# ‘ആലിയ ഭട്ടിനെ വേണം’ ട്രെയിലറില്‍ ഷാരൂഖ്: ഉടനടി പ്രതികരിച്ച് ആലിയ ഭട്ട്

- Link: https://ml.b4blaze.com/film-news/aliabhatt-about-shahrukhan
- Published: 2023-09-01T15:20:50+05:30
- Author: Revathy

ഷാരൂഖ് ഖാന്റെ ‘ജവാന്‍’ ചിത്രത്തിന്റെ ട്രെയ്‌ലര്‍ സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിംഗ്
ആവുകയാണ്. ഇതിനിടെ ട്രെയ്‌ലര്‍ പങ്കുവച്ച് പ്രതികരിച്ചിരിക്കുകയാണ് ആലിയ ഭട്ട്. ട്രെയ്‌ലറില്‍
ആലിയ ഭട്ടിന്റെ പേരും ഷാരൂഖ് ഖാന്‍ പരാമര്‍ശിക്കുന്നുണ്ട്. ഇതിനോടാണ് ആലിയ പ്രതികരിച്ചത്.
ഇതിനോടാണ് നടി ആലിയ ഭട്ട് പ്രതികരിച്ചത്.ട്രെയ്ന്‍ ഹൈജാക്ക് ചെയ്യുന്ന ഷാരൂഖിനോട് ‘
എന്താണ് നിങ്ങള്‍ക്ക് വേണ്ടത്?’ എന്ന് ചോദിക്കുമ്പോള്‍, ‘എനിക്ക് ആലിയ ഭട്ടിനെ വേണം’
എന്നാണ് താരം പറയുന്നത്. ഈ പരാമര്‍ശത്തോടാണ് ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയില്‍ ഷാരൂഖ് 
ഖാന്‍ പ്രതികരിച്ചത്. വ്യാഴാഴ്ച വൈകുന്നേരം ആലിയ തന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയിലാണ്
ജവാന്‍ ട്രെയിലറിലെ പരാമര്‍‌ശത്തോട് പ്രതികരിച്ചത്.ജവാന്‍റെ ട്രെയിലറും ആലിയ പങ്കിട്ടിട്ടുണ്ട്.
ലോകത്തിന് മൊത്തം വേണ്ടത് ഷാരൂഖാനെയാണ്, എന്തൊരു ഗംഭീരമായ ട്രെയിലർ. സെപ്റ്റംബർ 7 വളരെ
ദൂരെയാണ് എന്നാണ് തോന്നുന്നത് എന്ന് ആലിയ ഇന്‍സ്റ്റ സ്റ്റോറിയില്‍ കുറിച്ചു. ജവാന്റെ
ട്രെയിലർ കഴിഞ്ഞ ദിവസമാണ് റിലീസ് ചെയ്തത്. വേറിട്ട ​ഗെറ്റപ്പുകളിൽ ഷാരൂഖ് പ്രത്യക്ഷപ്പെടുന്ന
ചിത്രം ഒരു മാസ് അക്ഷൻ ത്രില്ലർ ആയിരിക്കുമെന്നാണ് ട്രെയിലർ നൽകുന്ന സൂചന.2.45 മിനിറ്റ്
ദൈർഘ്യമുള്ളതാണ് ട്രെയിലർ. മാസ് ആക്ഷൻ രം​ഗങ്ങൾ കോർത്തിണക്കിയുള്ള ട്രെയിലർ ഷാരൂഖ് 
ഖാൻ ആരാധകർക്ക് ഏറെ പ്രതീക്ഷ നൽകുന്നതാണ്.

ഒരു ട്രെയിൻ ഹൈജാക്ക് ചെയുന്നിടത്താണ്റ്റ്‍ ട്രൈലെര്ആരംഭിക്കുന്നത്. പിന്നീട് ട്രൈലെറിലുടനീനാം
ആവേശം നിറഞ്ഞ രംഗങ്ങൾ ആണ്. ഷാരൂഖ് ഖാനെ മലർത്തിയടിക്കുന്ന ദീപിക പദുക്കോണിനെയും.. വിവിധ
ഗെറ്റ് ആപ്പിലെത്തുന്ന വിജയ് സേതുപതിയെയും ഒക്കെ കാണാം. ആറ്റ്ലി സംവിധാനം ചെയ്യുന്ന
ചിത്രത്തിൽ വിജയ് സേതുപതി, നയന്‍താര, ദീപിക പദുക്കോൺ, പ്രിയാമണി അടക്കം വലിയൊരു താരനിര
തന്നെ അണിനിരക്കുന്നുണ്ട്. ദീപിക പദുകോണ്‍ ചിത്രത്തില്‍ ഗസ്റ്റ് റോളിലാണ് എത്തുന്നത്.
റെഡ് ചില്ലീസ് എന്റർടെയ്ൻമെന്റിന്റെ ബാനറിൽ ഗൗരി ഖാൻ ആണ് ജവാൻ നിർമിക്കുന്നത്.  ചിത്രം
സെപ്റ്റംബർ ഏഴിന് തിയറ്ററുകളിൽ എത്തും. ഹിന്ദിക്കൊപ്പം തമിഴ് തെലുങ്ക് ഭാഷകളിൽ ജവാൻ
റിലീസിന് എത്തും. ഷാരൂഖിന്റെ കരിയറിലെ തന്നെ ഏറ്റവും ചിലവേറിയ ചിത്രം കൂടിയാണ് ജവാൻ
എന്നാണ് വിവരം. പ്രിയാമണി, സന്യ മൽഹോത്ര, സഞ്‍ജീത ഭട്ടാചാര്യ, സുനില്‍ ഗ്രോവര്‍, റിദ്ധി
ദോഗ്ര, അമൃത അയ്യര്‍ എന്നിവരാണ് ജവാനിലെ മറ്റ് പ്രധാന അഭിനേതാക്കൾ.
