, വര്‍ക്കൗട്ട് എന്നിവയില്‍ കൃത്യമായി ശ്രദ്ധിച്ചിക്കുന്നവര്‍ക്ക് മാത്രമേ പഴയരീതിയിലുള്ള
ശരീരം തിരിച്ചെടുക്കാന്‍ കഴിയുകയുള്ളൂ. സെലിബ്രിറ്റികളുടെ ഇത്തരം വര്‍ക്കൗട്ട് വീഡിയോകള്‍
സാധാരണക്കാര്‍ക്ക് വലിയ പ്രചോദനം നല്‍കുന്നത്.

>  
> View this post on Instagram
>  
> [A post shared by Alia Bhatt ???? (@aliaabhatt)](https://www.instagram.com/p/Cmi-jJaM9ri/?utm_source=ig_embed&utm_campaign=loading)
