# അൽഫോൺസ് പുത്രൻ തമിഴിൽ ‘ഗിഫ്റ്റു’മായി എത്തുന്നു! ആശംസകളോട് ആരാധകരും 

- Link: https://ml.b4blaze.com/film-news/alphonns-puthran-new-thamizh-movie-gift
- Published: 2023-07-05T15:20:50+05:30
- Author: B4blaze News Desk

മലയാളത്തിൽ പ്രേമം എന്ന ഹിറ്റ് ചിത്രത്തോട് പ്രേഷകരുടെ മനസിൽ ഇട൦ നേടിയ നടനും സംവിധായകനുമാണ്
അൽഫോൻസ് പുത്രൻ, ഇപ്പോൾ താരം തമിഴിൽ ഒരു പുതിയ ചിത്രവുമായി എത്തുന്നു, ‘ഗിഫ്റ്റ്’ എന്നാണ്
ചിത്രത്തിന്റെ പേര്.ചിത്രത്തിന്റെ സംവിധാനവും, സംഭാഷണവും, കഥ, തിരകഥ എന്നിവ ചെയ്യ്തിരിക്കുന്നത്
അൽഫോൻസ് തന്നെ ആണ്, റോമിയോ പിക്ചേഴ്സ് അവതരിപ്പിക്കുന്ന ഈ ചിത്രം രാഹുൽ ആണ് നിർമിക്കുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/07/gift1.jpg?resize
=1080%2C1351&ssl=1)

ചിത്രത്തിന്റെ ഒരു ഹൈ ലൈറ്റ് എന്ന് പറയുന്നത് തന്നെ ഈ ചിത്രത്തിന് സംഗീതം നിർവഹിച്ചിരിക്കുന്നത്
ഇളയരാജ ആണ് കൂടാതെ ഈ ചിത്രത്തിൽ അദ്ദേഹം ഒരു ഗാനം ആലപിക്കുകയും ചെയ്യുന്നു, ആ ഗാനം 
കൂടാതെ ആറ് ഗാനങ്ങൾ ഈ ചിത്രത്തിന് വേണ്ടി ചിട്ടപ്പെടുത്തിയിട്ടുണ്ട്. ഇപ്പോൾ ചിത്രത്തിന്റെ
ചിത്രീകരണം ആരംഭിച്ചിരിക്കുകയാണ്, അൽഫോൻസ് ഈ സന്തോഷ വാർത്ത തന്റെ സോഷ്യൽ മീഡിയ പേജിലൂടെ
ആണ് പങ്കുവെച്ചിരിക്കുന്നത്

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/07/alphons1.jpg?resize
=1080%2C1350&ssl=1)

നിരവധി ആരാധകരാണ് ആശംസകളുമായി എത്തുന്നത്, ഈ ചിത്രത്തിൽ കോവൈ സരള, സാൻഡി, റേച്ചൽ റെബേക്ക,
സമ്പത് രാജ്, ചാർളി,രാഹുൽ തുടങ്ങിയ താരങ്ങളും അഭിനയിക്കുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/07/alphons2.jpg?resize
=624%2C349&ssl=1)

 
