# ഒരുക്കങ്ങള്‍ തുടങ്ങി, ആലിയയുടേയും രണ്‍ബീറിന്റേയും വിവാഹം ഏപ്രിലില്‍

- Link: https://ml.b4blaze.com/film-news/alia-bhatt-ranbir-kapoor-set-to-tie-the-knot-in-april
- Published: 2022-02-06T18:25:09+05:30
- Author: Gargi

ബോളിവുഡ് പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ആലിയ ഭട്ടിന്റെയും രണ്‍ബീര്‍
കപൂറിന്റെയും വിവാഹം ഏപ്രിലില്‍ ഉണ്ടാകുമെന്ന് റിപ്പോര്‍ട്ട്. ഇരുവരുടെയും വിവാഹം ഈ
വര്‍ഷം ഏപ്രിലില്‍ തന്നെ ഉണ്ടാകുമെന്നാണ് ദേശിയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
വിവാഹത്തിനായുള്ള ഒരുക്കങ്ങള്‍ ഇരുവീട്ടുകാരും ആരംഭിച്ചതായാണ് വാര്‍ത്ത. ആലിയയുടേയും
രണ്‍ബീറിന്റേയും ഇഷ്ട സ്ഥലമായ രാജസ്ഥാനിലെ രന്‍ധംബോറില്‍ വച്ചായിരിക്കും വിവാഹം. ഇരുവരും
അവധി ആഘോഷിക്കാന്‍ ഇവിടെയെത്താറുണ്ട്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/02/2021_9largeimg_126387997-
208x300.jpeg?resize=548%2C790&ssl=1)

അതേസമയം ആലിയയും രണ്‍ബീറും ഡെസ്റ്റിനേഷന്‍ വെഡ്ഡിംഗ് പദ്ധതികള്‍ ഒഴുവാക്കുമെന്നും മുംബൈയില്‍
വച്ചുതന്നെ വിവാഹിതരാകുമെന്നും ബോളിവുഡ് ലൈഫ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. കൂടാതെ അടുത്ത
ബന്ധുക്കളുടെയും പ്രിയപ്പെട്ടവരും മാത്രമായിരിക്കും ചടങ്ങിനെത്തുക. രണ്‍ബീറിന്റെ അമ്മാവന്മാര്‍ക്കും
ആലിയയുടെ അച്ഛന്‍ മഹേഷ് ഭട്ടിനും കൂടുതല്‍ ദൂരം യാത്ര ചെയ്യാന്‍ സാധിക്കാത്തതു കൊണ്ടാണ്
ഡെസ്റ്റിനേഷന്‍ വെഡ്ഡിംഗ് ഒഴിവാക്കി മുംബൈയില്‍ വച്ച് തന്നെ വിവാഹം നടത്താന്‍ തീരുമാനിക്കുന്നതെന്നും
ബോളിവുഡ് ലൈഫ് സൂചിപ്പിക്കുന്നുണ്ട്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/02/alia-bhatt-ranbir-
kapoor-bollywood-200x300.jpg?resize=285%2C428&ssl=1)

ഇരുവരും പ്രധാന വേഷത്തിലെത്തുന്ന ബ്രഹ്‌മാസ്ത്രയുടെ റിലീസാണ് വിവാഹം വൈകിക്കുന്നതിന്
കാരണമെന്നും റിപ്പോര്‍ട്ടുകളുണ്ട്. വിവാഹത്തിന് മുന്‍പായി സിനിമ റിലീസ് ചെയ്യണമെന്നാണ്
ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരും പ്രണയ ജോഡികളും ആഗ്രഹിക്കുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/02/Ranbir-Kapoor-and-
Alia-Bhatt-cuddle-at-Akansha-Ranjan-Kapoors-birthday-bash-219x300.jpeg?resize=454%
2C622&ssl=1)

പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം സെപ്റ്റംബറിലാണ് ചിത്രത്തിന്റെ റിലീസ് തീരുമാനിച്ചിരിക്കുന്നത്.
അയന്‍ മുഖര്‍ജി സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ് ഇരുവരും ആദ്യമായി സ്‌ക്രീനില്‍
ഒന്നിക്കുന്നത്. അമിതാഭ് ബച്ചന്‍, നാഗചൈതന്യ, ഡിംബിള്‍ കപാഡിയ, മൗനി റോയ് എന്നിവരും
ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.
