# ദുല്‍ഖറിന്റെ തനിസ്വഭാവത്തെ കുറിച്ച് ഭാര്യ അമാല്‍ പറയുന്നത് കേട്ടോ? അറിഞ്ഞാല്‍ ഒറ്റ ആരാധകരും കാണില്ല!!

- Link: https://ml.b4blaze.com/film-news/amal-about-dulquer-salman
- Published: 2021-11-25T19:03:00+05:30
- Author: Rahul

മലയാള സിനിമയുടെ താരപുത്രന്‍ ദുല്‍ഖര്‍ സല്‍മാന് ആരാധകര്‍ ഏറെയാണ്. ഇപ്പോഴിതാ തന്റെ
കരിയറിനെ തന്നെ മാറ്റി മറിച്ച കുറുപ്പ് എന്ന സിനിമയും വിജയക്കൊടി പാറിച്ചതോടെ താരത്തിന്
ആധാരകരുടെ എണ്ണം വര്‍ദ്ധിച്ചു. തീയറ്ററുകളില്‍ വമ്പന്‍ കളക്ഷനോടെ കുറുപ്പ് ജൈത്രയാത്ര
തുടരുകയാണ്. എന്നാല്‍ ആരാധകരെ കുറിച്ച് പറഞ്ഞപ്പോള്‍ ദുല്‍ഖറിന്റെ ഭാര്യ അമാല്‍ പറഞ്ഞ
കാര്യങ്ങള്‍ കേട്ട് അമ്പരന്നിരിക്കുകയാണ് പ്രേക്ഷകര്‍.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2021/11/Amal-Sufiya-1024x576-
1-300x112.jpg?resize=828%2C309&ssl=1)

ദുല്‍ഖറിനെ കുറിച്ച് ശരിക്കും അറിഞ്ഞാല്‍ ഒറ്റ ആരാധകര്‍ പോലും ഉണ്ടാവില്ലെന്നാണ് ദുല്‍ഖറിന്റെ
ഭാര്യ അമാല്‍ സൂഫിയ പറഞ്ഞിരിക്കുന്നത്. അത്തരത്തിലുള്ള എന്ത് സ്വഭാവമാണ് അദ്ദേഹത്തിനുള്ളത്
എന്നസംശയത്തിലാണ് ആരാധകര്‍. ഇതിലെ രസകരമായ കാര്യം എന്തെന്നാല്‍ ദുല്‍ഖര്‍ തന്നെയാണ്
ഇത് വെളിപ്പെടുത്തിയത് എന്നതാണ്. തന്നെ കുറിച്ച് ശരിക്കും അറിഞ്ഞാല്‍ ഒറ്റ ആരാധകര്‍
പോലും ഉണ്ടാവില്ല എന്നാണ് അമാലിന്റെ അഭിപ്രായം എന്നാണ് ഒരു അഭിമുഖത്തിനിടെ താരം തുറന്ന്
പറഞ്ഞിരിക്കുന്നത്. ഇന്‍ടസ്ട്രിയില്‍ വന്ന് നാലഞ്ച് വര്‍ഷം കഴിഞ്ഞ ശേഷവും തങ്ങള്‍ ഒരുമിച്ച്
പുറത്ത് പോകുമ്പോള്‍ ആരെങ്കിലും തനിക്കൊപ്പം ഫോട്ടോ എടുക്കാന്‍ വന്നാല്‍ അമാല്‍ കൗതുകത്തോടെ
ചോദിക്കും, ”എന്തിനാ നിങ്ങള്‍ക്കൊപ്പം എല്ലാവരും ഫോട്ടോ എടുക്കാന്‍ വരുന്നത്” എന്ന്.
താനൊരു നടനല്ലേ, അവര്‍ തന്നെ തിരിച്ചറിയുന്നതാണ് എന്ന് പറയുമ്പോള്‍ അമാല്‍ പറയും, ”
ഹൊ ദൈവമേ ഞാന്‍ മറന്ന് പോയി” എന്ന്. അങ്ങനെയാണ് അമാല്‍.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2021/11/couple_style_5_times_dulquer_salmaan_and_wife_amal_sufiya_looked_like_royalty_and_complimented_each_others_looks_main_-
300x225.jpg?resize=897%2C673&ssl=1)

വീട്ടില്‍ വന്നാല്‍ തന്റെ ശരിയായ വശം കാണുന്നത് അമാല്‍ മാത്രമാണ്. തനിക്ക് കുറേ ഗേള്‍സ്
ഫാന്‍സുണ്ട്, നോക്ക് തന്നെ കുറിച്ച് എഴുതിയ കമന്റ് നോക്കൂ എന്നൊക്കെ പറഞ്ഞാല്‍ അമാല്‍
പറയും, ”സത്യം എന്താണെന്ന് എനിക്ക് മാത്രമല്ലേ അറിയൂ. അവരെല്ലാം നിങ്ങളെ ശരിക്കും അറിയുകയാണെങ്കില്‍
ഒറ്റ ആരാധികമാരും ഉണ്ടാവില്ല. ഞാന്‍ മാത്രമേ ഉണ്ടാവൂ” എന്ന്. എന്നാല്‍ പരസ്പരം മനസ്സിലാക്കിയും
സപ്പോര്‍ട്ട് ചെയ്തുമാണ് ഞങ്ങള്‍ മുന്നോട്ട് പോകുന്നത് എന്നും താരം വ്യക്തമാക്കി.
