# വിവാഹത്തിന് മുൻപ് ആലീസിന് വീട് സമ്മാനമായി നൽകി സജിൻ

- Link: https://ml.b4blaze.com/film-news/alice-christy-gomez-housewarming
- Published: 2021-11-14T12:23:40+05:30
- Author: Rahul

മലയാളി മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ട താരമായി മാറിയ താരമാണ് ആലീസ്. ഒട്ടേറെ പരമ്പരകളിൽ
വേഷമിട്ട താരം ഇപ്പോൾ, സീ കേരളം ചാനലിൽ സംപ്രേക്ഷണം ചെയ്യുന്ന മിസിസ് ഹിറ്റ്ലർ എന്ന
പാരമ്പരയിലാണ് അഭിനയിച്ച് വരുന്നത്. ആലീസിന്റെ വിവാഹം മാറ്റിവെച്ചത് വലിയ ചർച്ചകൾക്ക്
വഴി വെച്ചിരുന്നു. കോവിഡ് വ്യാപനത്തെ തുടർന്നായിരുന്നു വിവാഹം മാറ്റി വെച്ചത്.എന്നാൽ
ഇന്നിപ്പോൾ താരം ഈ മാസം തന്നെ വിവാഹിതയാകാൻ പോവുകയാണ്. വിവാഹത്തിന് മുന്നോടിയായി ആലീസിനു
രതിശ്രുത വരൻ നൽകിയ സമ്മാനമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ പ്രധാന ചർച്ച വിഷയം. ആലീസിനെ
വേണ്ടി പുതിയ വീട് സമ്മാനിച്ചിരിക്കുകയാണ് സജിൻ. വീടിന്റെ പാലുകാച്ചൽ ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട്
ആലീസ് കുറിച്ചത് ഇങ്ങനെയായിരുന്നു. ‘ബെത്ലഹേം… ഇവിടെയാണ് ഞങ്ങളുടെ പുതിയ ജീവിതം ആരംഭിക്കുന്നത്.
കഴിഞ്ഞ വർഷം ഇതേസമയം നമ്മൾ ഇതിനെ കുറിച്ച് പ്ലാൻ ചെയ്തുതുടങ്ങി. ഇപ്പോൾ അത് സഫലമായി.
നമ്മുടെ സ്വപ്നവീടിന്റെ ഓരോ ഘട്ടത്തിലും നിങ്ങൾ എന്നെ ഭാഗഭാക്കാക്കി. നിങ്ങളുടെ ഇഷ്ടങ്ങളേക്കാൾ
എന്റെ ഇഷ്ടങ്ങൾക്ക് പ്രാധാന്യം നൽകി. ഇത്ര ചെറുപ്പത്തിൽ സ്വന്തമായി ഒരു വീട് എന്ന സ്വപ്‌നം
നിങ്ങൾ നേടി. എനിക്ക് നിങ്ങളെക്കുറിച്ച് അഭിമാനം തോന്നുന്നു. ദൈവത്തിനും നന്ദി’. പത്തനംതിട്ട
സ്വദേശിയാണ് സജിൻ.
