# അല്‍ഫോണ്‍സ് പുത്രന്‍ ആരാ…? പടം റിലീസ് ചെയ്യുമ്പോള്‍ തിയറ്ററിലേക്ക് വാ.. എന്ന് ആരാധകനോട് സംവിധായകന്‍

- Link: https://ml.b4blaze.com/film-news/alphonse-puthren-commet-viral
- Published: 2022-11-28T19:05:04+05:30
- Author: Anu

സാമൂഹിക മാധ്യമങ്ങളില്‍ സജീവമാണ് സംവിധായകന്‍ അല്‍ഫോണ്‍സ് പുത്രന്‍. സാമൂഹിക വിഷയങ്ങളിലെല്ലാം
താരം തന്റെ നിലപാട് വ്യക്തമാക്കാറുണ്ട്. ആരാധകരുടെ കമന്റുകള്‍ക്കും സംവിധായകന്‍ മറുപടി
നല്‍കാറുണ്ട്. ഇപ്പോഴിതാ ഇന്‍സ്റ്റാഗ്രാമില്‍ ചോദ്യം ചോദിച്ച ആരാധകന് അല്‍ഫോണ്‍സ് കൊടുത്ത
മറുപടിയാണ് വൈറലാകുന്നത്.

തന്റെ പോസ്റ്റുകള്‍ക്ക് താഴെ വരുന്ന കമന്റുകള്‍ക്ക് അദ്ദേഹം കൃത്യമായി മറുപടിയും നല്‍കാറുണ്ട്.
അല്‍ഫോണ്‍സ് പുത്രന്റെ പുതിയ ചിത്രമായ ഗോള്‍ഡിന്റെ തമിഴ് മീം പോസ്റ്ററിന് താഴെ വന്ന
കമന്റുകളിലൊന്നിന് സംവിധായകന്‍ നല്‍കിയ മറുപടിയാണ് വൈറലാകുന്നത്.
  ആരാണ് ഈ അല്‍ഫോണ്‍സ്
പുത്രന്‍ എന്നായിരുന്നു ഒരാള്‍ക്ക് അറിയേണ്ടത്. തമിഴിലായിരുന്നു ചോദ്യം. ”എന്റെ പടം
റിലീസ് ചെയ്യുമ്പോള്‍ തിയറ്ററിലേക്ക് വാ. അപ്പോള്‍ മനസ്സിലാകും ഞാന്‍ ആരാണെന്ന്”, എന്നായിരുന്നു
ഇതിന് താഴെയായി അല്‍ഫോണ്‍സ് കുറിച്ചത്.

സംവിധായകന്റെ മറുപടി സമൂഹ മാധ്യമങ്ങള്‍ ഏറ്റെടുത്തുകഴിഞ്ഞു. ഗോള്‍ഡിനെ കുറിച്ചുള്ള 
അല്‍ഫോന്‍സിന്റെ കോണ്‍ഫിഡന്‍സ് ആണ് എന്ന് ചിലര്‍ അഭിപ്രായപ്പെട്ടു. സംവിധായകന്റെ മറുപടിയുടെ
പശ്ചാത്തലത്തില്‍ ട്രോളുകളും ഇറങ്ങിയിട്ടുണ്ട്.
  ഡിസംബര്‍ ഒന്നിനാണ് ഗോള്‍ഡ് തിയ്യറ്ററിലെത്തും.
പൃഥ്വിരാജും നയന്‍താരയുമാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളാകുന്നത്. ലാലു അലക്സ്,
ചെമ്പന്‍ വിനോദ്, വിനയ് ഫോര്‍ട്ട്, ജഗദീഷ്, അജ്മല്‍ അമീര്‍, പ്രേം കുമാര്‍, മല്ലിക 
സുകുമാരന്‍, ഷമ്മി തിലകന്‍, ദീപ്തി സതി, ശാന്തി കൃഷ്ണ, ശബരീഷ് വര്‍മ്മ, കൃഷ്ണ ശങ്കര്‍,
റോഷന്‍ മാത്യു, സുരേഷ് കൃഷ്ണ തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളാവുന്നത്.
 ൃ
