# ചിരഞ്ജീവി  കുടുംബവുമായി അകൽച്ച പാലിച്ച്  അല്ലു അർജുൻ

- Link: https://ml.b4blaze.com/film-news/allu-arjun-keeping-distance-from-chiranjeevi-family
- Published: 2024-12-03T17:29:16+05:30
- Author: Anjana

പുഷ്പ 2 എന്ന അല്ലു അര്‍ജുന്‍ ചിത്രത്തിനുള്ള കാത്തിരിപ്പിലാണ് ഇന്ത്യന്‍ സിനിമ. ഒരു
പാന്‍ ഇന്ത്യന്‍ താരത്തിന് ലഭിക്കുന്ന സ്വീകരണമാണ് അഡ്വാന്‍സ് ബുക്കിംഗിലും മറ്റും 
സുകുമാര്‍ സംവിധാനം ചെയ്യുന്ന അല്ലു അര്‍ജുന്‍ ചിത്രം നേടുന്നത്. അതിനാല്‍ തന്നെ വലിയ
ഓപ്പണിംഗ് ചിത്രം നേടും എന്ന് ഉറപ്പാണ്. അതിനിടെയാണ് അല്ലു അര്‍ജുനും തെലുങ്കിലെ മെഗസ്റ്റാര്‍
ചിരഞ്ജീവിയുടെ കുടുംബമായ മെഗ കുടുംബവുമായുള്ള അല്ലു അര്‍ജുന്‍റെ അകല്‍ച്ച വീണ്ടും വാര്‍ത്തയാകുന്നത്.

നേരത്തെ തന്നെ പുഷ്പ 2വിന്‍റെ ഒരു പ്രമോഷന്‍ മെറ്റീരിയലിനും മെഗ കുടുംബത്തിലെ ഒരു താരങ്ങളും
ആശംസ പോലും നേര്‍ന്നില്ല എന്നത് വലിയ വാര്‍ത്തയായിരുന്നു. അതിന് പിന്നാലെയാണ് കഴിഞ്ഞ
ദിവസം ചിരഞ്ജീവിയുടെ സഹോദരനും അല്ലുവിന്‍റെ അമ്മാവനുമായ രാഷ്ട്രീയ നേതാവുമായ നാഗ ബാബുവിന്‍റെ
സോഷ്യൽ മീഡിയ ഹാൻഡിലില്‍ ഒരു പോസ്റ്റ് വന്നത്. ഇത് അല്ലുവിനെതിരാണ് എന്നാണ് ഇപ്പോള്‍
ടോളിവുഡിലെ ചര്‍ച്ച.

സ്വാമി വിവേകാനന്ദന്‍റെ ഉദ്ധരണിയില്‍ നാഗ് ബാബു പറയുന്നത് ഇതാണ്. തെറ്റായ വഴിയിലാണ്
പോകുന്നതെന്ന് മനസ്സിലാക്കിയവർ എത്രയും വേഗം ആ വഴി മാറും, അത് ചെയ്യാതിരുന്നാല്‍ നിങ്ങള്‍
തിരിച്ചുവരാന്‍ സാധിക്കാത്ത ദൂരം പോയിട്ടുണ്ടാകും എന്നാണ് പോസ്റ്റില്‍ പറയുന്നത്. ഇത്
അല്ലുവിനെ ഉദ്ദേശിച്ചെന്നാണ് ചര്‍ച്ച പുരോഗമിക്കുന്നത്.

ഈ വർഷം മേയിൽ നടക്കുന്ന ആന്ധ്രപ്രദേശ് നിയമസഭ തിരഞ്ഞെടുപ്പോടെയാണ് അല്ലുവും മെഗ ഫാമിലിയും
തെറ്റിയത് എന്നാണ് ടോളിവുഡിലെ സംസാരം. മെഗ ഫാമിലിയിലെ പ്രധാന അംഗവും അല്ലുവിന്‍റെ അമ്മാവനുമായ
പവന്‍ കല്ല്യാണിന്‍റെ ജനസേനയുടെ എതിരാളിയായ വൈഎസ്ആർസിപി സ്ഥാനാർത്ഥി സിൽപ രവി ചന്ദ്ര
കിഷോർ റെഡ്ഡിക്ക് വേണ്ടി പ്രചാരണം നടത്തിയ അല്ലു അർജുന്‍ വലിയ ഷോക്കായിരുന്നു മെഗ ഫാമിലിക്ക്.
