# ‘നിനക്കൊപ്പം ഒന്നും ഒന്നും മൂന്നാണെന്ന് എനിക്കിപ്പോൾ അറിയാം’; ജീവിതത്തിലെ വലിയ സന്തോഷം പങ്കുവെച്ച് അമല പോൾ

- Link: https://ml.b4blaze.com/film-news/amala-paul-announces-pregnancy-netizens-question-timeline
- Published: 2024-01-04T00:24:05+05:30
- Author: Ajay

ജീവിതത്തിലെ വളരെ വലിയ സന്തോഷം പങ്കുവച്ച് അമല പോൾ. താനൊരു അമ്മയാകാൻ പോകുന്നുവെന്നാണ്
അമല അറിയിച്ചിരിക്കുന്നത്. സോഷ്യൽ മീഡിയയിലൂടെ അമല തന്നെയാണ് ഗർഭിണി ആണെന്ന കാര്യം 
അറിയിച്ചത്. നിനക്കൊപ്പം ഒന്നും ഒന്നും മൂന്നാണെന്ന് എനിക്കിപ്പോൾ അറിയാം, മറ്റേണിറ്റി
ചിത്രങ്ങൾക്കൊപ്പം അമല ഇൻസ്റ്റയിൽ കുറിച്ചു. 2023 നവംബർ ആദ്യ വാരമായിരുന്നു അമല പോളിൻറെ
വിവാഹം. ഗോവയിൽ ഹോസ്പിറ്റാലിറ്റി മേഖലയിൽ പ്രവർത്തിക്കുന്ന സൂറത്ത് സ്വദേശി ജഗത് ദേശായിയാണ്
അമലയുടെ ഭർത്താവ്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/01/0ec786d2-7430-4d64-
8232-dcb9f70d4457.jpeg?resize=415%2C533&ssl=1)

ഗുജറാത്ത് സ്വദേശിയാണ് ജഗദ് ഗോവയിലാണ് താമസം. ടൂറിസം ഹോസ്പിറ്റാലിറ്റി മേഖലയിലാണ് ജഗദ്
ജോലി ചെയ്യുന്നത്.നോർത്ത് ഗോവയിലെ ആഢംബര ഹോംസ്റ്റേയുടെ ഹെഡ് ഓഫ് സെയിൽസ് ആയി ജോലി നോക്കുകയായിരുന്നു.
യാത്രകൾ ഇഷ്ടപ്പെടുന്ന അമല അവധിക്കാല യാത്രകൾക്കിടെയാണ് ഗോവയിൽ വച്ച് ജഗദിനെ കണ്ടുമുട്ടിയത്.
അങ്ങനെയാണ് ഇരുവരും സുഹൃത്തുക്കളായത്. സിനിമാ മേഖലയുടെ ബന്ധമൊന്നുമില്ലാത്തയാളാണ് ജഗത്.

അമല പോളിന് ആശംസകളുമായി ആരാധകരും സുഹൃത്തുക്കളുമായി നിരവധി പേരാണ് സോഷ്യൽ മീഡിയയിലൂടെ
രംഗത്തെത്തുന്നത്. അമല പോളിൻറെ രണ്ടാം വിവാഹമാണ് ഇത്. തമിഴ് സംവിധായകൻ എ എൽ വിജയ്‍യുമായുള്ള
വിവാഹബന്ധം 2017 ൽ വേർപെടുത്തിയിരുന്നു. അതേസമയം, 2024 ലെ റിലീസുകളിൽ ഏറ്റവുമധികം കാത്തിരിപ്പ്
ഉയർത്തിയിരിക്കുന്ന ബ്ലെസിയുടെ പൃഥ്വിരാജ് ചിത്രം ആടുജീവിതത്തിലും അമല പോൾ ഒരു പ്രധാന
വേഷത്തിൽ എത്തുന്നുണ്ട്.
