# പ്രണയവും പ്രണയവും ഒന്നായി!! അമലയുടെയും ജഗദിന്റെയും വിവാഹ വീഡിയോ പുറത്ത്

- Link: https://ml.b4blaze.com/film-news/amala-jagath-wedding-video-out
- Published: 2023-11-12T22:39:22+05:30
- Author: Anu

കഴിഞ്ഞ ദിവസങ്ങളായി സോഷ്യലിടത്ത് വൈറലാകുന്നത് നടി അമലാ പോളിന്റെ വിവാഹമാണ്. അമല പോളിന്റെ
രണ്ടാം വിവാഹമായിരുന്നു കഴിഞ്ഞ ദിവസം. വളരെ സര്‍പ്രൈസായിട്ടാണ് താരം സുഹൃത്തിനെ പരിചയപ്പെടുത്തിയത്.
സുഹൃത്തായ ജഗദ് ദേശായിയാണ് അമലയെ വിവാഹം കഴിച്ചത്. ഇപ്പോഴിതാ താരത്തിന്റെ വിവാഹ വീഡിയോ
പുറത്തുവിട്ടിരിക്കുകയാണ്. മാജിക് മോഷന്‍ മീഡിയയാണ് വീഡിയോ പുറത്തുവിട്ടത്. കുടുബാംഗങ്ങളും
അടുത്ത സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ലളിതമായ ചടങ്ങിലായിരുന്നു വിവാഹം.
  കൊച്ചിയിലെ
സ്വകാര്യ ഹോട്ടലില്‍ വച്ചായിരുന്നു താര വിവാഹം. കുടുംബാംഗങ്ങളുടെ മനോഹരവും വികാരനിര്‍ഭരമായ
നിമിഷങ്ങളും വീഡിയോയിലുണ്ട്. ഗുജറാത്ത് സ്വദേശിയാണ് ജഗദ് ഗോവയിലാണ് താമസം. ടൂറിസം ഹോസ്പിറ്റാലിറ്റി
മേഖലയിലാണ് ജഗദ് ജോലി ചെയ്യുന്നത്.നോര്‍ത്ത് ഗോവയിലെ ആഢംബര ഹോംസ്റ്റേയുടെ ഹെഡ് ഓഫ് 
സെയില്‍സ് ആയി ജോലി നോക്കുകയാണ് ഇപ്പോള്‍.

യാത്രകള്‍ ഇഷ്ടപ്പെടുന്ന അമല അവധിക്കാല യാത്രകള്‍ക്കിടെയാണ് ഗോവയില്‍ വച്ച് ജഗദിനെ 
കണ്ടുമുട്ടിയത്. അങ്ങനെയാണ് ഇരുവരും സുഹൃത്തുക്കളായത്. അച്ഛന്‍ പോള്‍ വര്‍ഗീസും (പരേതന്‍)
അമ്മ ആനിസ് പോളുമാണ് അമല പോളിന്റെ മാതാപിതാക്കള്‍. സഹോദരന്‍ അഭിജിത്ത് പോള്‍, അല്‍ക
കുര്യനാണ് അഭിജിത്തിന്റെ ഭാര്യ.
  അമല പോളിന്റെ രണ്ടാം വിവാഹമായിരുന്നു. 2014ല്‍ സംവിധായകന്‍
എഎല്‍ വിജയിയുമായുള്ള അമലയുടെ ആദ്യ വിവാഹം നടന്നത്. നാല് വര്‍ഷത്തെ പ്രണയത്തിനു ശേഷമായിരുന്നു
വിജയിയുമായി വിവാഹം കഴിച്ചത്. എന്നാല്‍, ബന്ധം അധിക നാള്‍ നീണ്ടില്ല. 2017ല്‍ ഇരുവരും
വിവാഹമോചിതരായി. പിന്നീട് ഗായകനും മുംബൈ സ്വദേശിയുമായ ഭവ്‌നിന്ദര്‍ സിങ്ങുമായി അമല 
ലിവിങ് റിലേഷനിലായിരുന്നു. ആ ബന്ധവും മുന്നോട്ടുപോയില്ല.
