#  വേറെ മാർഗ്ഗമില്ല, താൻ സിനിമ സംവിധാനം നിർത്തുന്നു! കാരണം പറഞ്ഞു അൽഫോൻസ് പുത്രൻ

- Link: https://ml.b4blaze.com/film-news/alphons-puthran-stoped-in-directing-in-filim
- Published: 2023-10-30T14:59:21+05:30
- Author: Suji

നേരം, പ്രേമം, ഗോൾഡ് തുടങ്ങിയ ചിത്രങ്ങൾ സംവിധാനം ചെയ്യ്ത സംവിധായകൻ ആണ് അൽഫോൻസ് പുത്രൻ,
എന്നാൽ ഇപ്പോൾ താൻ സംവിധാനം നിർത്താൻ പോകുന്നു എന്നുള്ള വിവരമാണ് താരം പറയുന്നത്, അൽഫോൻസ്
തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെയാണ് ഈ വിവരം പങ്കുവെച്ചിരിക്കുന്നത്. സംവിധായകന്റെ ഈ 
പ്രസ്ഥവന ഇപ്പോൾ പ്രേക്ഷകരെ ആകെ ഞെട്ടിച്ചിരിക്കുകയാണ്, കാരണവും അൽഫോൻസ് പറയുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/10/alphons1.jpg?resize
=1084%2C551&ssl=1)

ഞാൻ സിനിമ തീയറ്റർ ജീവിതം അവസാനിപ്പിക്കുന്നു, എനിക്ക് ഓട്ടിസം സ്പെക്ട്രം ഡിസോഡർ എന്ന
രോഗാവസ്ഥയുണ്ട്, കഴിഞ്ഞ ദിവസമാണ് ഞാൻ അത് തിരിച്ചറിയുന്നത്, മറ്റാർക്കും ഭാരമാകാൻ ഞാൻ
ഉദ്ദേശിക്കുന്നില്ല, പാട്ടുകളും, വീഡിയോകളും, ഓ ടി ടി കളും താൻ ചെയ്‌യും, സിനിമ അവസാനിപ്പിക്കാൻ
എനിക്കാഗ്രഹമില്ല എന്നാൽ  വേറെ മാർഗ്ഗമില്ല എന്നാണ അൽഫോൻസ് പങ്കുവെച്ച കുറിപ്പിൽ പറയുന്നത്.
അതുപോലെ പറഞ്ഞ വാക്ക് പാലിക്കാൻ എനിക്കങ്ങനെ കഴിയില്ല, ആരോഗ്യം മോശമാകുമ്പോൾ,അല്ലെങ്കിൽ
മോശാവസ്ഥയാകുമ്പോൾ ഒരു ഇന്റർവെൽ പഞ്ച് പോലെ ഒരു ട്വിസ്റ്റ് നല്ലതാണ് എന്നും സംവിധായകൻ
കൂട്ടിച്ചേർത്തു കുറിച്ച്

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/10/alphons2.jpg?resize
=570%2C566&ssl=1)

ആരോഗ്യത്തോടെ ഇരിക്കാൻ കഴിയാത്തതിനെ ഞാൻ എല്ലാവരോടും മാപ്പ് ചോദിക്കുന്നു, എന്താണ് 
ഈ രോഗത്തിന് കാരണമെന്നറിയില്ല, കുട്ടികാലം മുതൽ എനിക്ക് ഈ പ്രശ്നം ഉണ്ടായിരുന്നു, ഓട്ടിസത്തെ
കുറിച്ച് മനസിലാക്കിയതിനു ശേഷമാണ് ഞാൻ ചിന്തിക്കുന്നത്, അതുകൊണ്ടാണ് എന്റെ ചിത്രങ്ങൾ
വൈകുന്നത് എങ്കിലും ഞാൻ നിങ്ങളെ രസിപ്പിക്കുന്നതൊന്നും ഞാൻ നിർത്തില്ല അൽഫോൻസ് പറയുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/10/alphons4.jpg?resize
=850%2C420&ssl=1)

 
