# ഇവളെ ഞാൻ ഇനി ആർക്കും വിട്ടു കൊടുക്കില്ല, കല്യാണി സീരിയലിൽ നിന്നും പോകുമോ എന്ന് ആരാധകർ !!

- Link: https://ml.b4blaze.com/film-news/amala-gireeshan-husband-instagram-post
- Published: 2020-07-01T10:20:09+05:30
- Author: Rahul

സീ കേരളത്തിലെ ചെമ്പരുത്തി സീരിയലിലെ കല്യാണിയെ പ്രേക്ഷകർക്ക് ഏറെ ഇഷ്ടമാണ്, ആ ഒരൊറ്റ
സീരിയലിൽ കൂടി പ്രേക്ഷക ഹൃദയത്തിലേക്ക് എത്തിച്ചേരുവാൻ അമലയ്ക്ക് കഴിഞ്ഞു. സീരിയലിലെ
പോലെ തന്നെ ഒരു സാധാരണ പെൺകുട്ടിയാണ് തിരുവനതപുരത്തുകാരി അമല ഗിരീശൻ, **തി**രുവനന്തപുരത്തുകാരായ
ഗിരീശകുമാറിന്റെയും സലിജയുടേയും മകളാണ് അമല ഗിരീശന്‍. അച്ഛൻ ഗിരീശൻ കൃഷിക്കാരനാണ്, 
അമ്മ വീട്ടമ്മയും. ചേച്ചി അഖില വിവാഹിതയാണ്. കഴിഞ്ഞ അഞ്ചു വർഷമായി അമല സീരിയൽ രംഗത്ത്
ഉണ്ട്. എങ്കിലും ചെമ്പരുത്തിയിൽ കൂടിയാണ് അമലയെ ആളുകൾ ശ്രദ്ധിക്കുന്നത്.

![amala gireeshan 1](https://i0.wp.com/ml.b4blaze.com/wp-content/uploads/2020/07/
amala-gireeshan-1.jpg?resize=582%2C594&ssl=1)

എല്ലാവരും കാത്തിരുന്ന വിവാഹം ആയിരുന്നു അമലയുടേത്, താൻ ഉടൻ വിവാഹതിയാകും എന്ന് പറഞ്ഞെങ്കിലും
വളരെ രഹസ്യമായിട്ടായിരുന്നു അമലയുടെ വിവാഹം കഴിഞ്ഞത്. ലോക്ക് ഡൌൺ കാലത്തായിരുന്നു ക്യാമറമാന്‍
പ്രഭുവുമായിട്ടുള്ള അമ്മയുടെ വിവാഹം. വളരെ ലളിതമായിട്ടായിരുന്നു വിവാഹം നടത്തിയത്. 
മലയാളത്തില്‍ ജോലി ചെയ്യുന്നുണ്ടെങ്കിലും തമിഴ്നാട് സ്വദേശിയാണ് പ്രഭു.പ്രഭുവിന്റെ 
അമ്മ മലയാളിയാണ്. അദ്ദേഹത്തിന് മലയാളം നന്നായി അറിയാം. ഇരു കുടുംബങ്ങളുടെയും അനുഗ്രഹത്തോടെ
ആയിരുന്നു ഞങ്ങളുടെ വിവാഹം എന്ന് അമല വിവാഹ ശേഷം പറഞ്ഞിരുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2020/07/amala-gireesan.jpg?
resize=457%2C600&ssl=1)

ഇപ്പോൾ അമലയുടെ ചിത്രം പങ്കുവെച്ച് പ്രഭു തന്റെ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത ചിത്രമാണ്
ശ്രദ്ധ നേടുന്നത്, കുസൃതി കാണിച്ച്‌ നില്‍ക്കുന്ന നടിയുടെ ഒരു ഫോട്ടോയായിരുന്നു പ്രിയതമന്‍
പങ്കുവെച്ചത്, നിന്നെ ഇനി ഞാൻ ആർക്കും കൊടുക്കില്ല. നീ എന്റെ കുഞ്ഞാണ് എന്റെ മാത്രമാണ്,
എന്നിൽ നിന്നും എവിടേക്കും നിന്നെ ഞാൻ വിടില്ല എന്നാണ് പ്രഭു എഴുതിയിരിക്കുന്നത്. ഈ
പോസ്റ്റിന് താഴെ രസകരമായ കമന്റുകള്‍ നിറയുകയാണ്, നിങ്ങളുടെ ഭാര്യയെ ഞങ്ങൾക്ക് വേണ്ട
കല്യാണിയെ മതി എന്ന് നിരവധി ആളുകൾ കമെന്റ് ഇട്ടിട്ടുണ്ട്. അപ്പോൾ കല്യാണിയെ ഇനി സീരിയലിലേക്കും
വിടില്ലേ എന്നും ആളുകൾ ചോദിക്കുന്നു.
