# നേരവും പ്രേമവും പോലെ ഗോൾഡും ഇംപെർഫെക്റ്റ് ആണ്;ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും എന്നോട് ഫീഡ് ബാക്ക് തുറന്നു പറയണേയെന്ന് അൽഫോൺസ് പുത്രൻ

- Link: https://ml.b4blaze.com/film-news/alphonse-puthren-about-gold-release-fb-post
- Published: 2022-12-01T09:06:07+05:30
- Author: Ajay

പൃഥ്വിരാജ്, നയൻതാര എന്നിവർ കേന്ദ്ര കഥാപാത്രമായി എത്തുന്ന ‘ഗോൾഡ്’ റിലീസിന് മണിക്കൂറുകൾ
മാത്രം ബാക്കി നിൽക്കെ ഫെയ്സ്ബുക്ക് പോസ്റ്റുമായി എത്തിയിരിക്കുകയാണ് സംവിധായകൻ അൽഫോൺസ്
പുത്രൻ. നേരവും പ്രേമവും പോലെ ഗോൾഡും ഇംപെർഫെക്റ്റ് ആണെന്നും അതുകൊണ്ട് തന്നെ ഗോൾഡ്
പ്രേക്ഷകർക്ക് ഇഷ്ടപ്പെടാൻ സാധ്യതയുണ്ടെന്നാണ് അൽഫോൺസ് പുത്രൻ കുറിച്ചത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/11/goldd.jpg?resize
=1280%2C720&ssl=1)

‘ നേരവും പ്രേമവും പോലെ ഗോൾഡും ഇംപെർഫെക്റ്റാണ്. അതിനാൽ തന്നെ മിക്കവാറും നിങ്ങൾക്ക്
ഗോൾഡ് ഇഷ്ടപ്പെടാൻ സാധ്യതയുണ്ട്. . ഗോൾഡ് റിലീസ് ആണ്. സിനിമ കണ്ടതിന് ശേഷം ഫ്രീ ആണെങ്കിൽ
ഇഷ്ടപ്പെട്ടാലും ഇഷ്ടപ്പെട്ടില്ലെങ്കിലും നിങ്ങളുടെ ഫീഡ് ബാക്ക് എന്നോട് തുറന്നു പറയണേ.
ഫസ്റ്റ് സീനിൽ തന്നെ കഥ തുടങ്ങും. ബാക്കി പറഞ്ഞ് കുളമാക്കുന്നില്ല. സോറി ഫോർ ദ ഡിലേ
മൈ സൈഡ് ഫ്രണ്ട്‌സ്. ബാക്കി നിങ്ങൾ കണ്ടിട്ടു പറ’ എന്നാണ് അൽഫോൺ പുത്രൻ ഫെയ്സ്ബുക്കിൽ
കുറിച്ചത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/12/gold-6.jpg?resize
=1280%2C720&ssl=1)

പ്രേമം റിലീസ് ചെയ്ത് ഏഴ് വർഷങ്ങൾക്കിപ്പുറമാണ് അൽഫോൺസ് പുത്രൻ ഗോൾഡ് എന്ന പുതിയ സിനിമയുമായി
എത്തുന്നത്.ചിത്രത്തിൽ അജ്മൽ അമീർ, ലാലു അലക്സ്,റോഷൻ മാത്യു, ബാബുരാജ്, ജഗദീഷ്,കൃഷ്ണ
ശങ്കർ, ശബരീഷ് വർമ, സൈജു കുറുപ്പ്, പ്രേം കുമാർ വിനയ് ഫോർട്ട്, മല്ലിക സുകുമാരൻ, ശാന്തി
കൃഷ്ണ, സുരേഷ് കൃഷ്ണ എന്നിവരും മറ്റ് താരങ്ങളായി എത്തുന്നുണ്ട്‌.
