# അമല്‍ നീരദിനൊപ്പം വീണ്ടും മമ്മൂട്ടി?; പിറന്നാള്‍ ദിനത്തില്‍ വന്‍ സര്‍പ്രൈസ്

- Link: https://ml.b4blaze.com/film-news/amal-neerad-and-mammootty-news
- Published: 2023-09-04T16:23:16+05:30
- Author: Revathy

മലയാളി പ്രേക്ഷകർ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രങ്ങളിൽ ഒന്നാമതാണ് ബിലാലിന്റെ സ്ഥാനം.
അമൽ നീരദിന്റെ സംവിധാനത്തിലൊരുങ്ങിയ ‘ബിഗ് ബി’യ്ക്ക് രണ്ടാം ഭാഗം ഉണ്ടെന്നറിഞ്ഞ നാൾ
മുതൽ ആരാധകർ കാത്തിരിക്കുകയാണ് ഈ സിനിമയ്ക്ക് വേണ്ടി. എന്ന് ‘ബിലാൽ’ എന്ന ചോദ്യത്തിന്
2023-ൽ ആരംഭമെന്ന് വാർത്തകളെത്തിയിരുന്നെങ്കിലും മറ്റ് വിവരങ്ങളൊന്നും തന്നെ പുറത്തുവിട്ടിരുന്നില്ല.
16 വര്‍ഷത്തിനിടെ രണ്ട് ചിത്രങ്ങള്‍ മാത്രം. എന്നിട്ടും മലയാളി സിനിമാപ്രേമികളില്‍ 
ഇത്രയധികം ആവേശം സൃഷ്ടിച്ച മറ്റൊരു കോമ്പിനേഷന്‍ ഇല്ല. അമല്‍ നീരദ്- മമ്മൂട്ടി കൂട്ടുകെട്ടിനെക്കുറിച്ചാണ്
പറഞ്ഞുവരുന്നത്. അമല്‍ നീരദിന്‍റെ സംവിധാന അരങ്ങേറ്റ ചിത്രവുമായിരുന്ന ബിഗ് ബിയും കഴിഞ്ഞ
വര്‍ഷമെത്തിയ ഭീഷ്മ പര്‍വ്വവും മാത്രമാണ് ഈ കൂട്ടുകെട്ടില്‍ ഇതുവരെ പുറത്തെത്തിയത്.
എന്നാല്‍ മമ്മൂട്ടി ആരാധകരെ സംബന്ധിച്ച് ഈ കോമ്പോയില്‍ ഇനി എത്ര ചിത്രം വരുന്നുവെന്ന്
പറഞ്ഞാലും ആവേശത്തിന് അതിരുണ്ടാവില്ല. ഇപ്പോഴിതാ അത്തരത്തില്‍ സന്തോഷിക്കാനുള്ള വകുപ്പ്
വൈകാതെ ഉണ്ടാവുമെന്നാണ് സൂചന. മമ്മൂട്ടിയെ നായകനാക്കി അമല്‍ നീരദ് സംവിധാനം ചെയ്യുന്ന
ചിത്രം സംബന്ധിച്ച പ്രഖ്യാപനം മമ്മൂട്ടിയുടെ പിറന്നാള്‍ ദിനമായ സെപ്റ്റംബര്‍ 7 ന് ഉണ്ടാവുമെന്നും
സോഷ്യല്‍ മീഡിയയില്‍ പ്രചരണമുണ്ട്.മലയാള ചിത്രങ്ങളുടെ യുകെയിലെ വിതരണക്കാരായ ആര്‍എഫ്ടി
ഫിലിംസ് എക്സില്‍ ഇക്കാര്യം പോസ്റ്റ് ചെയ്തിട്ടുണ്ട്. അമല്‍ നീരദിന്‍റെ അടുത്ത ചിത്രം
