# നീ എന്റെ ജീവിതത്തിലേക്ക് വന്നതിനു ശേഷമാണു സ്നേഹം എന്താണെന്നു ഞാൻ അറിയുന്നത് !! അല്ലു അർജുൻ

- Link: https://ml.b4blaze.com/film-news/allu-arjun-son-birthday
- Published: 2020-04-04T10:31:53+05:30
- Author: Rahul

**തെ**ന്നിന്ത്യയില്‍ സിനിമയിലെ സൂപ്പര്‍ സ്റ്റാര്‍ ആണ് നടന്‍ അല്ലുഅര്‍ജുന്‍. തന്റെ
മകന്‍ അയാന്‍റെ ജന്മദിനത്തില്‍ വികാരഭരിതമായ ഒരു കുറിപ്പ് പങ്കുവച്ചിരിക്കുകയാണ് ഇപ്പോള്‍
അല്ലുഅര്‍ജുന്‍. മകന്‍റെ ചിത്രത്തോടൊപ്പം ആണ് ഈ കുറിപ്പും പങ്കുവച്ചിരിക്കുന്നത്. മകന്‍
തന്‍റെ ജീവിതത്തിലേക്ക് വന്നതിന് ശേഷമാണ് എന്താണ് സ്നേഹമെന്ന് മനസ്സിലായതെന്നും നീയാണ്
സ്നേഹമെന്നും കുറിച്ചുകൊണ്ടാണ് മകന് വേണ്ടി ജന്മദിനാശംസകള്‍ പങ്കുവച്ചിരിക്കുന്നത്.
താരത്തിന്റെ കുറിപ്പിന് നിരവധിപ്പേരാണ് മന്റുകളുമായി എത്തിയിരിക്കുന്നത്.

![allu arjun latest](https://i0.wp.com/ml.b4blaze.com/wp-content/uploads/2020/01/
allu-arjun-latest-1.jpg?resize=894%2C707&ssl=1)

”എന്താണ് സ്നേഹമെന്ന് ഞാന്‍ ജീവിതത്തില്‍ മിക്കപ്പോഴും ചിന്തിക്കാറുണ്ടായിരുന്നു. പണ്ട്
പല സമയങ്ങളിലും എനിക്ക് ആ വികാരം പല പ്രാവശ്യം അനുഭവപ്പെട്ടിട്ടുണ്ട്. എന്നാല്‍ അപ്പോഴെല്ലാം
അത് സ്നേഹമാണോ എന്ന് ശരിക്കും ഉറപ്പില്ലായിരുന്നു…പക്ഷേ നീ എന്‍റെ ജീവിതത്തിലേക്ക് 
വന്നതിന് ശേഷം ഇന്നെനിക്ക് വ്യക്തമായി അറിയാം എന്താണ് സ്നേഹമെന്ന്. നീയാണ് സ്നേഹം. 
ഞാന്‍ നിന്നെ സ്നേഹിക്കുന്നു അയാന്‍. എന്‍റെ കുഞ്ഞിന് ജന്മദിനാശംസകള്‍ നേരുന്നു” എന്നുമാണ്
താരം കുറിച്ചിരുന്നത്.

![allu arjun son](https://i0.wp.com/ml.b4blaze.com/wp-content/uploads/2020/04/allu-
arjun-son.png?resize=563%2C601&ssl=1)

2011 മാര്‍ച്ച്‌ ആറിനാണ് അല്ലു അര്‍ജുനും സ്നേഹ റെഡ്ഡിയും വിവാഹിതരായത്. ഇവരുടെ മൂത്ത
മകനാണ് അയാന്‍. ഇളയ മകളുടെ പേര് അര്‍ഹയാണ്. താരം കുറച്ചു ദിവസങ്ങള്‍ക്ക് മുന്നോടിയായി
സ്കൂളില്‍ അയാന് ലഭിച്ച അംഗീകാരുടെ പേരില്‍ അഭിമാനപൂര്‍വ്വം അല്ലു ഒരു കുറിപ്പ് പങ്കുവയ്ക്കുകയും
ചെയ്‌തു. മലയാളികള്‍ക്കിടയിലും മൊഴിമാറ്റ ചിത്രങ്ങളിലൂടെ അല്ലു ഏറെ സുപരിചിതനാണ്.
