# സവാദിനെ ഹാരമിട്ട് സ്വീകരിക്കും!! നടിയുടേത് ഫോളോവേഴ്‌സിനെ കൂട്ടാനുള്ള ശ്രമം!! പരാതി കൊടുത്തതിന് ശേഷം പുള്ളിക്കാരി പുറത്തുവന്നിട്ടില്ല

- Link: https://ml.b4blaze.com/film-news/all-kerala-mens-association-support-savad
- Published: 2023-06-02T17:50:06+05:30
- Author: Anu

കെഎസ്ആര്‍ടിസി ബസില്‍ നഗ്‌നതാ പ്രദര്‍ശനം നടത്തി അറസ്റ്റിലായ യുവാവ് സവാദിന് സ്വീകരണം
നല്‍കുമെന്ന് ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍. സവാദിനെതിരെയുള്ളത് വ്യാജ പരാതിയാണെന്നും
ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് വട്ടിയൂര്‍ക്കാവ് അജിത് കുമാര്‍ പറഞ്ഞു.

നടിയുടേത് ഇന്‍സ്റ്റാഗ്രം ഫോളോവേഴ്‌സിനെ കൂട്ടാനുള്ള ശ്രമമായിരുന്നു. നടിയുടേത് സെലിബ്രിറ്റി
ആകാനുള്ള ശ്രമമായിരുന്നെന്നും അജിത് ആരോപിച്ചു. സവാദ് പുറത്തിറങ്ങുമ്പോള്‍ ഹാരം അണിയിച്ച്
തങ്ങള്‍ സ്വീകരിക്കും.
  ആത്മഹത്യ മുന്നില്‍ കണ്ടാണ് സവാദ് ജയിലില്‍ നിന്നിറങ്ങുന്നത്.
അദ്ദേഹത്തിന്റെ കുടുംബത്തിനു പുറത്തിറങ്ങി നടക്കാന്‍ പറ്റാത്ത അവസ്ഥയാണ്. കുടുംബമൊക്കെ
വീട് പൂട്ടിപ്പോയി. അത്യാവശ്യം ഡീസന്റ് ഫാമിലിയാണ്. പുള്ളിക്കാരന്‍ ആകെ തകര്‍ന്ന് വല്ലാത്തൊരവസ്ഥയിലാണെന്നും
അജിത്ത് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചു.

സവാദിനെ താന്‍ ജയിലില്‍ പോയി കണ്ടിരുന്നു. നിരാശയിലാണ് ആള്‍. ഫുഡ് കഴിക്കുന്നില്ല. 
പുറത്തിറങ്ങിക്കഴിഞ്ഞാല്‍ ആള് എന്തും ചെയ്യാം. ആ മാനസികാവസ്ഥയില്‍ നിന്ന് മാറ്റിയെടുക്കുകയാണ്
തങ്ങളുടെ ലക്ഷ്യം.സംഘടനയിലെ അംഗങ്ങളൊക്കെ വരും. തങ്ങളെല്ലാം സ്വീകരിച്ച് സവാദിന് പുതിയ
ജീവിതം കൊടുക്കുമെന്നും അജിത് പറഞ്ഞു.
  ജാമ്യം കിട്ടിയാല്‍ സവാദിനെ ആലുവ സബ് ജയിലില്‍
നിന്ന് ഹാരം അണിയിച്ച് കൊണ്ടുവരും. സ്വീകരണം കൊണ്ട് മരണത്തെ മുന്നില്‍ കണ്ട് വരുന്ന
അദ്ദേഹം മാറണമെന്നും അന്തസായി ജീവിക്കാന്‍ പറ്റുമെന്ന ചിന്ത അദ്ദേഹത്തിലുണ്ടാക്കണമെന്നും
അജിത് കുമാര്‍ പ്രതീക്ഷ പങ്കുവച്ചു.

നടിയുടേത് ഫോളോവേഴ്‌സിനെ കൂട്ടാനുള്ള പരിപാടിയാണ്. ആ പെണ്‍കുട്ടി ഷഡ്ഡിയും ബ്രായും 
മാത്രമിട്ട് ജനശ്രദ്ധ പിടിച്ചുപറ്റാനായി ഒരുപാട് ചിത്രങ്ങളും വീഡിയോകളും സോഷ്യലിടത്ത്
പങ്കുവച്ചിട്ടുണ്ട്. മാത്രമല്ല ഇങ്ങനെ ഒരു സംഭവം നടന്നാല്‍ കൂളായി ചിരിച്ചുകളിച്ചുവന്നിരുന്ന്
സംസാരിക്കാന്‍ ഒരു പെണ്‍കുട്ടിക്കും പറ്റില്ല. തങ്ങള്‍ വിഷയതത്തില്‍ ഡിജിപിക്ക് പരാതി
കൊടുത്തതിനു ശേഷം പുള്ളിക്കാരി പുറത്തുവന്നിട്ടില്ല എന്നും അജിത് വ്യക്തമാക്കി.
