# പുഷ്പയ്ക്ക് ശേഷം അല്ലു അർജുൻ എത്തുക ആരുടെ ചിത്രത്തിലാണെന്നോ?

- Link: https://ml.b4blaze.com/film-news/allu-arjun-appear-next-film-update
- Published: 2023-03-03T12:12:00+05:30
- Author: Rahul

അല്ലു അർജുൻ നിലവിൽ ‘പുഷ്പ 2’ എന്ന സിനിമയിൽ അഭിനയിക്കുകയാണ്. പുഷ്പ 2ന് ശേഷം അല്ലു
അർജുൻ ഏത് സംവിധായകനൊപ്പമായിരിക്കും അഭിനയിക്കുന്ന എന്ന ചർച്ചയിലായിരുന്നു സോഷ്യൽ മീയിയയും
തെന്നിന്ത്യൻ സിനിമാ ലോകം. എന്നാൽ ആ നറുക്ക് വീണിരിക്കുന്നത്  സംവിധായകൻ സന്ദീപ് റെഡ്ഡി
വംഗയ്ക്കാണ്. സൂപ്പർ ഹിറ്റ് സിനിമകളായ അർജുൻ റെഡ്ഡി, അബീർ സിംഗ് തുടങ്ങിയ ചിത്രങ്ങൾ
ഒരുക്കിയ സംവിധായകനാണ് സന്ദീപ് റെഡ്ഡി വംഗ.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/03/allu-1.jpg?resize
=1280%2C720&ssl=1)

അതേ സമയം സന്ദീപ് റെഡ്ഡി വംഗയുടെ ഹോം ബാനർ ഭദ്രകാളി പിക്ചേഴ്സും ടി-സീരീസ് ഫിലിം പ്രൊഡക്ഷൻസും
ചേർന്നാണ് പുതിയ ചിത്രത്തിന്റെ നിർമ്മാണം. ഭൂഷൺ കുമാർ, പ്രണയ് റെഡ്ഡി വംഗ എന്നിവർക്കൊപ്പം
ശിവ് ചാനന സഹനിർമ്മാതാവാണ്. അടുത്തിടെ നിർമ്മാതാക്കളും സംവിധായകൻ സന്ദീപ് റെഡ്ഡി വംഗയും
അല്ലു അർജുനും നടത്തിയ കൂടിക്കാഴ്ചയുടെ ചിത്രങ്ങൾ പങ്കുവച്ച് ടി-സീരീസ് ആണ് ഈ വാർത്ത
പുറത്തുവിട്ടിരിക്കുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/03/allu4.jpg?resize
=1280%2C720&ssl=1)

പുഷ്പ: ദി റൈസി’ന്റെ രണ്ടാം ഭാഗമാണ് പുഷ്പ: ദി റൂൾ. അല്ലു അർജുൻ സിനിമയുടെ ചിത്രീകരത്തിനായി
വിശാഖപട്ടണത്താണ്. രശ്മിക മന്ദാനയാണ് ചിത്രത്തിലെ നായിക.സിനിമയിൽ കഴിഞ്ഞ ദിവസം ഫഹദ്
ഫാസിൽ ജോയിൻ ചെയ്തിരുന്നു.2024 മാർച്ചിൽ ചിത്രം റിലീസ് ചെയ്യാനാണ് അണിയറപ്രവർത്തകരും
നിർമ്മാതാക്കളും ശ്രമിക്കുന്നത്.

> Brace yourselves for this massive collaboration between three powerhouses of India–
> Producer Bhushan Kumar, Director Sandeep Reddy Vanga and superstar Allu Arjun.
> [@alluarjun](https://twitter.com/alluarjun?ref_src=twsrc%5Etfw) [@imvangasandeep](https://twitter.com/imvangasandeep?ref_src=twsrc%5Etfw)
> [#BhushanKumar](https://twitter.com/hashtag/BhushanKumar?src=hash&ref_src=twsrc%5Etfw)
> [#KrishanKumar](https://twitter.com/hashtag/KrishanKumar?src=hash&ref_src=twsrc%5Etfw)
> [@VangaPranay](https://twitter.com/VangaPranay?ref_src=twsrc%5Etfw) [@VangaPictures](https://twitter.com/VangaPictures?ref_src=twsrc%5Etfw)
> [#ShivChanana](https://twitter.com/hashtag/ShivChanana?src=hash&ref_src=twsrc%5Etfw)
> [@NeerajKalyan_24](https://twitter.com/NeerajKalyan_24?ref_src=twsrc%5Etfw) [pic.twitter.com/xis8mWSGhl](https://t.co/xis8mWSGhl)
> — T-Series (@TSeries) [March 3, 2023](https://twitter.com/TSeries/status/1631482304530087936?ref_src=twsrc%5Etfw)
