# മോഹന്‍ലാല്‍ ഒരു പാഠപുസ്തകമാണ് എല്ലാവര്‍ക്കും..! ഷാജി കൈലാസിന്റെ വാക്കുകള്‍…

- Link: https://ml.b4blaze.com/film-news/alone-movie-mohanlal-joined-for-dubbing
- Published: 2022-05-18T12:15:36+05:30
- Author: Rahul

അസിസ്റ്റന്റ് ഡയറക്ടറായി സിനിമാ എന്ന മോഹത്തിന് പിന്നാലെ പിച്ചവെച്ച് പിന്നീട് മലയാള
സിനിമ കണ്ട മികവുറ്റ സംവിധായകരില്‍ ഒരാളായി മാറിയ സംവിധായകനാണ് ഷാജി കൈലാസ്. നിരവധി
സിനിമകളില്‍ അസിസ്റ്റന്റ് ഡയറക്ടറായ അദ്ദേഹം 1989ല്‍ ആണ് ആദ്യമായി ഒരു സിനിമ സംവിധാനം
ചെയ്യുന്നത്. ന്യൂസ് എന്നായിരുന്നു ആ സിനിമയുടെ പേര്. സുരേഷ് ഗോപിയായിരുന്നു ആ സിനിമയില്‍
കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച് എത്തിയത്. പക്ഷേ അദ്ദേഹത്തിന്റെ രണ്ടാമത്തെ സിനിമ
വലിയ പരാജയം നേരിട്ടു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/02/shaji-kailas2.jpg?
resize=750%2C500&ssl=1)

പക്ഷേ ഷാജി കൈലാസ് തളര്‍ന്നില്ല 1990 ല്‍ തന്നെ ഇന്നസന്റിനെ നായകനാക്കി സംവിധാനം ചെയ്ത
ഡോക്ടര്‍ പശുപതി ഷാജികൈലാസിന്റെ സംവിധാന ജീവിതത്തിന് ഒരു വലിയ വഴിത്തിരിവായി മാറി. 
ഈ സിനിമയ്ക്ക് ശേഷം അദ്ദേഹം പിന്നീട് ആക്ഷന്‍ സിനിമകളിലേക്ക് തിരിയുകയായിരുന്നു. അവിടുന്നിങ്ങോട്ട്
ഒരുപാട് ഹിറ്റുകള്‍ തന്റെ പ്രേക്ഷകര്‍ക്ക് സമ്മാനിച്ച ഷാജി കൈലാസിന്‌റെ എലോണ്‍ എന്ന
സിനിമയെ കുറിച്ചുള്ള വിവരങ്ങളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. മോഹന്‍ലാലിനെ കേന്ദ്ര 
കഥാപാത്രമായി അവതരിപ്പിച്ച് ഷാജി കൈലാസ് സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമാണ് എലോണ്‍.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/05/alone-movie.jpg?
resize=960%2C1280&ssl=1)

രാജേഷ് ജയരാമന്‍ ആണ് ചിത്രത്തിന്റെ കഥ രചിച്ചിരിക്കുന്നത്. ആശിര്‍വാദ് സിനിമാസിന്റെ
ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ഈ സിനിമ നിര്‍മ്മിച്ചിരിക്കുന്നത്. ഇപ്പോഴിതാ സിനിമയുടെ
ഏറ്റവും പുതിയ വിശേഷം തന്റെ സോഷ്യല്‍ മീഡിയ പേജുകള്‍ വഴി ആരാധകരെ അറിയിക്കുകയാണ് ഷാജി
കൈലാസ്. എലോണ്‍ എന്ന സിനിമയുടെ ഡബ്ബിംഗിനായി മോഹന്‍ലാല്‍ എത്തിയ വിവരമാണ് അദ്ദേഹം പങ്കുവെച്ചത്.
ഡബ്ബിംഗിനായി ലാല്‍ ജി എത്തി…

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/05/alone-movie-2.jpg?
resize=1280%2C960&ssl=1)

എന്നും അദ്ദേഹം എല്ലാവര്‍ക്കും ഒരു പാഠപുസ്തകമാണെന്നും ഷാജി കൈലാസ് മോഹന്‍ലാല്‍ ആന്റണി
പെരുമ്പാവൂര്‍ എന്നിവര്‍ക്കൊപ്പമുള്ള ഫോട്ടോകള്‍ പങ്കുവെച്ച് കുറിച്ചിരിക്കുന്നു. സിനിമയെ
കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്കായി ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുകയാണ്.