മമ്മൂട്ടിക്കൊപ്പമാണെന്നും മമ്മൂട്ടിയുടെ പിറന്നാള്‍ ദിനമായ സെപ്റ്റംബര്‍ 7 ന് പ്രഖ്യാപനം
ഉണ്ടാവുമെന്നും വലിയ ഒന്നാണ് വരാനിരിക്കുന്നതെന്നുമാണ് അവരുടെ പോസ്റ്റ്. മമ്മൂട്ടി 
ആരാധകര്‍ പല രീതിയിലാണ് ഈ പ്രചരണത്തെ സ്വീകരിച്ചിരിക്കുന്നത്. സിനിമാപ്രേമികളുടെ എക്കാലത്തെയും
കാത്തിരിപ്പ് ആയ മമ്മൂട്ടി- ദുല്‍ഖര്‍ കോമ്പിനേഷന്‍ ഈ ചിത്രത്തിലൂടെ സംഭവിക്കുമോ എന്നാണ്
അവരുടെ നോട്ടം. അമല്‍ നീരദ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് പ്രഖ്യാപിച്ച ബിഗ് ബി സീക്വല്‍
ബിലാല്‍ ആയിരിക്കുമോ ഈ പ്രോജക്റ്റ് എന്നതാണ് അറിയേണ്ടുന്ന പ്രധാന കാര്യം. നേരത്തെ പ്രഖ്യാപിച്ചിരുന്ന
ബിലാല്‍ കൊവിഡ് പശ്ചാത്തലത്തില്‍ മുന്നിലേക്ക് നീണ്ട പ്രോജക്റ്റ് ആണ്. മമ്മൂട്ടിയുടെ
പേഴ്സണല്‍ അസിസ്റ്റന്‍റും നിര്‍മ്മാതാവുമായ ജോര്‍ജ് ഇന്‍സ്റ്റഗ്രാമില്‍ ഇന്ന് ഇട്ട 
പോസ്റ്റ് ആരാധകര്‍ സമൂഹമാധ്യമങ്ങളില്‍ കാര്യമായി പങ്കുവെക്കുന്നുണ്ട്. ഭീഷ്മ പര്‍വ്വത്തിന്‍റെ
ആദ്യം പുറത്തെത്തിയ സ്റ്റില്‍ ആണ് വിശദീകരണങ്ങളൊന്നുമില്ലാതെ ജോര്‍ജ് പങ്കുവച്ചിരിക്കുന്നത്.
ഇത് പുതിയ അമല്‍- മമ്മൂട്ടി ചിത്രത്തിന്‍റെ സൂചനയായാണ് സിനിമാപ്രേമികളില്‍ വലിയൊരു 
വിഭാഗം എടുത്തിരിക്കുന്നത്. ഏതായാലും മമ്മൂട്ടിയുടെ പിറന്നാള്‍ ദിനത്തിനുവേണ്ടിയുള്ള
കാത്തിരിപ്പിലാണ് ആരാധകര്‍.പതിറ്റാണ്ടുകള്‍ നീണ്ട അഭിനയ ജീവിതത്തിൽ മമ്മൂട്ടി അഭിനയിച്ചു
തിർത്ത നിരവധി കഥാപാത്രങ്ങളുണ്ട്.

 പല കഥാപാത്രങ്ങളും ഇന്നും കാലാതിർത്തികൾ ഭേദിച്ച് പ്രേക്ഷക മനസ്സിൽ കുടികൊള്ളുന്നവയാണ്.
അത്തരത്തിൽ മമ്മൂട്ടിയുടെ സിനിമ കരിയറിലെ ഏറ്റവും മികച്ച സ്റ്റൈലിഷ് ചിത്രങ്ങളിൽ ഒന്നാം
സ്ഥാനത്തുള്ള ചിത്രമാണ് ‘ബിഗ് ബി’. 2007ൽ അമൽ നീരദിന്റെ സംവിധാനത്തിൽ ഇറങ്ങിയ ഈ ചിത്രത്തിനും
മമ്മൂട്ടിയുടെ ‘ബിലാല്‍ ജോണ്‍ കുരിശിങ്കൽ’എന്ന കഥാപാത്രത്തിനും ഇന്നും ആരാധകർ ഏറെയാണ്.
