# പ്രിയതമയുടെ പിറന്നാള്‍ ദിനം! സകുടുംബം സുവര്‍ണ ക്ഷേത്രത്തിലെത്തി അല്ലു അര്‍ജുന്‍

- Link: https://ml.b4blaze.com/film-news/allu-arjun-family-at-suvarna-kshetra
- Published: 2022-09-30T20:49:26+05:30
- Author: Anu

തെന്നിന്ത്യയുടെ സൂപ്പര്‍ ഹീറോയാണ് അല്ലു അര്‍ജുന്‍. നിരവധി ആരാധകരാണ് താരത്തിനുള്ളത്.
ഇപ്പോഴിതാ താരം പ്രിയതമയുടെ പിറന്നാള്‍ ദിനം വ്യത്യസ്തമായി ആഘോഷമാക്കിയതാണ് സോഷ്യലിടത്ത്
നിറയുന്നത്.

അല്ലു അര്‍ജുനും ഭാര്യ സ്നേഹ റെഡ്ഡിയും മക്കളും ജന്മദിനം ആഘോഷിക്കാനായി അമൃത്സറിലേക്കാണ്
ഇത്തവണ പോയിരിക്കുന്നത്. നടന്‍ കുടുംബത്തോടൊപ്പം പിറന്നാള്‍ ദിനം സുവര്‍ണ്ണ ക്ഷേത്രം
സന്ദര്‍ശിച്ചിരിക്കുകയാണ്. ഇതിന്റെ ചിത്രങ്ങള്‍ വൈറലായിരിക്കുകയാണ്.
  കഴിഞ്ഞ ദിവസമായിരുന്നു
അല്ലുവിന്റെ ഭാര്യ സ്‌നേഹ റെഡ്ഡിയുടെ 37-ാം ജന്മദിനം. ആഘോഷത്തിന്റെ ചിത്രങ്ങള്‍ താരം
തന്നെയാണ് പങ്കുവച്ചത്. സുവര്‍ണ ക്ഷേത്രത്തില്‍ നിന്നുള്ള ചിത്രങ്ങള്‍ അര്‍ജുന്‍ തന്റെ
ഇന്‍സ്റ്റാഗ്രാം പ്രൊഫൈലില്‍ പങ്കുവച്ചു. സ്നേഹയ്ക്കും മക്കളായ അയാനും അര്‍ഹയ്ക്കുമൊപ്പം
നില്‍ക്കുന്ന ചിത്രം അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്. ‘  സ്‌നേഹ ജന്മദിന കേക്ക് മുറിക്കുന്ന
ചിത്രങ്ങള്‍ ഹാപ്പി ബര്‍ത്ത്ഡേ ക്യൂട്ടി’ എന്ന് പറഞ്ഞാണ് അല്ലു ചിത്രങ്ങള്‍ പങ്കുവെച്ചത്.
സാധാരണക്കാരനായി സുവര്‍ണ ക്ഷേത്രത്തില്‍ എത്തി ക്യൂ നില്‍ക്കുന്ന അല്ലുവിന്റെ ചിത്രങ്ങള്‍
ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്.
