# നായക്കുട്ടിക്ക് സദ്യ വിളമ്പി ഊട്ടി ആലീസ്; വൈറലായി വീഡിയോ

- Link: https://ml.b4blaze.com/film-news/alice-christy-and-her-dogs-video-viral
- Published: 2022-09-11T11:23:17+05:30
- Author: Gargi

മലയാളികള്‍ക്ക് ഏറെ ഇഷ്ടമുള്ള സീരിയല്‍ നടിയാണ് ആലീസ്. മഞ്ഞുരുകും കാലം, സ്ത്രീപദം,
കസ്തൂരിമാന്‍ തുടങ്ങി നിരവധി സീരിയലുകളില്‍ ശ്രദ്ധേയമായ വേഷം ചെയ്ത താരം ഇപ്പോള്‍ ‘
മിസിസ് ഹിറ്റ്ലര്‍’ എന്ന പരമ്പരയിലാണ് അഭിനയിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ സജീവമായ
താരം ഇപ്പോഴിതാ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ച വീഡിയോയാണ് വൈറലാകുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/02/alice.jpg?resize
=960%2C540&ssl=1)

തന്റെ നായ്ക്കുട്ടിക്ക് ഓണ സദ്യ വാരി കൊടുക്കുന്ന വീഡിയോയാണ് ആലീസ് പങ്കുവെച്ചിരിക്കുന്നത്.
സദ്യയ്ക്ക് വിളമ്പുന്ന എല്ലാ വിഭവങ്ങളും വിളമ്പി തന്നെയാണ് നായകുട്ടിക്കുള്ള ഇലയും 
തയാറാക്കിയിരിക്കുന്നത്. പപ്പടം അടക്കമുള്ള കറികള്‍ ചേര്‍ത്ത് കുഴച്ചാണ് നായ്കുട്ടിക്ക്
ചോറ് വായില്‍ വെച്ച് കൊടുക്കുന്നത്. നായ്ക്കുട്ടി അത് കഴിക്കുന്നതും വീഡിയോയില്‍ കാണാം.
കസവു സാരി ഉടുത്താണ് ഓണ സദ്യക്കായി ആലീസ് ഒരുങ്ങിയിരിക്കുന്നതും.

>  
> View this post on Instagram
>  
> [A post shared by Alice Christy (@alice_christy_gomez)](https://www.instagram.com/reel/CiRwWcyJKzx/?utm_source=ig_embed&utm_campaign=loading)

ആലീസിന്റെ യൂട്യൂബ് ചാനലിന് വന്‍ സ്വീകാര്യതയാണ് ലഭിക്കുന്നത്. നിരവധി ആരാധകരുള്ള ആലീസ്
പുത്തന്‍ വിശേഷങ്ങളും ഫോട്ടോഷൂട്ട് വീഡിയോകളും സുന്ദരമായ ചിത്രങ്ങളുമൊക്കെ പ്രേക്ഷകരുമായി
നിരന്തരം പങ്കുവെക്കാറുണ്ട്. വിവാഹത്തോടെയായിരുന്നു യൂട്യൂബ് ചാനല്‍ തുടങ്ങുകയും സമൂഹ
മാധ്യമങ്ങളില്‍ സജീവമാകുകയും ചെയ്തത്. ആലീസിന്റെ വിവാഹവും സേവ് ദി ഡേറ്റ് വീഡിയോകളുമെല്ലാം
വൈറലായിരുന്നു.