മമ്മൂട്ടിയുടെ മാസ് പെർഫോർമൻസ് കൊണ്ടും പഞ്ച് ഡയലോ ഗുകൾ കൊണ്ടും മലയാളത്തിൽ ബെഞ്ച്മാർക്കായ
ചിത്രങ്ങളിലൊന്ന് കൂടിയാണ് ‘ബിഗ്ബി’. .2017 നവംബറിലാണ് സംവിധായകൻ അമൽ നീരദ് തീക്ഷ്ണമായ
ഒരു കണ്ണും മുഖത്തിൻറെ പാതിയും മാത്രം റിവീൽ ചെയ്തുകൊണ്ട് മമ്മൂട്ടിയുടെ ഒരു ഫോട്ടോ
ഫേസ്ബിക്കിൽ പോസ്റ്റ് ചെയ്തത്. ‘കമിങ് സൂൺ, ബ്ലഡി സൂൺ’ എന്നായിരുന്നു ആ ചിത്രത്തിന്റെ
അന്നത്തെ ക്യാപ്ഷൻ. ആ ഒരു പോസ്റ്റിന് ശേഷം ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന
ചിത്രമാണ് ബിലാലിന്റെ രണ്ടാം ഭാ ഗം. ബിഗ് ബി അവസാനിക്കുന്നത് മേരി ടീച്ചറെ അന്വേഷിച്ച്
വീട്ടിലേക്കെത്തുന്ന അബു എന്ന കഥാപാത്രത്തിലൂടെയാണ്. രണ്ടാം ഭാഗം എത്തുമ്പോൾ അബു ആരായിരിക്കും
എന്ന ചോദ്യം വളരെ റെലെവെൻറ് ആയി സിനിമ സർക്കിളുകളിൽ ചർച്ച ചെയ്യപെടുന്നുണ്ട്. അതേ സമയം
ബിലാലിൽ അഭിനയിക്കാൻ തനിക്കും താൽപര്യം ഉണ്ടെന്ന് ദുൽഖർ സൽമാനും തുറന്നു പറഞ്ഞിരിന്നു.
വാപ്പിച്ചിയോട് താൻ അത് ഇടയ്ക്കിടെ സൂചിപ്പിക്കാറുണ്ടെന്നും ഇതിന്റെ എല്ലാ തീരുമാനങ്ങളും
ബിലാലിന്റേത് മാത്രമാണെന്നും ദുൽഖർ പറഞ്രുന്നു .ചിത്രത്തിൽ അബു ആയി ദുൽഖർ സൽമാൻ എത്തുന്നു,
ദുൽഖറും മമ്മൂട്ടിയും ബിലാലിലൂടെ ആദ്യായി ഒന്നിച്ചഭിനയിക്കുന്നു എന്ന വാർത്ത സമൂഹമാധ്യങ്ങളിൽ
പ്രചരിച്ചതോടെ ബിലാലിന്റെ പ്രതീക്ഷകൾ പിന്നെയും വാനോളം ഉയർന്നിരുന്നു. ബിലാൽ ജോൺ കുരിശിങ്കൽ
ആയി മമ്മൂട്ടി എത്തിയ ബിഗ് ബി 2007 ലാണ് റിലീസ് ചെയ്തത്. അന്ന് തിയേറ്ററുകളിൽ വേണ്ടത്ര
വിജയം നേടാതെ പോയ ചിത്രം പിന്നീടാണ് ചർച്ച ചെയ്യപ്പെടുന്നത്. മമ്മൂട്ടിക്ക് പുറമെ മനോജ്
കെ ജയൻ, പശുപതി, വിജയരാഘവൻ, മംമ്ത മോഹൻദാസ്, വിനായകൻ, ബാല, ലെന തുടങ്ങിയ വൻ താരനിരയാണ്
സിനിമയിലുള്ളത്.
