# ആരാധകരെ ആവേശത്തിലാഴ്ത്തി പുഷ്പ 2 എത്തുന്നു; അല്ലു അര്‍ജുന്‍ ബാങ്കോക്കിലേക്ക്

- Link: https://ml.b4blaze.com/film-news/allu-arjun-to-shoot-intense-fight-scenes-in-bangkok
- Published: 2022-11-09T19:29:09+05:30
- Author: Gargi

തിയേറ്ററുകളില്‍ വമ്പന്‍ ഹിറ്റായി മാറിയ അല്ലു അര്‍ജുന്‍ ചിത്രം പുഷ്പ’യുടെ രണ്ടാം 
ഭാഗത്തിനായി കാത്തിരിക്കുകയാണ് തെന്നിന്ത്യന്‍ സിനിമാ പ്രേമികള്‍.
 ഇപ്പോഴിതാ ചിത്രത്തെ
കുറിച്ചുള്ള പുതിയ അപ്‌ഡേഷന്‍ വന്നിരിക്കുകയാണ.് സിനിമയുടെ ആദ്യ ഷെഡ്യൂള്‍ ഈ മാസം ബാങ്കോക്കില്‍
ആരംഭിക്കുമെന്നാണ് പിങ്ക് വില്ല റിപ്പോര്‍ട്ട് ചെയ്യുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/09/pushpa-1.jpg?resize
=1280%2C720&ssl=1)

പുഷ്പ രണ്ടാം ഭാഗത്തിന്റെ ചിത്രീകരണത്തിനായി അല്ലു അര്‍ജുന്‍ ഈ മാസം 13ന് ബാങ്കോക്കിലേക്ക്
തിരിക്കും. വനമേഖലകളില്‍ സംഘട്ടന രംഗങ്ങള്‍ ഉള്‍പ്പെടുന്ന 15 ദിവസത്തെ ഷെഡ്യൂള്‍ ആയിരിക്കുമിത്.
ഷെഡ്യൂളിന് ശേഷം പുഷ്പ ആദ്യഭാഗത്തിന്റെ റിലീസുമായി ബന്ധപ്പെട്ട പ്രമോഷനായി നടന്‍ റഷ്യയിലേക്ക്
പോകുമെന്നും സൂചനകളുണ്ട്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/09/pushpa.jpg?resize
=1280%2C720&ssl=1)

ചിത്രത്തിനായി താരത്തിന്റെ പ്രതിഫലം ആദ്യത്തേതില്‍ നിന്നും ഇരട്ടിയാക്കിയെന്നും റിപ്പോര്‍ട്ടുകള്‍
ഉണ്ട്. കള്ളക്കടത്തുകാരന്‍ പുഷ്പരാജ് എന്ന കഥാപാത്രത്തെയാണ് അല്ലു അര്‍ജുന്‍ അവതരിപ്പിക്കുന്നത്.
പുഷ്പ 2നുവേണ്ടി 100 ദിവസമാണ് അല്ലു അര്‍ജുന്‍ നീക്കിവെച്ചിരിക്കുന്നത്. നായികയായി 
രശ്മിക മന്ദാന തന്നെയാകും എത്തുക.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/06/pushpa-3.jpg?resize
=1280%2C720&ssl=1)

പുഷ്പ ആദ്യ ഭാഗത്തില്‍ ഫഹദ് ഫാസില്‍ അവതരിപ്പിച്ച ഭന്‍വര്‍ സിങ്ങ് ഷെഖാവത്ത് എന്ന കഥാപാത്രത്തെ
ബോളിവുഡ് താരം അര്‍ജുന്‍ കപൂര്‍ അവതരിപ്പിക്കുമെന്ന തരത്തിലുള്ള അഭ്യൂഹങ്ങളുണ്ടായിരുന്നു.
എന്നാല്‍ ഈ കഥാപാത്രത്തെ ഫഹദ് തന്നെയാകും അവതരിപ്പിക്കുക എന്ന് നിര്‍മ്മാതാവ് നവീന്‍
യേര്‍നേനി വ്യക്തമാക്കിയിരുന്നു. അതേസമയം പുഷ്പ ആദ്യ ഭാഗത്തിന്റെ റിലീസുമായി ബന്ധപ്പെട്ട
പ്രമോഷനായി അല്ലു അര്‍ജുന്‍ റഷ്യയിലേക്ക് പോകും.
