# ഇൻസ്റ്റഗ്രാമിൽ റെക്കോർഡ് ഫോളോവേഴ്‌സുമായി അല്ലു അർജുൻ!!

- Link: https://ml.b4blaze.com/film-news/allu-arjun-high-instagram-followers
- Published: 2023-03-09T07:43:12+05:30
- Author: Rahul

അല്ലു അർജുൻ എന്ന തെലുങ്ക് നടനെ ഇഷ്ടപ്പെടാത്ത മലയാളികൾ പൊതുവേ കുറവായിരിക്കും എന്ന്
പറയാതെ വയ്യ. തെന്നിന്ത്യയിലെ തന്നെ ഒരു സൂപ്പർ താര പദവിയിൽ നിന്ന് പാൻ ഇന്ത്യൻ താരം
എന്ന നിലയിലേക്ക് ഉയർന്നിരിക്കുയാണ് താരം. മികച്ച നടൻ എന്ന നിലയിൽ അതിഗംഭീര സിനിമകളുമായി
മുന്നോട്ട് പോവുന്നതാരത്തിന് വലിയൊരു നേട്ടം കൈവന്നിരിക്കുകയാണ്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/03/allu-1.jpg?resize
=1280%2C720&ssl=1)

അല്ലു അർജുനെ ഇൻസ്റ്റഗ്രാമിൽ ഫോളോ ചെയ്യുന്നവരുടെ എണ്ണം 20 ദശലക്ഷം കവിഞ്ഞിരിക്കുന്നു
എന്നതാണ് .അതായത്, രണ്ട് കോടിയിൽ അധികം ആളുകൾ അല്ലു അർജുനെ ഇൻസ്റ്റഗ്രാമിൽ പിന്തുടരുന്നുവെന്ന്
സാരം.തെന്നിന്ത്യൻ സിനിമാ താരങ്ങളുടെ കണക്കെടുത്ത് നോക്കിയാൽ ഇൻസ്റ്റയിൽ പിന്തുടരുന്നവരുടെ
എണ്ണത്തിൽ അല്ലു അർജുൻ തന്നെയാണ് മുന്നിലുള്ളത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/03/allu-4.jpg?resize
=1280%2C720&ssl=1)

തെന്നിന്ത്യയിലെ പഴയകാല സൂപ്പർ താരങ്ങൾക്ക് ഇൻസ്റ്റഗ്രാമിൽ അത്ര സ്വാധീനമില്ല എന്നതാണ്
മറ്റൊരു യാഥാർത്ഥ്യം. ഫേസ്ബുക്കിനെ വച്ച് നോക്കുമ്പോൾ പുതുതലമുറയിലെ ആളുകളാണ് ഇൻസ്റ്റഗ്രാമിൽ
കൂടുതൽ സജീവമായിരിക്കുന്നത്. അതേ സമയം 20 മില്യൺ ആളുകൾ ഫോളോ ചെയ്യുന്ന അല്ലു അർജുൻ 
എത്ര പേരെ തിരിച്ച് ഫോളോ ചെയ്യുന്നുണ്ട് എന്നറിയാമോ?ഒരേയൊരാളെ മാത്രാണ്. അത് അല്ലു 
അർജുന്റെ ഭാര്യ സ്നേഹ റെഡ്ഡിയെ.ഇതുവരെ 564 പോസ്റ്റുകളാണ് അല്ലു അർജുൻ ഇൻസ്റ്റയിൽ പങ്കുവെച്ചിരിക്കുന്നത്.
