# ആലിയ ഭട്ടിനൊപ്പം റോഷന്‍ മാത്യു;  ‘ഡാര്‍ലിങ്സ്’ ടീസർ എത്തി

- Link: https://ml.b4blaze.com/film-news/alia-bhatt-roshan-mathew-darlings-teaser
- Published: 2022-07-05T21:17:08+05:30
- Author: Gargi

ബോളിവുഡ് താരം ആലിയ ഭട്ട് ആദ്യമായി നിര്‍മ്മിക്കുന്ന ചിത്രം ‘ഡാര്‍ലിങ്‌സ്’ ടീസര്‍ 
പുറത്തിറങ്ങി. മലയാളത്തിന്റെ പ്രിയതാരം റോഷന്‍ മാത്യുവും ചിത്രത്തില്‍ പ്രധാന വേഷത്തില്‍
എത്തുന്നുണ്ട്. ജസ്മീത് കെ റീന്‍ ആണ് ചിത്രത്തിന്റെ സംവിധാനം.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/07/roshan-aliaaa.jpeg?
resize=1200%2C900&ssl=1)

ആലിയയ്‌ക്കൊപ്പം വിജയ് വര്‍മ്മ, ഷെഫാലി ഷായും പ്രധാന വേഷത്തിലെത്തുന്നുണ്ട്. അമ്മ- 
മകള്‍ ബന്ധത്തിലൂന്നിയ കഥ പറയുന്ന ചിത്രമാണ് ‘ഡാര്‍ലിംഗ്സ്’. ഷെഫാലി ഷായാണ് ആലിയ ഭട്ടിന്റെ
അമ്മയായി എത്തുന്നത്. ആലിയ ഭട്ടിന്റെ എറ്റേണല്‍ സണ്‍ഷൈന്‍ പ്രൊഡക്ഷന്‍സും ഷാരൂഖ് ഖാന്റെ
റെഡ് ചില്ലീസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. വിശാല്‍ ഭരദ്വാജാണ് സംഗീത
സംവിധാനം. ചിത്രം ഓഗസ്റ്റ് അഞ്ചിന് നെറ്റ്ഫ്ലിക്സിലൂടെയാണ് റിലീസ് ചെയ്യും.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2020/09/rOsHAn.jpg?resize
=960%2C960&ssl=1)

റെഡ് ചില്ലീസിന്റെ ഒപ്പം ചിത്രത്തിന്റെ നിര്‍മാണത്തില്‍ പങ്കാളിയാകുന്നതില്‍ അഭിമാനമുണ്ടെന്ന്
ആലിയ ഭട്ട് പറയുന്നു. വിശാല്‍ ഭരദ്വാജിന്റെ സംഗീതം നല്‍കുന്ന ചിത്രത്തില്‍ ഗുല്‍സാര്‍
വരികള്‍ എഴുതുന്നു. അനുരാഗ് കശ്യപ് സംവിധാനം ചെയ്ത ചോക്ക്ഡ്’ എന്ന ചിത്രത്തിന് ശേഷം
റോഷന്‍ മാത്യു അഭിനയിക്കുന്ന ബോളിവുഡ് ചിത്രമാണ് ഡാര്‍ലിംഗ്‌സ്.
