# വൈറലാകുന്ന ആലീസിന്റെ പീകോക്ക് ഗ്രീന്‍ കല്യാണ ബ്ലൗസ്

- Link: https://ml.b4blaze.com/film-news/alice-peacock-green-weddding-blouse
- Published: 2021-11-22T12:32:34+05:30
- Author: Rahul

കഴിഞ്ഞ ദിവസമായിരുന്നു നിരവധി സീരിയലുകളിലൂടെ പ്രേക്ഷകമനസിലിടം നേടിയ ആലീസ് ക്രിസ്റ്റിയുടെ
വിവാഹം നടന്നത്. പത്തനംതിട്ട സ്വദേശിയായ സജിനാണ് ആലീസിനെ വിവാഹം കഴിച്ചത്. ഇരുവരുടേയും
സേവ് ദ ഡേറ്റ്, ഹല്‍ദി തുടങ്ങിയവയുടെ വീഡിയോകള്‍ വന്‍ഹിറ്റായിരുന്നു. ഇപ്പോഴിതാ ഹിറ്റാകുന്നത്
ആലിസിന്റെ മന്ത്രകോടിയുടെ ബ്ലൗസാണ്.

ഡാര്‍ക് ബ്രൈറ്റ് ഗ്രീന്‍ നിറത്തിലുള്ള സാരിയായിരുന്നു മന്ത്രകോടി. ഇതോടൊപ്പം കസ്റ്റമൈസ്
ചെയ്ത കിടിലന് ബ്ലൗസ് ആണ് ധരിച്ചത്. ബ്ലൗസിന്റെ പുറകിലുള്ള മയിലിന്റെ രൂപമാണ് പ്രധാന
ആകര്‍ഷണം. എംബ്രോയ്ഡറി ചെയ്ത മയില്‍ രൂപത്തിനൊപ്പം യഥാര്‍ഥ പീലികള്‍ തുന്നിച്ചേര്‍ത്താണ്
ഇത് ഒരുക്കിയത്. കൂടാതെ വധൂവരന്മാരുടെ പേരുകളും ബ്ലൗസില്‍ എംബ്രോയ്ഡറി ചെയ്തിട്ടുണ്ട്.
ആലിസിന്റെ ഈ ബ്ലൗസിനെ കുറിച്ചാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചകള്‍.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2021/11/sajin-1.jpg?resize
=960%2C540&ssl=1)

ഇവാന്‍ഷി ഡിസൈന്‍സ് ഒരുക്കിയ ഗൗണ്‍ ആയിരുന്നു വിവാഹത്തിന് ആലീസ് ധരിച്ചത്. ബീഡ്‌സ് 
വര്‍ക്കുകള്‍ ഗൗണിനെ അതിമനോഹരമാക്കി. ലോങ് വെയിലും ഒപ്പം പെയര്‍ ചെയ്തിരുന്നു. റോയല്‍
ബ്ലൂ സ്യൂട്ട് ആയിരുന്നു വരന്‍ സജിന്റെ വേഷം.നവംബര്‍ 18ന് പത്തനംതിട്ട സെന്റ് മേരീസ്
മലങ്കര കാത്തോലിക് പള്ളിയില്‍ വച്ചായിരുന്നു വിവാഹം.
 മഞ്ഞുരുകും കാലം എന്ന സീരിയലിലൂടെയാണ്
ആലീസ് പ്രേക്ഷക ശ്രദ്ധ നേടിയത്. മിസിസ് ഹിറ്റ്‌ലര്‍ എന്ന സീരിയലിലാണ് നിലവില്‍ അഭിനയിക്കുന്നത്.

 

 

 
