# വയസ്സാകും മുമ്പേ നേരില്‍ കാണാന്‍ കഴിഞ്ഞാല്‍ നല്ല പടം ചെയ്യും, അത് 100 ദിവസം ഓടും!! അല്‍ഫോന്‍സ് പുത്രന്‍

- Link: https://ml.b4blaze.com/film-news/alphonse-puthren-about-ajith-dream-movie
- Published: 2023-01-20T16:26:56+05:30
- Author: Anu

മലയാളത്തിലെ ശ്രദ്ധേയനായ സംവിധായകനാണ് അല്‍ഫോന്‍സ് പുത്രന്‍. ചെയ്ത എല്ലാ സിനിമകളും
ഹിറ്റുകളുമായിരുന്നു. സോഷ്യല്‍മീഡിയയില്‍ സജീവമാണ് അല്‍ഫോന്‍സ് പുത്രന്‍. ഇപ്പോഴിതാ
ആരാധകന് നല്‍കിയ മറുപടിയാണ് വൈറലാകുന്നത്. ആരാധകര്‍ തങ്ങളുടെ ഇഷ്ട നടനൊപ്പം സിനിമ ചെയ്യാന്‍
അദ്ദേഹത്തോട് പലപ്പോഴും ആവശ്യപ്പെടാറുണ്ട്. അജിത്ത് ആരാധകന് പുത്രന്‍ നല്‍കിയ മറുപടിയാണ്
ശ്രദ്ധേയമാകുന്നത്.

‘തലയുടെ കൂടെ ഒരു സിനിമ ചെയ്യൂ തലൈവ’ എന്നാണ് ഒരു അജിത് ആരാധകന്‍ അല്‍ഫോന്‍സ് പുത്രനോട്
ആവശ്യപ്പെട്ടത്. പിന്നാലെ അല്‍ഫോന്‍സ് മറുപടിയുമായെത്തി.
  ‘അജിത് കുമാര്‍ സാറിനെ ഇതുവരെ
പരിചയപ്പെടാന്‍ കഴിഞ്ഞിട്ടില്ല. ഒരിക്കല്‍ അദ്ദേഹം നിവിനെ വിളിച്ച് പ്രേമം കൊള്ളാമെന്നും
അതിലെ കോളേജ് ഇന്‍ട്രോയും കലിപ്പ് പാട്ടും ഇഷ്ടമായെന്ന് പറഞ്ഞിരുന്നു. അതിന് ശേഷം 
ഒരു 10 തവണയെങ്കിലും അദ്ദേഹത്തിന്റെ മാനേജറോട് അജിത് സാറുമായി ഒരു കൂടിക്കാഴ്ച തരപ്പെടുത്താമോ
എന്ന് ചോദിച്ചിട്ടുണ്ട്. ഇപ്പൊ എട്ട് വര്‍ഷം കഴിഞ്ഞു. വയസാകും മുന്നേ അദ്ദേഹത്തെ കാണാന്‍
കഴിഞ്ഞാല്‍ ഒരു നല്ല പടം ചെയ്യും.’ എന്നാണ് പുത്രന്‍ മറുപടിയായി കുറിച്ചത്.

‘ഓരോ തവണയും നിങ്ങള്‍ ഈ ചോദ്യം ചോദിക്കുമ്പോള്‍ ഒരുപാട് വേദനിക്കും. നിങ്ങള്‍ ചോദിക്കുമ്പോള്‍
ആദ്യം എനിക്ക് ദേഷ്യം വരും, പിന്നെ നിങ്ങളും എന്നെ പോലൊരു അജിത് ആരാധകനാണ് എന്ന് ഓര്‍ക്കുമ്പോള്‍
കാണാത്ത പോലെ പോകുമെന്നും സംവിധായകന്‍ പറയുന്നു.
  അജിത് സാറിനൊപ്പം ഒരു സിനിമ ചെയ്താല്‍
അത് 100 ദിവസം ഓടുമെന്നും ഹോളിവുഡില്‍ വരെ പ്രദര്‍ശിപ്പിക്കുമെന്നും ഞാന്‍ ഉറപ്പ് നല്‍കുന്നെന്നും
അല്‍ഫോന്‍സ് പുത്രന്‍ കുറിച്ചു.
