# ലോകത്തിന് മുന്നിൽ തലയുർത്തി ഇന്ത്യയും മലയാളവും; ‘ഓൾ വി ഇമാജിൻ അസ് ലൈറ്റി’ന് ​ഗ്രാൻഡ് പ്രീ പുരസ്കാരം

- Link: https://ml.b4blaze.com/film-news/all-we-imagine-as-light-by-payal-kapadia-scripts-history-with-groundbreaking-grand-prix-win-at-cannes-2024
- Published: 2024-05-26T13:25:18+05:30
- Author: Ajay

കാൻ ചലച്ചിത്രോത്സവത്തിൽ ലോകത്തിന് മുന്നിൽ തലയുർത്തി ഇന്ത്യയും മലയാളവും. മുംബൈ സ്വദേശിയായ
പായൽ കപാഡിയ എന്ന സംവിധായിക ഒരുക്കിയ ‘ഓൾ വി ഇമാജിൻ ആസ് ലൈറ്റ്’ എന്ന ചിത്രം ​മികച്ച
രണ്ടാമത്തെ ചിത്രത്തിനുള്ള ​ഗ്രാൻഡ് പ്രീ പുരസ്കാരം സ്വന്തമാക്കി.

മലയാളത്തിലും ഹിന്ദിയിലും ഒരുക്കിയ ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയത് മലയാളി
താരങ്ങളായ ദിവ്യ പ്രഭയും കനി കുസൃതിയുമാണ്. 22 ചിത്രങ്ങളാണ് മത്സര വിഭാഗത്തിൽ ഉണ്ടായിരുന്നത്.​
ഗോൾഡൻ പാമിനായി മത്സരിച്ച ചിത്രത്തിന്റെ പ്രിമിയർ വെള്ളിയാഴ്ച ആയിരുന്നു. നേരത്തെ കാൻ
വേദിയെ ദിവ്യപ്രഭയുടെയും കനി കുസൃതിയുടെയും ചിത്രങ്ങൾ വൈറലായി മാറിയിരുന്നു.
