# ബോഡി കളർ വസ്ത്രം തരാമെന്ന് പറഞ്ഞിട്ടും ഞാൻ അത് വേണ്ട എന്ന് പറഞ്ഞു, അമല പോൾ

- Link: https://ml.b4blaze.com/film-news/amala-paul-about-adai
- Published: 2023-09-30T12:07:47+05:30
- Author: Devika

നിരവധി ആരാധകരുള്ള താരമാണ് അമല പോൽ. വർഷങ്ങൾ കൊണ്ട് അഭിനയത്തിൽ സജീവമാണ് താരം. എന്നാൽ
വെറും നായിക എന്ന ലേബലിൽ മാത്രം ഒതുങ്ങി പോകാതെ അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങൾ 
ചെയ്യാൻ അമല പോൾ എപ്പോഴും ശ്രദ്ധിക്കുമായിരുന്നു. അത് കൊണ്ട് തന്നെ മികച്ച കഥാപാത്രങ്ങളും
താരത്തിന് ലഭിച്ചിരുന്നു. എന്നാൽ അമല പോൽ പൂർണ്ണ നഗ്‌നയായി തമിഴിൽ അഭിനയിച്ച ചിത്രമാണ്
ആടെ. ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിൽ അമല പോൾ പറഞ്ഞ ചില കാര്യങ്ങൾ ആണ് ഇപ്പോൾ വീണ്ടും 
പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. തനിക്ക് പൂർണ നഗ്‌നയായി അഭിനയിക്കേണ്ടി വന്നതിനെ
കുറിച്ചാണ് അമല പറയുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/08/amala1.jpeg?resize
=1080%2C1350&ssl=1)

അമലയുടെ വാക്കുകൾ ഇങ്ങനെ, ചിത്രത്തിന്റെ കഥ കേട്ടപ്പോൾ തന്നെ ഞാൻ ഭയങ്കര എക്സൈറ്റഡ്
ആയിരുന്നു. ചിത്രത്തിൽ എന്റെ കഥാപാത്രത്തിന് കുറച്ച് സീനുകളിൽ നഗ്‌നയായി അഭിനയിക്കേണ്ട
രംഗങ്ങൾ ഉണ്ടായിരുന്നു. എന്നാൽ ആ രംഗങ്ങൾ ചെയ്യാൻ ബോഡി കളർ ഡ്രസ്സ് തരാം എന്ന് എന്നോട്
സംവിധായകൻ പറഞ്ഞു. എന്നാൽ കഥാപാത്രത്തിന്റെ പൂർണ്ണതയ്ക്ക് വേണ്ടി ഞാൻ അത് വേണ്ടെന്നു
വെച്ച്. പൂർണ്ണ നഗ്‌നയായി തന്നെ ആ രംഗങ്ങൾ ചെയ്യാം എന്ന് ഞാൻ പറഞ്ഞു. അത്തരത്തിൽ ഉള്ള
അഞ്ചാറു സീനുകൾ ഉണ്ടായിരുന്നു. ഒരു ആവേശത്തിന് ചെയ്യാം എന്ന് ആദ്യം പറഞ്ഞു എങ്കിലും
കുറച്ച് കഴിഞ്ഞപ്പോൾ എനിക്ക് ടെൻഷൻ ആയി. എങ്ങനെയായിരിക്കും ഷൂട്ട്, സുരക്ഷാ മാര്ഗങ്ങൾ
ഉണ്ടാകുമോ എന്നൊക്കെ ഞാൻ മാനേജറിനോട് ചോദിക്കാൻ തുടങ്ങി.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/06/amala-1.jpeg?resize
=1079%2C1349&ssl=1)

എന്നാൽ ഷൂട്ടിന് വേണ്ടി ഞാൻ ലൊക്കേഷനിൽ ചെന്നപ്പോൾ എയർപോർട്ടിൽ ഒക്കെ ചെക്കിങ് ചെയ്യുന്ന
പോലെ അതീവ സുരക്ഷയോടെയാണ് അവർ എല്ലാ കാര്യങ്ങളും നോക്കിയത്. മൊബൈലുകളും എല്ലാം പിടിച്ച്
പുറത്ത് വെച്ചിട്ടാണ് ആ സീൻ ചെയ്യാൻ വേണ്ടി ആവശ്യമുള്ള 15 പേരെ മാത്രം അകത്തേക്ക് കയറ്റി
വിട്ടത്. ആ പതിനഞ്ച് പേരെയും ആ സാഹചര്യത്തിൽ ഞാൻ എന്റെ 15 ഭർത്താക്കന്മാർ ആയിട്ടാണ്
കണ്ടത്. അതോടെ എനിക്ക് ഉണ്ടായിരുന്ന മുഴുവൻ ടെൻഷനും പോയി. ഒരു എഗ്രിമെന്റും സൈൻ ചെയ്യാതെ
ഞാൻ അഭിനയിക്കുന്ന ആദ്യ ചിത്രം കൂടിയാണിത് എന്നുമാണ് അമല പോൾ പറയുന്നത്.
