# സ്‌നേഹയുടെ കൈപിടിച്ച് ദേശീയ അവാര്‍ഡ് ഏറ്റുവാങ്ങാനെത്തി അല്ലു അര്‍ജ്ജുന്‍!!

- Link: https://ml.b4blaze.com/film-news/allu-arjun-and-wife-sneha-reddy-off-to-delhi
- Published: 2023-10-17T19:27:45+05:30
- Author: Anu

തെന്നിന്ത്യയിലെ ഏറെ ആരാധകരുള്ള താരമാണ് തെലുങ്ക് സൂപ്പര്‍ താരം അല്ലു അര്‍ജുന്‍. ഇത്തവണ
മികച്ച നടനുള്ള ദേശീയ പുരസ്‌കാരം തെന്നിന്ത്യയിലേക്ക് എത്തിച്ചിരിരിക്കുകയാണ് അല്ലു.
പുഷ്പയിലെ അഭിനയത്തിലൂടെയാണ് അല്ലു രാജ്യത്തെ തന്നെ മികച്ച നടനായത്.

ദേശീയ പുരസ്‌കാരം ഏറ്റുവാങ്ങാന്‍ ഡല്‍ഹിയിലെത്തിയ താരത്തിന്റെ ചിത്രങ്ങളാണ് സോഷ്യലിടത്ത്
വൈറലാകുന്നത്. ഭാര്യ സ്‌നേഹ റെഡ്ഡിക്കൊപ്പമാണ് താരം എത്തിയിരിക്കുന്നത്. ഡല്‍ഹി എയര്‍പോര്‍ട്ടിലെത്തിയ
അല്ലുവിന്റെ വീഡിയോ വൈറലായിരിക്കുകയാണ്.
  സ്‌നേഹയുടെ കൈകോര്‍ത്തുപിടിച്ചാണ് താരം എയര്‍പോര്‍ട്ടിലിറങ്ങിയത്.
കൂളിങ് ഗ്ലാസും കറുത്ത കാഷ്വല്‍ ടീ ഷര്‍ട്ടും പാന്റുമാണ് അല്ലുവിന്റെ വേഷം. വൈറ്റ് 
ക്രോപ് ടോപ്പും ജീന്‍സുമാണ് സ്‌നേഹ ധരിച്ചിരിക്കുന്നത്.

2021ല്‍ ബോക്‌സ് ഓഫീസില്‍ റെക്കോര്‍ഡ് കലക്ഷനാണ് പുഷ്പ ദി റൈസ് നേടിയത്. ചിത്രത്തിന്റെ
രണ്ടാം ഭാഗം അണിയറയിലൊരുങ്ങുകയാണ്. അതിനിടെയാണ് ദേശീയ പുരസ്‌കാരത്തിന്റെ സന്തോഷവും 
എത്തിയത്. പുഷ്പ രാജ് എന്ന രക്തചന്ദന കൊള്ളക്കാരനായിട്ടാണ് അല്ലു എത്തിയത്. കേരളത്തിലും
ചിത്രം സൂപ്പര്‍ ഹിറ്റായിരുന്നു.

> Arrived in Delhi ????[#AlluArjun](https://twitter.com/hashtag/AlluArjun?src=hash&ref_src=twsrc%5Etfw)
> [#AlluSnehaReddy](https://twitter.com/hashtag/AlluSnehaReddy?src=hash&ref_src=twsrc%5Etfw)
> [#Pushpa](https://twitter.com/hashtag/Pushpa?src=hash&ref_src=twsrc%5Etfw) [#nationalawards2023](https://twitter.com/hashtag/nationalawards2023?src=hash&ref_src=twsrc%5Etfw)
> [@alluarjun](https://twitter.com/alluarjun?ref_src=twsrc%5Etfw) [pic.twitter.com/iPaRyn5PEd](https://t.co/iPaRyn5PEd)
> — ARTISTRYBUZZ (@ArtistryBuzz) [October 16, 2023](https://twitter.com/ArtistryBuzz/status/1713898137201570116?ref_src=twsrc%5Etfw)

 നാളെയാണ് ദേശീയ ചലച്ചിത്ര പുരസ്‌കാര വിതരണം നടക്കുന്നത്. അല്ലു അര്‍ജുനും ഭാര്യ സ്‌നേഹ
റെഡ്ഡിയും ചടങ്ങിലെ ശ്രദ്ധാ കേന്ദ്രമാകും. അല്ലുവിന്റെ കരിയറിലെ ഏറ്റവും വലിയ വിജയമാണ്
പുഷ്പ. രശ്മിക മന്ദാനയാണ് ചിത്രത്തില്‍ നായികയായി എത്തിയത്. ഫഹദ് ഫാസിലാണ് വില്ലനായത്.
പുഷ്പ 2 2024 ഓഗസ്റ്റ് 15നാണ് തിയേറ്ററിലെത്തുന്നത്.
