# പേടിയാകുന്നുണ്ട്..! കാറില്‍ നിന്നുള്ള ചിത്രം പങ്കുവെച്ച് ആലിയ ഭട്ട്..!

- Link: https://ml.b4blaze.com/film-news/alia-bhatt-posted-new-post-instagram
- Published: 2022-05-20T15:24:36+05:30
- Author: Rahul

വിവാഹ ശേഷവും ആലിയ ഭട്ട് കൂടുതല്‍ സിനിമകളുമായി തിരക്കിലാണ്. ഇപ്പോഴിതാ തന്റെ സിനിമാ
ജീവിതത്തിലെ തന്നെ വലിയൊരു വഴിത്തിരിവില്‍ എത്തിനില്‍ക്കുകയാണ് താരം. തന്റെ സോഷ്യല്‍
മീഡിയ പേജ് വഴിയാണ് താരം പുതിയ വിശേഷവുമായി എത്തിയത്. കാറില്‍ നിന്നുള്ള സെല്‍ഫിക്കൊപ്പമാണ്
നടി സന്തോഷവാര്‍ത്ത ആരാധകരുമായി പങ്കുവെച്ചിരിക്കുന്നത്. ഹിന്ദിയില്‍ നിന്ന് ആലിയ ആദ്യമായി
അഭിനയിച്ച ഇതര ഭാഷാ ചിത്രമായിരുന്നു ആര്‍.ആര്‍.ആര്‍..

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/05/alia-bhatt-676.jpg?
resize=1280%2C720&ssl=1)

ഇപ്പോഴിതാ തന്റെ ആദ്യ ഹോളിവുഡ് സിനിമയെ കുറിച്ചാണ് നടി പുതിയ പോസ്റ്റിലൂടെ പറയുന്നത്.
ആദ്യത്തെ ഹോളിവുഡ് ചിത്രത്തില്‍ അഭിനയിക്കാന്‍ പോകുന്നു എന്നാണ് താരം പറയുന്നത്. ഹോളിവുഡില്‍
ആദ്യത്തെ ചുവടുവെയ്പ്പ് ആയതുകൊണ്ട് തന്നെ തനിക്കുള്ള ചെറിയ ആശങ്കയും പേടിയും താരം ആരാധകരുമായി
പങ്കുവെയ്ക്കുകയാണ്. എന്റെ ആദ്യത്തെ ബോളിവുഡ് ചിത്രം ഷൂട്ട് ചെയ്യാനുള്ള യാത്രയിലാണ്.
വീണ്ടും ഒരു തുടക്കക്കാരി ആയതുപോലെ തോന്നുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/05/alia-bhatt-1.jpg?
resize=485%2C602&ssl=1)

വല്ലാതെ പേടിയുണ്ട് എന്നും ആലിയ പുതിയ സിനിമയെ കുറിച്ച് പറയുന്നു. താരത്തിന് ആശംസകള്‍
നേര്‍ന്ന് നിരവധിപ്പേരാണ് രംഗത്ത് വരുന്നത്. എനിക്ക് ഭാഗ്യം നേരൂ.. എന്നാണ് താരം തന്റെ
ആരാധകരോടായി പറയുന്നത്. ഹേര്‍ട്ട് ഓഫ് സ്റ്റോണ്‍ എന്ന സിനിമയിലാണ് താരം അഭിനയിക്കുക.

![Alia Bhatt (3)](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/04/Alia-
Bhatt-3.jpg?resize=1080%2C1350&ssl=1)

നെറ്റ്ഫ്‌ലിക്‌സാണ് ഈ സിനിമ പുറത്തിറക്കുക. അമേരിക്കന്‍ സ്‌പൈ സിനിമയായി ഒരുങ്ങുന്ന
സിനിമ ടോം ഹാര്‍പര്‍ ആണ് സംവിധാനം ചെയ്യുന്നത്. സിനിമയ്ക്ക് വേണ്ടി ആരാധകരുടെ പ്രിയപ്പെട്ട
നടി ആലിയ തയ്യാറായി കഴിഞ്ഞു.

![Alia Bhatt (2)](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/04/Alia-
Bhatt-2.jpg?resize=1080%2C1350&ssl=1)

സിനിമയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്കായാണ് ഇപ്പോള്‍ ആലിയയുടെ ആരാധകര്‍ കാത്തിരിക്കുന്നത്.
തന്റെ പുതിയ സിനിമയുടെ വിശേഷങ്ങള്‍ ആലിയ തങ്ങളെ അറിയിക്കും എന്ന് തന്നെയാണ് ആരാധകരുടെ
പ്രതീക്ഷ.
